Skip to main content

Posts

Showing posts from 2013
ആഗ്രഹങ്ങളില്ലാതെ ജീവിക്കുക എന്നത് ദുഃഖകരമാണ്!  മുമ്പോട്ട്‌ നോക്കുമ്പോള്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ഞാന്‍ ഭയംകൊണ്ട്  കിടുങ്ങിവിറക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു  ധ്രുവപ്രദേശത്താണ് ഞാന്‍  ജീവിക്കുന്നതെന്ന് തോന്നുന്നു. കുറേക്കാലമായി  പ്രചോദനത്തിന്‍റെ ഒരു ചെറുകണികപോലും എന്നില്‍ പൊട്ടിവിരിഞ്ഞിട്ടില്ല.  'ചില്ലോണിലെ' തടവുകാരന് സ്വന്തം സഹോദരന്‍റെ മരണശേഷം  തോന്നുന്ന വികാരമാണ് എനിക്കിപ്പോള്‍ തോന്നുന്നത്.                                                                                                                                      (ദസ്തയേവ്സ്കി)

"വിഷാദം പൂക്കുന്ന മരങ്ങള്‍ക്കായി..................."

കുറിച്ചിടപ്പെട്ട വരികളിലേക്ക് പ്രതീക്ഷയോടെ  പരതുന്ന കണ്ണുകള്‍ക്ക്‌ വേണ്ടി അര്‍ത്ഥങ്ങളില്ലാത്ത വരികളില്‍ ആന്തരാര്‍ത്ഥം കല്പിച്ചു  നിര്‍വൃതി കൊള്ളുന്ന മനസ്സിന് വേണ്ടി  ഓര്‍മകളിലെന്നും വസന്തം വിരിയിച്ചു നില്‍ക്കുന്ന ആ നാളുകളിലേക്കായി ദുഖങ്ങളേറ്റുവാങ്ങി സ്വയം നിര്‍വൃതിപൂണ്ട  വിഷാദം പൂക്കുന്ന ആല്‍മരത്തിന്‍റെ തണലിലേക്കൊരു മടക്കയാത്ര...........???
ഒരിക്കൽക്കൂടി  ഈ ആൽമരച്ചുവട്ടിൽ  നമ്മളിങ്ങനെ ഇരിക്കുമെന്ന് നീ പ്രതീക്ഷിച്ചിരുന്നോ? പേരക്കുട്ടികൾക്ക്‌ നീ പകർന്നു കൊടുത്ത കഥകളിൽ കാമമില്ലാതെ ശരീരമില്ലാതെ മനസുകൾ കൊണ്ട്  പ്രണയിക്കുന്നവരുടെ  കഥകൾ  ഉണ്ടായിരുന്നോ? ആൽമരങ്ങൾ വീണ്ടും പൂക്കും തളിർക്കും...പുതുനാമ്പുകൾ പൊട്ടി മുളയ്ക്കും...എല്ലാം വിസ്മൃതിയിലാഴ്ത്തിക്കൊണ്ട് യവ്വനം തളിരിടും....വാർദ്ധക്യം പിടിച്ച ഇലകൾ മണ്ണിലേക്കിറങ്ങും....എന്നാൽ മണ്ണിൽ പടർന്നു  പിടിച്ച  വേരുകൾക്ക്  പറയാന്‍ എന്നും ഒരു കഥയെ ഉണ്ടാകുകയുള്ളൂ....
ഓ പ്രണയഭാജനമേ , എന്‍റെ ജീവിതത്തില്‍  നീയില്ലാത്ത ഒരു നിമിഷം ഞാന്‍ ജീവിച്ചെങ്കില്‍ ആ നിമിഷം മുതല്‍  ഞാനെന്‍റെ ജീവിതത്തില്‍  പശ്ചാതപിക്കുന്നു. അനുരാഗി  സ്വയം ത്യജിക്കുമ്പോള്‍  പ്രണയഭാജനത്തില്‍ നിന്നുള്ള  ഒരു സൗരഭം അവന്‍ അനുഭവിക്കുന്നു. (ജലാലുദ്ദീന്‍ റൂമി)

അതലാല്‍ കാതല്‍ സെയ് വീര്‍ സിനിമ അനുഭവിപ്പിച്ചത്......

     തമിഴില്‍ ഇതുവരെയുള്ള സിനിമകള്‍ പ്രണയത്തില്‍ തുടങ്ങി വിവാഹത്തില്‍ അവസാനിപ്പിച്ചപ്പോള്‍ വിവാഹത്തിനപ്പുറം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന അന്വേഷണം മുന്‍പോട്ടു വച്ചത് "നാടോടികള്‍" എന്ന ചിത്രമാണ്. അതില്‍ നിന്നും ഒരുപടി കൂടി മുന്‍പോട്ടു കടന്നു ചിന്തിച്ച ചിത്രമാണ് "അതലാല്‍ കാതല്‍ സെയ് വീര്‍" എന്ന സുസീന്ദ്രന്‍ സിനിമ. "വെണ്ണിലാ കബഡി കുഴു, അഴകര്‍ സാമിയിന്‍ കുതിരയ്" എന്നി ചിത്രങ്ങളിലൂടെ സംവിധായകന്‍ എന്ന പേര് നേരത്തെ സുസീന്ദ്രന്‍ അന്വര്‍ഥമാക്കിക്കഴിഞ്ഞു.               സിനിമയുടെ ആദ്യഭാഗങ്ങളില്‍ 'പ്രണയം'  എന്ന വികാരം വെറും affection മാത്രമാണെന്ന് വരുത്തിതീര്‍ക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് തീരെ നിലവാരം പുലര്‍ത്തുന്നില്ല. ഒരാള്‍ മറ്റൊരാളെയും അയാള്‍ വേറൊരാളെയും പ്രണയിച്ച് അതൊരു കണ്ണിപോലെ തുടരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതും സിനിമ നല്‍കുന്ന യാഥാര്‍ത്ഥ്യബോധത്തിന് അല്പം മങ്ങലേല്‍പ്പിച്ചു. എന്നാല്‍ പ്രണയം abortion വരെയെത്തുമ്പോള്‍ പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍,  പരസ്പരം പഴിചാരി സ്വയമായി ...

ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്‍റെ " ഓഡ് ടു ദ സീ" എന്ന വിവാദ കവിത

ഓഡ് ടു ദ സീ സാഗരമേ ,  പറഞ്ഞു തരൂ നീയെനിക്കെന്‍റെ   പ്രിയപ്പെട്ടവരുടെ വാര്‍ത്തകള്‍ അവിശ്വാസികളുടെ ചങ്ങലകളില്ലായിരുന്നെങ്കില്‍ മുങ്ങുമായിരുന്നു ഞാന്‍ നിന്നില്‍ , വീടണയുമായിരുന്നു , അല്ലെങ്കിലൊടുങ്ങുമായിരുന്നു നിന്‍ കരങ്ങളില്‍ നിന്‍റെ   തീരങ്ങളില്‍ ദുഃഖം , തടങ്കല്‍ , വേദന , അനീതി ! നിന്‍റെ   ദയാരാഹിത്യം എന്നെയക്ഷമനാക്കുന്നു മരണം പ ോലെ നിന്‍റെ   ശാന്തത ! വിചിത്രം നിന്‍റെ   തിരയടികള്‍ ! ചതി പതിയിരിക്കുന്നു , നിന്‍റെ   നിശ്ശബ്ദതയുടെ മടക്കുകളില്‍ ! നിന്‍റെയീ തുടരുന്ന നിശ്ചലതയില്‍ മരണപ്പെട്ടേക്കാം കപ്പിത്താന്‍ മുങ്ങിപ്പ ോയേക്കാം കപ്പല്‍യാത്രക്കാരന്‍ നിന്‍റെയലയാഴങ്ങളില്‍ ശാന്തം , ബധിരം , മൂകം , നിശ്ചേതം , ദ്വേഷഭരിതം നിന്‍റെയലയടികളുയരുന്നു അവയില്‍ നീ ശവപ്പറമ്പുകള്‍ പേറുന്നു ! കാറ്റില്‍ നീ ഭ്രാന്തിയാകുമ്പ ോള്‍ എത്ര സുവ്യക്തം നിന്‍റെയനീതി ! കാറ്റില്‍ നീ നിശ്ശബ്ദയാക്കപ്പെടുമ്പ ോള്‍ എന്തടക്കം നിന്‍റെ   തിരയനക്കങ്ങള്‍ക്ക് ! സാഗരമേ , ബുദ്ധിമുട്ടിക്കുന്നുണ്ട ോ ഞങ്ങളുടെ ചങ്ങലകള്‍ നിന്ന...

എഡ്വാര്‍ഡ് സ്നോടന്‍ ആരെ പ്രതിനിധീകരിക്കുന്നു? എന്താണ് സ്നോടന്‍ ചെയ്ത തെറ്റ്?

                       ഒരു രാജ്യം യാതൊരുവിധ ഉളുപ്പുമില്ലാതെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പറത്തികൊണ്ട് മറ്റുരാജ്യങ്ങളെയും അവിടത്തെ ജനങ്ങളുടെ ഇന്റര്‍നെറ്റ്‌ - ടെലിഫോണ്‍ സംഭാഷണങ്ങളും പകര്‍ത്തിക്കൊണ്ടിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞതോ? കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണം...ഇല്ലെങ്കില്‍ പാപഭാരത്താല്‍ പശ്ചാതപിക്കുകയെങ്കിലും വേണമെന്നത് ലോകതത്വം. ഇവിടെ കുറ്റം ചെയ്ത അമേരിക്കയ്ക്കല്ല പശ്ചാതപിക്കേണ്ടി വന്നത്. കുറ്റം വിളിച്ചു പറഞ്ഞ സ്നോടനാണ്. റഷ്യയിലെ ഷെരമെത്യോവോ വിമാനത്താവളത്തില്‍ ചെകുത്താനും ചെങ്കടലിനും മദ്ധ്യേ എത്രകാലം ആ പാവത്തിന് കഴിയേണ്ടി വരുമെന്ന് കാത്തിരുന്ന്‍ കാണാം. സ്നോടന്‍ വിളിച്ചു പറഞ്ഞ ചോര്‍ത്തലിന് ഇരയാക്കപ്പെട്ട യൂറോപ്പ്‌, ഇസ്രായേല്‍, റഷ്യ, ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചോര്‍ത്തലിനെതിരെ അമേരിക്കയെ ശക്തമായി ഇതുവരെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ സത്യം വിളിച്ചു പറയാന്‍ ആര്‍ജവം കാണിച്ച സ്നോടനു സംരക്ഷണം നല്‍കാനെങ്കിലും തയ്യാറാകാത്തത് അമേരിക്കയുടെ അടിമയായി എത്രകാലം വേണമെങ്കിലും ഇരിക്കാമെന്ന  മറ്റു രാജ്യങ്ങളിലെ ഭരണകര്‍ത്ത...
ജിബ്രാന്‍ തന്‍റെ ശിഷ്യയും ആത്മമിത്രവുമായ ബാര്‍ബറ യങ്ങിനോട് ഒരിക്കല്‍ ചോദിച്ചു: "ഏഴുപദങ്ങള്‍ ഒഴികെ ഭാഷയിലെ മറ്റെല്ലാ വാക്കുകളും  മറക്കേണ്ടി വന്നാല്‍ ഏതെല്ലാമാണ് നീ തിരഞ്ഞെടുക്കുക"? ബാര്‍ബറ അഞ്ചു വാക്കുകള്‍ തിരഞ്ഞെടുത്തു: "ദൈവം, ജീവിതം, സ്നേഹം, സൗന്ദര്യം, ഭൂമി". ജിബ്രാന്‍ പറഞ്ഞു: "ഏറ്റവും പ്രധാനപ്പെട്ട പദങ്ങള്‍ നീ, ഞാന്‍ എന്നിവയാണ്. ഇവയില്ലെങ്കില്‍ മറ്റൊന്നും ആവശ്യമില്ല. നീ, ഞാന്‍, ദാനം, ദൈവം, സ്നേഹം, സൗന്ദര്യം, ഭൂമി - ഇവയാണ് എന്‍റെ ഏഴുപദങ്ങള്‍."

ഉപഭോഗസംസ്കാരത്തിന്‍റെ കാഴ്ച്ചപ്പാട്

ദിവസവും ആയിരക്കണക്കിന് ചിത്രങ്ങളാണ് പലതരത്തില്‍ നമ്മുടെ കണ്‍മുമ്പിലൂടെ കടന്നുപോകുന്നത്. ചിലപ്പോള്‍ അവയില്‍ ചില ചിത്രങ്ങള്‍ നമ്മുടെ മനസ്സില്‍ നാമറിയാതെ ഇരിപ്പുറയ്ക്കും. ആ ചിത്രങ്ങള്‍ ഒരിക്കലും ഒരു ഫോട്ടോഗ്രഫറും പ്ലാന്‍ ചെയ്തു എടുത്തതാകില്ല. അവര്‍പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ അവര്‍ക്ക് ലഭിച്ചതാകും. ഫോട്ടോഗ്രാഫിയില്‍ ഇങ്ങനെ പറയാറുണ്ട്..."മഹത്തരമായ ചിത്രങ്ങള്‍ ആരും ഒരിക്കലും എടുക്കുന്നില്ല. പ്രകൃതി അറിഞ്ഞു നല്‍കുന്നു" എന്ന്. അതായത്‌ നല്ല ചിത്രങ്ങള്‍ക്ക് പിറകിലുള്ളത് ഫോട്ടോഗ്രഫറുടെ കഴിവോ മെച്ചപ്പെട്ട ക്യാമറയോ അല്ല, മറിച്ച് ഭാഗ്യം മാത്രമാണ്. ചില സംഭവങ്ങളുടെ തീവ്രത ആ ചിത്രങ്ങള്‍ ഔട്ട്‌ ഓഫ് ഫോക്കസ് ആയിരുന്നാലും വെളിച്ചം കുറവായിരുന്നാലും നമ്മെ പിടിച്ച് ഉലയ്ക്കും. ഇതൊക്കെ പറഞ്ഞത്‌ ഭാര്യക്ക്‌ കിഡ്നി ആവശ്യപ്പെട്ടു കൊണ്ടുള്ള ഭര്‍ത്താവിന്‍റെ പ്രവൃത്തി കണ്ടപ്പോഴാണ്. ആ ചിത്രമെന്നെ വല്ലാതെ വേട്ടയാടുന്നു. NB: എല്ലാവരും ഉപഭോഗാസംസ്കാരത്തിന്‍റെ ഇരകള്‍ മാത്രമായ ഈ കാലഘട്ടത്തില്‍ ഈ ചിത്രത്തോട് ഹൃദയംകൊണ്ട് സംവാദിക്കേണ്ടതിനു പകരം ടെക്നിക്കലായി ഒരു ഫോട്ടോഗ്രാഫറുടെ കണ്ണുകളിലൂടെ നോക്കാനെ എന...

പുരുഷാധിപത്യം

ഈ ലോകം പടുത്തുയര്‍ത്തിയിരിക്കുന്നത് പുരുഷന്‍മാര്‍ക്ക്‌ വേണ്ടി മാത്രമാണ്. സ്തീകള്‍ക്ക് ഈ  പുരുഷാധിപത്യ സമൂഹം ഒരു സ്ഥാനവും നല്‍കിയിട്ടില്ല. അതിന്‍റെ ഉത്തമോദാഹരണം ജനിക്കുമ്പോള്‍ നല്‍കുന്ന പേര് തന്നെയാണ്.  നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും സ്വന്തമായി ഒരു പേരുപോലും ഇല്ല. അവളോടൊപ്പം ആദ്യം അച്ഛന്‍റെയും പിന്നെ ഭര്‍ത്താവിന്‍റെയും പേരുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഈ സമൂഹം ആദ്യമേ അവളെ പഠിപ്പിക്കുകയാണ്...... അച്ഛനും ഭര്‍ത്തവിനോടുമൊപ്പമേ നിനക്ക് നിലനില്‍പ്പുള്ളൂ. അവരില്ലാതെ നീയില്ല എന്ന്...
ആത്യന്തികമായി പരിശോധിക്കുമ്പോള്‍  ജീവിതത്തിന് മഹനീയമായ അര്‍ത്ഥമൊന്നുമില്ല. തോല്‍വിക്കും ജയത്തിനുമിടയില്‍ ഉയരുന്ന നിരര്‍ഥകമായ  ഒച്ചകള്‍പോലെ മനുഷ്യന്‍റെ സാരാംശം മാറിപ്പോയിരിക്കുന്നു.                                                                                       (ആല്‍ബേര്‍ കമ്യൂ)

പാന്‍സിംഗ് തോമറിന് പ്രണാമം

                         അസാമാന്യമായി ഓടാനുള്ള കഴിവ് മറ്റു പട്ടാളക്കാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി. പട്ടാളത്തിലെ കായിക വിഭാഗത്തില്‍ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം എത്തിച്ചേര്‍ന്നത് സ്റ്റീപ്പിള്‍ ചെയ്സ് റണ്ണിങ്  വിഭാഗത്തില്‍... കായിക വിഭാഗത്തിലെ അംഗമായതിന്‍റെ പേരില്‍ ഇന്ത്യക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. അതിനാല്‍ തന്നെ കളിക്കളങ്ങളെ അദ്ദേഹം യുദ്ധഭൂമിയായി കരുതി. ഫലമോ.... തുടര്‍ച്ചയായി ഏഴുവര്‍ഷം 3000 മീറ്റര്‍  സ്റ്റീപ്പിള്‍ ചെയ്സ് റണ്ണിങ്ങില്‍ നാഷണല്‍ചാമ്പ്യന്‍. വിദേശങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയെങ്കിലും വിജയിക്കാനായില്ല. പട്ടാളത്തില്‍ നിന്നും വിരമിച്ച് നാട്ടിലെത്തി കരിമ്പിന്‍കൃഷി തുടങ്ങിയപ്പോള്‍ സ്വന്തം  കൃഷിയില്‍, നാട്ടിലെ അയല്‍ക്കാരന്‍ ജന്മിയുടെ അനിയന്ത്രിതമായ ഇടപെടല്‍മൂലവും പരതി സ്വീകരിക്കാന്‍ പോലിസ് തയ്യാറാകാത്തതും സ്വന്തമായി തോക്കെടുക്കാന്‍ അയാളെ പ്രേരിപ്പിച്ചു. പിന്നെ സാഹചര്യം അദ്ദേഹത്തെ ചമ്പല്ലിലെ കൊള്ളക്കാരനാക്കി  മാറ്റി. ജന്മിമാരെ ആക്രമിച്ച് പണം തട്ടിയതിന...

5 BROKEN CAMERAS

പുറത്ത് നല്ല മഴയായിരുന്നു. അകത്ത് തിയേറ്ററിലെ എ.സി യുടെ സുഖ ശീതളിമയും. പക്ഷെ എന്‍റെ ശരീരം മാത്രമേ തണുത്തുള്ളൂ. മനസ് അനുനിമിഷം ചൂടയിക്കൊണ്ടിരുന്നു.തിരുവനന്തപുരത്തെ  ആറാം  രാജ്യാന്തര ഡോകുമെന്ററി ഹ്രസ്വചിത്രപ്രദര്‍ശനത്തിന്‍റെ ഉത്ഘാടന ഡോകുമെന്ററിയായ 5 Broken Cameras ഇതുവരെ നമ്മള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന പലസ്തീന്‍റെ യുദ്ധവീര്യവും ഇസ്രയേലിന്റെ കടന്നുകയറ്റവും ചിത്രീകരിക്കുന്നു. കൊച്ചുകുട്ടികളെപ്പോലും വീട്ടില്‍കയറി അറസ്റ്റ് ചെയ്യുന്ന സയണിസ്റ്റ് സൈന്യവും ടിയര്‍ഗ്യാസിനും വെടിയുണ്ടയ്ക്കും നേരെ നെഞ്ഞുവിരിച്ചടുക്കുന്ന പലസ്തീന്‍ ജനതയും കേരളീയര്‍ സ്വപ്നത്തില്‍ പോലും ദര്‍ശിക്കാത്ത ജീവിതം കാട്ടിത്തരുന്നു. മകന്‍റെ വളര്‍ച്ച പകര്‍ത്തിയെടുക്കാന്‍  Emad Burnat 2005ല്‍ ആദ്യ ക്യാമറ വാങ്ങുന്നതില്‍ ആരംഭിക്കുന്ന ചിത്രം അല്ല ചരിത്രം. മകന്‍റെ വളര്‍ച്ചയോടൊപ്പം ഒരു രാഷ്ട്രത്തിന്‍റെ അധിനിവേശത്തിന്‍റെ പച്ചയായ ചരിത്രവും നമുക്ക് മുന്‍പില്‍ കാണിക്കുന്നു. ഇതിനിടയില്‍ ടിയര്‍ഗ്യാസ് പൊട്ടിയും വെടിയുണ്ട തുളച്ച് കയറിയും സൈന്യം അടിച്ചു തകര്‍ത്തും 5 ക്യാമറ Emad Burnat എന്ന സംവിധായകന് നഷ്ടപ്പെടുന്...
ഒരു മരം നടാന്‍ ഏറ്റവും പറ്റിയ സമയം                       ഇരുപതു വര്‍ഷം മുന്‍പായിരുന്നു. അതിനു ശേഷമുള്ള ഏറ്റവും നല്ല സമയം                      ഈ നിമിഷവും  ( ചൈനീസ് ചൊല്ല്)

നഗരാത്ഭുതം

നഗരത്തില്‍ ഡ്രൈനേജ് പൊട്ടി എട്ടു ദിവസമായി കെട്ടിക്കിടന്ന്‌ നാറുന്ന വെള്ളത്തിന്‌ മുകളില്‍ ബോക്സ്‌ വച്ച് കെട്ടി ജീപ്പില്‍ ആരോഗ്യ വകുപ്പിന്‍റെ മഴക്കാല ബോധവത്കരണ പരിപാടി. വീട്ടില്‍ ചിരട്ടയിലും പൂച്ചെട്ടിക്ക് താഴെ വയ്ക്കുന്ന പ്ലേറ്റിലും വെള്ളം കെട്ടി നില്ക്കാന്‍ അനുവദിച്ചു കൂടത്രേ...
പറന്നു പോകുന്ന ഒരു നാഴികനേരത്തേക്ക്  നിന്‍റെ പ്രേമത്തിന്‍റെ പ്രതിബിംബത്തില്‍  കുടികൊള്ളാനാണോ അയാള്‍ പിറന്നത്?                                              ( ഇവാന്‍ തുര്‍ഗ്യോനേവ്)

മതം

എന്‍റെ സ്നേഹം മരണം മറികടന്നവനോടാണ്. ലോകം  ഭരിക്കുന്ന തത്വങ്ങളുടെ സത്യം ദര്‍ശിച്ചവനാണവന്‍. നാമോ മിഥ്യയും സത്യവുമറിയാതെ തത്വത്തില്‍ കിടന്നുഴറുന്നു. തത്വങ്ങള്‍ തത്വങ്ങള്‍......,  തത്വങ്ങള്‍ക്ക് മേല്‍ തത്വങ്ങള്‍..... ഭ്രാന്ത്................................
ഓര്‍മപ്പുസ്തകത്തിലെ  താളുകള്‍  പലതും  നഷ്ടപ്പെട്ടിരിക്കുന്നു... കുറേചിതലരിച്ചു... പലതിനും  പഴയ നിറങ്ങളില്ല... ആ സാരമില്ല... ഫോട്ടോഷോപ്പുണ്ടല്ലോ...  കളര്‍ കറക്ഷന്‍ ചെയ്തെടുക്കാം...

ഒരു താടിക്കാര്യം...

അപ്പോള്‍ താടിയാണ്‌ കാര്യം...! സുഹൃത്തുക്കള്‍ പറഞ്ഞു ഫ്രീക്ക് എന്ന്... നാട്ടുകാര്‍ പറഞ്ഞു ഏതു പെണ്ണാടാ നിന്നെ ചതിച്ചത് എന്ന്... ബന്ധുക്കള്‍ പറഞ്ഞു ഓന്‍ ഇപ്പോഴാ മേത്തന്‍ ആയത്... ഭാര്യ പറഞ്ഞു നല്ല കുറുനിര താടിയെന്ന്... കാമുകി പറഞ്ഞു അതെന്നെ ഇക്കിളിപ്പെടുത്തുന്നു എന്ന്... ബാര്‍ബര്‍ പറഞ്ഞു ഒന്നുകൂടി പോളിഷ് ചെയ്‌താല്‍ ഉഗ്രന്‍ എന്ന്... വാപ്പ പറഞ്ഞു നീയാണോ വാപ്പ ഞാനാണോ വാപ്പ... അവസാനം ബാര്‍ബര്‍ അപ്രത്യക്ഷമാക്കി.... എല്ലാവരും പറഞ്ഞു ഇപ്പോഴാണ്‌ ഇത്തിരി മെന വന്നത്...

ജാതകദോഷം

പത്രത്തിലെ നിങ്ങളുടെ ഈ ആഴ്ചയില്‍ എന്‍റെ  നക്ഷത്രം നോക്കിയപ്പോള്‍ കിടന്നു ഉപരിപഠനം നടത്താന്‍ നല്ലസമയമെന്നും പ ഠി ച്ചുകൊണ്ടിരിക്കുന്നവര്‍  ഡിഗ്രീ വാങ്ങുമെന്നും.... എന്നാല്‍ എന്‍റെ അമ്മയുടെ  നക്ഷത്ര ത്തില്‍ കിടക്കുന്നു  മക്കളുടെ പഠനത്തിനു ഏറ്റവും മോശപ്പെട്ട സമയമെന്ന്. ഞാന്‍ എന്താണ് വിശ്വസിക്കേണ്ടത്?

ഈ അമേരിക്കയുടെ ഒരു മനുഷ്യസ്നേഹമേ.....

ശ്രീലങ്കയില്‍ നടന്ന വംശീയഹത്യയെ അപലപിച്ചുകൊണ്ട് അമേരിക്ക യു.എന്‍.ഒയില്‍ പ്രമേയം പാസാക്കിയത്രേ......ഇനി അമേരിക്ക ഇറാനിലും അഫ്ഗാനിസ്ഥാനിലും നടത്തിയതിനെ അപലപിക്കാന്‍ നിഘണ്ടുവില്‍ പുതിയ വാക്കുകള്‍ കണ്ടു പിടിക്കണമായിരിക്കും... ഓ....ചിലപ്പോള്‍ ആ പ്രവര്‍ത്തികള്‍ വംശീയഹത്യയുടെ പരിധിയില്‍ പെടുന്നതായിരിക്കില്ല.... ആടിനെ പട്ടിയല്ലാ, പശുവാക്കാനും അവര്‍ക്ക് കഴിയുമല്ലോ....
വാക പൂക്കുന്ന വഴിയിലെ വാടിയ പൂക്കളിലാണ്  നിന്നെ ആദ്യമായി കണ്ടത്‌. നിന്‍റെ കണ്ണുകളിലെ പിടച്ചിലുകളിലൂടെ  ഞാന്‍ നഷ്ടപെടുത്തിയ എന്‍റെ അസ്വാതന്ത്ര്യത്തിന്‍റെ ദിനങ്ങള്‍... ഞാന്‍ നിന്‍റെ തടവുകാരനായിരുന്നു... വാകകള്‍ പൂത്തുതളിര്‍ത്തു. ഞാനൊരു മോചനം ആഗ്രഹിച്ചില്ലാ, ആ തടങ്കലായിരുന്നെന്‍റെ സ്വര്‍ഗം.

ചിന്ത .... അതുമാത്രം പറ്റില്ല...

ചിന്ത .... അതുമാത്രം പറ്റില്ല... അതെ...ഇത് തന്നെയാണ് കനാന്‍ ദേശം.... ദൈവം വാഗ്ദാനം ചെയ്ത ഭൂമി.... ആശകള്‍ക്ക് അതിര് വയ്ക്കാത്ത ദേശം... ഒന്ന് ചോദിക്കുകയേ വേണ്ടു... എന്തും ലഭിക്കും.... സ്വര്‍ണം പെണ്ണ് പണം വേണ്ട വെറുതെ ഒരു പട്ടികയില്‍ ഒതുക്കണ്ട... എന്തും എന്തും.... അവര്‍ക്കൊന്നേ വേണ്ടു...എന്‍റെ ചിന്തകള്‍ മാത്രം... ചിന്തിക്കാനുള്ള എന്‍റെ അവകാശം മാത്രം മതി അവര്‍ക്ക്... എനിക്ക് വേണ്ടി അവര്‍ ചിന്തിച്ച് പദ്ധതികള്‍ നടപ്പിലാക്കിക്കൊള്ളും... വെറുതെ നമ്മുക്കെന്തിനാ പൊല്ലാപ്പ്... അവര്‍ ചിന്തിക്കട്ടെ....എനിക്ക് എല്ലാം കിട്ടുന്നുണ്ടല്ലോ.... അസഹിഷ്ണുത/രാജ്യദ്രോഹം/ഇറോംഷര്‍മിള/കല്‍ബുര്‍ഗി/ ഗോവിന്ദ്‌ പന്‍സാരെ/രോഹിത്‌ വെമുല/ കനയ്യ കുമാര്‍/ ലിംഗത്വപ്രശ്നങ്ങള്‍/ ജാതിമതവര്‍ഗ വിവേചനം/ദാരിദ്ര്യം/അഴിമതി/എന്ത് കഴിക്കണം/ എന്ത് കേള്‍ക്കണം Do you have an identity crisis  here? NO NO.... അയ്യോ ചിന്തിക്കണ്ട...ആ അവകാശം മാത്രമല്ലെ അവര്‍ ചോദിച്ചുള്ളൂ... അത് കൊടുത്തും കഴിഞ്ഞു... അല്ലാ...ഒന്നും ചിന്തിക്കതെങ്ങനെയാ....എന്തെങ്കിലും..... ഓ...ഓ...സെലിബ്രിറ്റി ക്രിക്കറ്റ്‌/ഐ പി എല്‍/ ബോളിവുഡ് ഗോസ്സ...
.........അസ്വാതന്ത്ര്യത്തിന്‍റെ  സ്വര്‍ഗത്തേക്കാള്‍  സ്വാതന്ത്ര്യം മണക്കുന്ന  നരകമാണെനിക്ക് കൂടുതല്‍ പഥ്യം.... 

ചുവപ്പ്...

ചന്ദ്രന്‍ ചുവപ്പ് നിറമാകുമ്പോള്‍  ബോധി വൃക്ഷത്തില്‍  പൂക്കള്‍ തളിരിടുമ്പോള്‍  എന്‍റെ ഹൃദയത്തിന്‍റെ  ചലനം നിലയ്ക്കും. ചുവപ്പെന്നും അസഹനീയമാണ്.