ഈ ലോകം വളരെ വിചിത്രമാണ്. ഇവിടത്തെ ബന്ധങ്ങളെ ഒരിക്കലും പരസ്പരം വ്യാഖ്യാനിക്കാനാകില്ല. മനുഷ്യർ തമ്മിലുള്ള ബന്ധം: ഒരാളുടെ വേർപാട് മറ്റൊരാളെ കാലാന്തരത്തിൽ മറവിയിലേക്ക് വീഴ്ത്താതെ ആണ്ടുകളോളമോ മരണം വരെയോ വേട്ടയാടുന്ന കഥകൾക്ക്, സംഭവങ്ങൾക്ക് നാമെല്ലാം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചിലരുടെ വേർപാടുകൾ മറ്റുചിലരിൽ തീർക്കുന്ന വേർപാടിന്റെ മുറിവ് വളരെ ഭീകരമാണ്. മനുഷ്യബന്ധങ്ങൾക്കും അപ്പുറമുള്ള ചില അമ്പരപ്പിക്കുന്ന ഞെട്ടിക്കുന്ന ബന്ധങ്ങളും ഈ ലോകത്തിലൂടെ കടന്നു പോയിട്ടുണ്ട്. ഹാച്ചിക്കോ എന്ന ജപ്പാനിലെ നായ തന്റെ 11വർഷക്കാലത്തെ ജീവിതത്തിനിടയിൽ 9വർഷവും ട്രെയിനിൽ കേറി ജോലിക്ക് പോയ യജമാനന്റെ മടങ്ങി വരവും കാത്ത് റയിൽവെ സ്റ്റേഷനിൽ കഴിച്ചു കൂട്ടി. അവിശ്വസനീയം. ജപ്പാനിൽ 1925കാലഘട്ടത്തിലാണ് അഗ്രിക്കൾച്ചർ അധ്യാപകനായി ഹിടെസാബുറേ തൊഴിൽ നോക്കിയിരുന്നത്. യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്ര മദ്ധ്യേ കളഞ്ഞു കിട്ടുന്ന കുഞ്ഞുനായ്കുട്ടിക്ക് ഹാച്ചിക്കോ എന്ന പേര് നൽകി അദ്ദേഹ...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള