Skip to main content

Posts

Showing posts from October, 2014

മുന്നറിയിപ്പ്‌ നല്‍കിയൊരു മുന്നറിയിപ്പ്‌...!

              മുന്നറിയിപ്പ്‌ കണ്ടു.അത് വലിയൊരു മുന്നറിയിപ്പായി മനസ്സില്‍ നില്‍ക്കുന്നു. സിനിമയിലുടനീളം നീണ്ടു നില്‍ക്കുന്ന ഉദ്യോഗഭരിതമായ നിമിഷങ്ങള്‍. സിനിമ കഴിഞ്ഞ് മണിക്കൂറുകളായിട്ടും ശരീരത്തിലെവിടെയോ ഒരു പേടി, ത്രാസം തങ്ങി നില്‍ക്കുന്നു. വളരെ യഥാതഥമായുള്ള കഥ പറച്ചില്‍. ഉണ്ണി ആറിന്‍റെ മികച്ച തിരക്കഥയും വേണുവിന്‍റെ മികച്ച ദൃശ്യാനുഭവവും സംവിധാനപാടവവും. ബിജിപാലിന്‍റെ പിന്നണി സംഗീതം ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു.                           സി.കെ. രാഘവന്‍റെ ചിന്തകളും സംഭാഷണങ്ങളും കാഴ്ച്ചക്കാരനെ വല്ലാതെ വേട്ടയാടുന്നു. സി.കെ. രാഘവനായി മമ്മൂട്ടി അഭിനയിക്കുകയല്ലാതെ അനുഭവപ്പെടുത്തിയ ചിത്രം. അപര്‍ണയുടെ സ്വതന്ത്ര പത്രപ്രവര്‍ത്തകയായുള്ള കഥാപാത്ര പരിവര്‍ത്തനവും കുറ്റമറ്റത് തന്നെയാണ്. ചിത്രത്തിലുടനീളം മിന്നിമറയുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും അവരവരുടേതായ വ്യക്തിത്വം ഉണ്ടായിരുന്നുവെന്ന് എടുത്തുപറയാതെ വയ്യ... ഒരുപാടുനാളുകള്‍ക്ക് ശേഷം മുഴുകിയിരുന്നുകണ്ടൊരു മലയാള ചിത്രം. പറഞ്ഞതിലിനി പറ...
സാംസങ്ങ് നോട്ട്ബുക്കില്‍ പാട്ടുകേട്ടുകൊണ്ടും ഐ പാഡില്‍   ഗെയിം കളിച്ചുകൊണ്ടും ട്രെയിനിലിരിക്കുമ്പോള്‍   കൌതുകം മുഴുവന്‍ അടുത്തിരിക്കുന്ന ആള്‍ മൊബൈലില്‍ എന്ത് ചെയ്യുന്നുവെന്ന്   കാണാനാണ് ...
എന്‍റെ ഒരുതുള്ളി കണ്ണുനീര്‍ ഈ കുളത്തില്‍  ഒന്നുമാകില്ലാ...പക്ഷെ ഈ കണ്ണീരിനു  ഇഷ്ടമുള്ള ഒരു ഹൃദയത്തെ മുക്കികളയാനാകും                                                                  (സ്വപാനം ചിത്രം)