Skip to main content

ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്‍റെ " ഓഡ് ടു ദ സീ" എന്ന വിവാദ കവിത

ഓഡ് ടു ദ സീ

സാഗരമേ, 
പറഞ്ഞു തരൂ നീയെനിക്കെന്‍റെ  പ്രിയപ്പെട്ടവരുടെ വാര്‍ത്തകള്‍
അവിശ്വാസികളുടെ ചങ്ങലകളില്ലായിരുന്നെങ്കില്‍
മുങ്ങുമായിരുന്നു ഞാന്‍ നിന്നില്‍,
വീടണയുമായിരുന്നു,
അല്ലെങ്കിലൊടുങ്ങുമായിരുന്നു നിന്‍ കരങ്ങളില്‍
നിന്‍റെ  തീരങ്ങളില്‍ ദുഃഖം, തടങ്കല്‍, വേദന, അനീതി!

നിന്‍റെ  ദയാരാഹിത്യം എന്നെയക്ഷമനാക്കുന്നു
മരണം പോലെ നിന്‍റെ  ശാന്തത!
വിചിത്രം നിന്‍റെ  തിരയടികള്‍ !
ചതി പതിയിരിക്കുന്നു,
നിന്‍റെ  നിശ്ശബ്ദതയുടെ മടക്കുകളില്‍!

നിന്‍റെയീ തുടരുന്ന നിശ്ചലതയില്‍ മരണപ്പെട്ടേക്കാം കപ്പിത്താന്‍
മുങ്ങിപ്പോയേക്കാം കപ്പല്‍യാത്രക്കാരന്‍ നിന്‍റെയലയാഴങ്ങളില്‍
ശാന്തം, ബധിരം, മൂകം, നിശ്ചേതം, ദ്വേഷഭരിതം
നിന്‍റെയലയടികളുയരുന്നു
അവയില്‍ നീ ശവപ്പറമ്പുകള്‍ പേറുന്നു!

കാറ്റില്‍ നീ ഭ്രാന്തിയാകുമ്പോള്‍ എത്ര സുവ്യക്തം നിന്‍റെയനീതി!
കാറ്റില്‍ നീ നിശ്ശബ്ദയാക്കപ്പെടുമ്പോള്‍ എന്തടക്കം നിന്‍റെ  തിരയനക്കങ്ങള്‍ക്ക്!

സാഗരമേ,
ബുദ്ധിമുട്ടിക്കുന്നുണ്ടോ ഞങ്ങളുടെ ചങ്ങലകള്‍ നിന്നെ?
നിര്‍ബന്ധിക്കപ്പെട്ടവരായതിനാല്‍ മാത്രം
വന്നും പോയുമിരിക്കുന്നവര്‍ ഞങ്ങള്‍
നിനക്കറിയാമോ ഞങ്ങളുടെ പാപങ്ങളെന്തെന്ന്?
നിനക്കറിയാമോ ഞങ്ങള്‍ ഈ വിഷാദത്തിലേക്ക് തള്ളപ്പെട്ടവരാണെന്ന്?

സാഗരമേ,
നീ പരിഹസിക്കുന്നു,
ഞങ്ങളുടെ ബന്ധനാവസ്ഥയെ.
ഞങ്ങളുടെ ശത്രുക്കളുമായി ഗൂഡാലോചന നടത്തി
നീ ക്രൂരമായി തടഞ്ഞുവെച്ചിരിക്കുന്നു ഞങ്ങളെ

പറഞ്ഞുതന്നില്ലേ ഈ പാറക്കെട്ടുകള്‍ നിനക്ക്
അവയ്ക്കിടയില്‍ നടന്ന പാതകങ്ങളെക്കുറിച്ച് ?
നിനക്കു സ്വന്തം കഥ പറഞ്ഞുതരാറില്ലേ
തോല്പിക്കപ്പെട്ട ക്യൂബ?
ഉണ്ടായിരുന്നില്ലേ നീ മൂന്നു വര്‍ഷങ്ങള്‍ ഞങ്ങളോടൊപ്പം?
നീയെന്തു നേടി ?

കടലില്‍ കവിതയുടെ നൗകകള്‍...
എരിയും ഹൃദയത്തിലടക്കപ്പെട്ട ഒരു തീനാളം !

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...