ഒഴുക്കില്ലാത്ത പുഴയോടും കായ്ക്കാത്ത മരത്തിനോടും പ്രണയമില്ലാത്ത മനസ്സിനോടും ലഹരിയില്ലാത്ത മദ്യത്തിനോടും വെളിച്ചമില്ലാത്ത സൂര്യനോടും നിലാവില്ലാത്ത ചന്ദ്രനോടും മൃഗങ്ങളില്ലാത്ത കാടിനോടും സ്നേഹമില്ലാത്ത നാടിനോടും ഞാനിന്നു മുഴുത്ത പ്രണയത്തിലാണ്.... ജൈവീകമായതെല്ലാം ചതിക്കുന്ന ലോകത്ത്... അജൈവീകമായാതെ നിത്യ ശാന്തി
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള