Skip to main content

Posts

Showing posts from May, 2018

'ഇന്ത്യ 350 സിസി'

            വായനയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ വളരെ രസകരമാണ്. ഒഴിവുദിനങ്ങളിൽ ഒരുവരിപോലും വായിക്കാനാകാതെ അലസമായി തള്ളിനീക്കുമ്പോൾ വളരെ തിരക്കുകൾക്കിടയിലിരുന്നാകും ഒരു പുസ്തകം വായിച്ചു തീർക്കുക. രണ്ടു പേജ് വായിക്കുമ്പോൾ തന്നെ പലപ്പോഴും ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ ചില പുസ്തകങ്ങൾ 300ഉം400ഉം പേജൊക്കെ ഒറ്റയിരുപ്പിൽ ഇരുന്ന് വായിച്ചു തീർക്കാനാകും. അൻപതുപേജുകളുള്ള ഒരു ബുക്ക് വായിച്ചു തീർക്കാൻ മാസങ്ങൾ വേണ്ടി വരുമ്പോൾ അഞ്ഞൂറ് പേജുള്ള പുസ്തകങ്ങൾ ഏതാനും മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്ത അനുഭവവും നമുക്കുണ്ടാകാം.  ചിലപുസ്തകങ്ങൾ നമ്മളെ വൈകാരികമായി സ്വാധീനിക്കുമ്പോഴാണ് വായനയിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത്. അങ്ങനെ വായനയിലേക്ക് വഴുതിവീണ് മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്ത പുസ്തകമാണ് ഷെരിഫ് ചുങ്കത്തറയുടെ പെൻഡുലം ബുക്സ്  പ്രസിദ്ധീകരിച്ച 'ഇന്ത്യ 350സിസി'.          ഓൺലൈൻ വായനകൾക്കിടയിലാണ് ഈ പുസ്തകത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ധാരാളം യാത്ര വിവരണങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും   പേരിലെ പുതുമ തന്നെയാണ് ഈ പുസ്തകത്തിലേക്ക...

അരങ്ങുകൾക്കും പറയാനുണ്ട്, നാടകചരിത്രത്തിൽ ഇടം നേടാതെ പോകുന്നവരെക്കുറിച്ച്:

                      ഈ വർഷത്തെ(2018) കേരള സംഗീത നാടക അക്കാദമി ലഘുനാടക മത്സരത്തിൽ പെരുമ്പാവൂർ, മുടക്കുഴ രംഗം നാടകവേദിക്ക് വേണ്ടി ശ്രീ. മണിയപ്പൻ ആറന്മുള രചനയും സംവിധാനവും നിർവഹിച്ച 'ഒരുവൾ' മികച്ച രണ്ടാമത്തെ നാടകവും നല്ല നടിക്കുമുള്ള (സ്നേഹ) പുരസ്കാരങ്ങൾ കരസ്ഥമാക്കി. മണിയപ്പൻ ചേട്ടനൊപ്പം ഈ നാടകത്തിൽ ഒന്നിച്ചു പ്രവർത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.                  ശ്രീ. സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി ചെയർമാനായിരുന്ന  കാലത്ത്  ഇറ്റ്ഫോക്കിനോട് അനുബന്ധിച്ച് കേരളത്തിലെ അമേറ്റർ നാടക കലാകാരന്മാർക്കായി ഒരു രാജ്യാന്തര തിയേറ്റർ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടിരുന്നു. ആ ക്യാമ്പിൽ വച്ചാണ് മണിയപ്പൻ ചേട്ടനെ ആദ്യമായി പരിചയപ്പെടുന്നത്. കൊമേർഷ്യൽ നാടകവേദിയിൽ നിന്നും അമേറ്റർ രംഗത്തെത്തിയ സംവിധായകൻ. അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ നിരവധി അവാർഡുകൾ നേടിയ കലാകാരൻ. സുഹൃത്ത് കണ്ണൻ നായർ വിധികർത്താവായി പോയ സംസ്ഥാന  ബൈബിൾ നാടക മത്സരത്തിൽ ഒന്നാം ...

നോട്ടിഫിക്കേഷൻസ്‌

                       അക്ഷരങ്ങളോട് അമിതമായ പ്രണയം തോന്നുന്ന ചില ദിനങ്ങളുണ്ട് ജീവിതത്തിൽ. ഇന്ന് അത്തരമൊരു ദിനമാണ്. എന്തെങ്കിലുമൊക്കെ വായിക്കണമെന്ന കടുത്ത ആഗ്രഹം. പുസ്തകഷെൽഫിലൂടെ ഓട്ടപ്രദക്ഷിണം നടത്തി. മിക്കതും വായിച്ചവയാണ്. വായിക്കാത്ത പുസ്തകങ്ങളും കുറെ ഇരിപ്പുണ്ട്. അവയൊന്നും ഇപ്പോഴുള്ള വായനാത്വരയെ പൂർത്തികരിക്കാൻ പോന്നവയല്ലാ. പിന്നെ മൊബൈലെടുത്തു.  പെട്ടെന്ന് വാട്സാപ്പ് ഫേസ്ബുക്ക് നോട്ടിഫിക്കേഷൻസ് ഒക്കെ ഓടിച്ചുനോക്കീട്ട് ഇ-ബുക്ക്സ്  പരതാൻ തുടങ്ങി. ഈ നോട്ടിഫിക്കേഷൻസിനെ ഒരിക്കലും അവഗണിക്കാൻ കഴിയില്ല. അതിങ്ങനെ ആകർഷിച്ചുകൊണ്ടേയിരിക്കും, ശബ്ദങ്ങളായും ചെയ്യുന്ന വർക്കിനിടയിലെ എത്തിനോട്ടമായും. പെട്ടെന്ന് ഓടിച്ചുകണ്ടുതീർത്താൽ പിന്നെ സമാധാനത്തോടെ മറ്റുകാര്യങ്ങളിൽ ഇടപെടാം.        ഇ-ബുക്സുകളുടെ ലോകം വിശാലമാണെന്നൊക്കെ പറയാമെങ്കിലും മലയാളത്തെ സംബന്ധിച്ച് വല്ലാതെ പരിമിതമാണ്. പ്രശസ്തരുടെ കുറച്ച് ബെസ്ററ് സെല്ലേഴ്സ് മാത്രം. അവയിൽ മിക്കതും വായിച്ചവയും. വായനയ്ക്കായുള്ള ദാഹം അവസാനിക്കുന്നില്ല.  പിന്നെ ഇ-പത്രങ...

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്"

ചെറുകഥ: ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്. കഥാകാരി: ബീന              "ഈ കടുംകൈക്ക് തന്റെ കൗമാരം എന്തെല്ലാം പഴി കേൾക്കാനിരിക്കുന്നു എന്നറിയാതെ ഒരു പെൺകുട്ടി"............;     ഇങ്ങനെയാണ് "ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്" എന്ന തന്റെ ചെറുകഥാ ബീന പറഞ്ഞവസാനിപ്പിക്കുന്നത്. ഇങ്ങനെയല്ലാതെ എങ്ങനെയാണ് ആ കഥ പറഞ്ഞവസാനിപ്പിക്കുക. പെണ്ണായി പിറന്നുപോയ കുട്ടിയുടെ ആകുലതകളെല്ലാം ആ വരിയിൽ അടക്കം ചെയ്തിട്ടുണ്ട്.          ലൈംഗീക വിദ്യാഭ്യാസം പ്രഹസനമാകുന്ന കാലത്തിൽ ലൈംഗീക പാഠഭാഗങ്ങളിലൂടെ കടന്നുപോകുന്ന അധ്യാപകർപോലും  അശ്ലീലം മാത്രം കാണുന്ന വർത്തമാനകാല സാഹചര്യത്തിൽ അതെങ്ങനെയാണ് ഫലപ്രദമായി കുട്ടികൾക്ക് പകർന്ന് നൽകാനാകുക? ആർത്തവവും പാഡുമെന്നൊക്കെ കേട്ടാൽ അടക്കിപ്പിടിച്ച ചിരിയിൽ ഒളിപ്പിക്കുന്ന ആൺകൗമാരങ്ങൾക്കിടയിൽ, ഇതൊക്കെ ബാഗിന്റെ കോണിൽ ആരുമറിയാതെ കൊണ്ട് നടക്കേണ്ടതാണെന്ന പെൺബോധത്തിനപ്പുറം എന്താണ് തന്റെ ശരീരത്തിൽ നടക്കുന്നതെന്ന ശാരീരികമാറ്റാമെന്നുപോലും തിരിച്ചറിയാനാകാതെ പെൺകുട്ടികൾ വീർപ്പുമുട്ടുമ്പോൾ എങ്ങന...