Skip to main content

5 BROKEN CAMERAS

പുറത്ത് നല്ല മഴയായിരുന്നു. അകത്ത് തിയേറ്ററിലെ എ.സി യുടെ സുഖ ശീതളിമയും. പക്ഷെ എന്‍റെ ശരീരം മാത്രമേ തണുത്തുള്ളൂ. മനസ് അനുനിമിഷം ചൂടയിക്കൊണ്ടിരുന്നു.തിരുവനന്തപുരത്തെ  ആറാം  രാജ്യാന്തര ഡോകുമെന്ററി ഹ്രസ്വചിത്രപ്രദര്‍ശനത്തിന്‍റെ ഉത്ഘാടന ഡോകുമെന്ററിയായ 5 Broken Cameras ഇതുവരെ നമ്മള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന പലസ്തീന്‍റെ യുദ്ധവീര്യവും ഇസ്രയേലിന്റെ കടന്നുകയറ്റവും ചിത്രീകരിക്കുന്നു. കൊച്ചുകുട്ടികളെപ്പോലും വീട്ടില്‍കയറി അറസ്റ്റ് ചെയ്യുന്ന സയണിസ്റ്റ് സൈന്യവും ടിയര്‍ഗ്യാസിനും വെടിയുണ്ടയ്ക്കും നേരെ നെഞ്ഞുവിരിച്ചടുക്കുന്ന പലസ്തീന്‍ ജനതയും കേരളീയര്‍ സ്വപ്നത്തില്‍ പോലും ദര്‍ശിക്കാത്ത ജീവിതം കാട്ടിത്തരുന്നു. മകന്‍റെ വളര്‍ച്ച പകര്‍ത്തിയെടുക്കാന്‍  Emad Burnat 2005ല്‍ ആദ്യ ക്യാമറ വാങ്ങുന്നതില്‍ ആരംഭിക്കുന്ന ചിത്രം അല്ല ചരിത്രം. മകന്‍റെ വളര്‍ച്ചയോടൊപ്പം ഒരു രാഷ്ട്രത്തിന്‍റെ അധിനിവേശത്തിന്‍റെ പച്ചയായ ചരിത്രവും നമുക്ക് മുന്‍പില്‍ കാണിക്കുന്നു. ഇതിനിടയില്‍ ടിയര്‍ഗ്യാസ് പൊട്ടിയും വെടിയുണ്ട തുളച്ച് കയറിയും സൈന്യം അടിച്ചു തകര്‍ത്തും 5 ക്യാമറ Emad Burnat എന്ന സംവിധായകന് നഷ്ടപ്പെടുന്നു. കണ്ടിരിക്കേണ്ട മികച്ച ഡോകുമെന്റാറി എന്നതിനേക്കാള്‍ സമകാലീന ലോകത്തില്‍ അറിഞ്ഞിരിക്കേണ്ട ഒരു രാജ്യത്തിന്‍റെ  നേര്‍ചിത്രം എന്ന നിലയ്ക്കാണ് "5 Broken Cameras" ന് എന്‍റെ മനസിലെ സ്ഥാനം.

Film: 5 Broken Cameras: Palestine
Directed by: Emad Burnat and Guy Davidi
Youtube link: http://www.youtube.com/watch?v=u2daSJzT0MY

Comments

Anonymous said…
ലിങ്കിന് നന്ദി.ഇത്തവണ ഫെസ്റ്റിവലിനു വരാൻ കഴിഞ്ഞില്ല.വരണമെന്നുണ്ടായിരുന്നു.
ഫെസ്റ്റിവൽ തിരക്കുകളും ചായക്കടകളിലെ ചൂടൻ സംവാദങ്ങളും സൌഹൃദങ്ങളും എന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല സിനിമകളും....
എന്റെ ഫെസ്റ്റിവൽ നഷ്ടങ്ങൾ....

cinema paradiso ഗ്രൂപ്പിൽ പോസ്റ്റ് വായിച്ചപ്പോൾ വെറുതെ ഒരു കമന്റ്‌ ഇടാമെന്നു കരുതി.ഫോട്ടോ കണ്ടപ്പോൾ ഒരു പരിചയം പോലെ...നമ്മൾ കഴിഞ്ഞ ഫെസ്റ്റിവലിൽ പരിചയപ്പെട്ടിരുന്നു...ഒരു വെറും പരിചയം..പേരോ മുഖമോ ഓർമ്മ കാണില്ല.അതുകൊണ്ട് പറയുന്നുമില്ല
Hazim Amaravila said…
ഓരോ ഫിലിം ഫെസ്റ്റിവലുകളും സമ്മാനിക്കുന്നത് ഗ്രിഹാതുരത്വം നിറഞ്ഞ കുറച്ചോര്‍മകളും ഒരുപിടി നല്ല സൌഹൃദങ്ങളുമാണ്. പേരോ മുഖമോ ഓര്‍മയില്ല.പക്ഷെ ഇത്തരം സൌഹൃദങ്ങളെ കെട്ടുപിണഞ്ഞുകിടക്കാന്‍ സഹായിക്കുന്ന സിനിമ എന്ന വികാരത്തിനു നന്ദി...

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...