Skip to main content

Posts

Showing posts from January, 2014
അവളുടെ ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും വിഷാദം എന്നെ വല്ലാതെ കുത്തി നോവിക്കുന്നു ഒരു ചിത്രത്തില്‍  പോലും ചിരിക്കുന്ന അവളെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല... ഓരോ ചിത്രങ്ങളും എന്നോട് പറയുന്നത് നൂറാണ്ട് കഴിഞ്ഞുമഴിയാത്ത വിരഹത്തിന്‍റെ  വേദനയാണ്... നഷ്ടം ആര്‍ക്കാണെന്നറിയില്ല, എന്നാലും വേദന ഹൃദയങ്ങളില്‍ ഒരേപോലെയാണ്...

മടക്ക യാത്ര...

അധ്യാപനം വളരെ രസകരമായ പണി തന്നെയാണ്. പഠിപ്പിച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന ആത്മ നിര്‍വൃതി അതൊക്കെ ശരി തന്നെയാണ്. എന്നാല്‍ കഴിഞ്ഞ മൂന്നുമാസക്കലമായി അധ്യാപനം പാടെ മറന്നുകൊണ്ട് കഥാപാത്രങ്ങളായി  റിഹേര്‍സല്‍ ക്യാമ്പുകളിലെ നിര്‍വൃതി... ഹ്രസ്വ ചിത്രത്തിന്‍റെ പ്രീ പ്രോഡക്ഷന്‍, പ്രോഡക്ഷന്‍, പോസ്റ്റ്‌  പ്രോഡക്ഷന്‍ വര്‍ക്കുകളിലെ പ്രതീക്ഷ ... അരങ്ങില്‍ ആടിത്തിമിര്‍ത്ത നാടകങ്ങള്‍ നല്‍കുന്ന അനുഭൂതി...  ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു പ്രേക്ഷകര്‍ നല്‍കിയ അംഗീകാരം....ഇപ്പോള്‍ എല്ലാം കഴിഞ്ഞതിലെ നിരാശ... നാളെ വീണ്ടും കോളേജിലേക്ക് പോകണം. ചിട്ടയായ സമയ നിഷ്ഠയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം... എനിക്കിപ്പോള്‍ ഓര്മ വരുന്നത് എന്‍റെ തന്നെ കുട്ടിക്കാലമാണ്. രണ്ടു മാസത്തെ അവധി കഴിഞ്ഞു സ്കൂളിലേക്ക് പോകാന്‍ മടിച്ചു നില്‍ക്കുന്ന കുട്ടിയുടെ അതെ അവസ്ഥ... ഇനി പുതിയൊരു കഥാപാത്രം വന്നു വിളിക്കും വരെ സ്വബോധത്തോടെ സ്വന്തം സ്വത്വത്തില്‍ തന്നെ കഴിയണം... ഈ മടുപ്പിക്കുന്ന ജീവിതത്തില്‍ ഞാന്‍ ഞാനായി ജീവിക്കണം. എന്‍റെ പുറംചട്ടയ്ക്ക് അകത്തേക്ക് ഞാനായി മടങ്ങണം. സ്വന്തം സ്വത്വത്തിലേക്ക് ഞാനായി കഴിയുന്ന ബോറന്‍ പരിപാടി...ഹോ...

പുതുവത്സരങ്ങള്‍ക്കുമപ്പുറം

ചില ഓര്‍മകളുണ്ട്...വര്‍ഷങ്ങള്‍ കഴിയുന്തോറും   തീവ്രതയും കുറയുമെന്ന് നമ്മള്‍ കരുതിയ ഓര്‍മ്മകള്‍.... എന്നാലെപ്പോഴും  സംഭവിക്കുക മറിച്ചാണ്.... വര്‍ഷങ്ങള്‍ കഴിയുംതോറും അതങ്ങനെ മനസ്സില്‍ കിടന്നു നീറി നീറി പിടയും... കാലമതിനെ  എപ്പോഴും കത്തിജ്വലിപ്പിച്ചു നിര്‍ത്തും....ഈ പുതുവര്‍ഷവും പഴയ ഓര്‍മ്മകള്‍ക്ക്മേല്‍  മറിക്കപ്പെട്ട ചെറിയൊരു പുസ്തകത്തിന്‍ താള്‍ മാത്രം... പുതിയ താളുകള്‍ മറിയുന്തോറും നമ്മളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു.... എന്നാലും ഓര്‍മകളിലൂടെയുള്ള ജീവിതം അതൊരു രസം തന്നെയാണ്....