Skip to main content

Posts

Showing posts from October, 2021

നായാടിപ്പാറയിലെ സ്മരണകൾ

      നാടകക്കാരൻ   മനോജ്   സുനിയുടെ   ബാല്യകാല     ഓർമകളുടെ   സമാഹാരമാണ്   ലോഗോസ്   ബുക്സ്   പുറത്തിറക്കിയ നായാടിപ്പാറ .  എഴുത്തുകാരൻ   തന്നെ   തന്റെ   പുസ്തകത്തിന്   നൽകിയ   ടാഗ്‌ലൈൻ  " മലബാറിലെ   ഒരു കുടിയിറക്കുകാരന്റെ   ജീവിത   സ്മരണകൾ "  എന്നാണ് .  ഗൃഹാതുരത്വം   മനസ്സിൽ   നിറയ്ക്കുന്ന     കുറേ   അനുഭവങ്ങളാണ് ഈ   പുസ്തകത്തിന്റെ   കാതൽ .  തന്നിലെ   അധ്യാപകനെയും   നാടകക്കാരനെയും   വാർത്തെടുത്ത   ബാല്യകാലാനുഭവങ്ങൾ തന്റെ   പെൺമക്കൾക്ക്   പകർന്നു   നൽകുകയും   അത്തരം   അനുഭവങ്ങൾ   അവരിലുണ്ടാക്കുന്ന   ചിന്താപരിസരവും സമകാലീനതയിൽ     ആ   കഥകൾ   അവരിൽ   വരുത്തുന്ന   പരിവർത്തനങ്ങളും   എഴുത്തുകാരൻ   അടയാളപ്പെടുത്തുന്നുണ്ട് .  നമ്മൾ   കടന്നുപോയ   വഴികളിൽ   ഗൃഹാതുരതയോടെ     അനുഭവിച്ച്   വിസ്മരിച്ച   കാഴ്ചോത്...