ചില ചിത്രങ്ങള്‍ അങ്ങനെയാണ്. അത് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ബന്ധങ്ങള്‍ നമുക്ക് നേരെ വച്ച് നീട്ടുന്നു. ആ ബന്ധങ്ങളുടെ സത്യസന്ധതയില്‍ നാമത് വിശ്വസിച്ചുപോകുന്നു. അങ്ങനെയുള്ള വ്യത്യസ്തമായ ബന്ധങ്ങളുടെ പുതിയ തരത്തിലുള്ള അവതരണമാണ് LUNCH BOX എന്ന ഹിന്ദി ചിത്രം. ഭര്‍ത്താവിന് വേണ്ടി തൊട്ടു മുകളില്‍ താമസിക്കുന്ന ആന്‍റിയില്‍ നിന്നും വളരെ സ്വാദിഷ്ടമായ recipee ശേഖരിച്ച് ഭക്ഷണം പാകം ചെയ്യുകയാണ് ഇല (നിമ്രത് കൌര്‍). എന്നാല്‍ ഉച്ചക്ക് വീട്ടില്‍ ഭക്ഷണം കൊണ്ടുപോകാന്‍ വരുന്ന ഡെലിവറി ബോയ് വേറെ വിലാസത്തില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്നു. അങ്ങനെ റിട്ടയറിംഗ് കാത്തിരിക്കുന്ന സാജന്‍ ഫെര്‍ണാണ്ടസിന് (ഇര്‍ഫാന്‍ഖാന്‍) ആ ഭക്ഷണം കിട്ടുന്നു. ഹോട്ടലിലെ മടുപ്പിക്കുന്ന ഭക്ഷണം കഴിച്ച് ശീലിച്ച ഏകനായി കഴിയുന്ന സാജനെ ആ ഭക്ഷണത്തിന്‍റെ സ്വാദ് വല്ലാതെ വശീകരിക്കുന്നു. തന്‍റെ ഭര്‍ത്താവിനല്ല ഭക്ഷണം കിട്ടിയതെന്ന് മനസ്സിലാക്കുന്ന ഇല അടുത്ത ദിനത്തെ ലഞ്ചില്‍ ഒരു കുറിപ്പ് കൂടി ചേര്‍ക്കുന്നു. അതൊരു പുതിയ സൗഹൃദത്തിന്‍റെ തുടക്കമാ...