എന്റെ കുട്ടിക്കാലം, അതെത്ര മനോഹരമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? വികാരങ്ങള്‍, പ്രതീക്ഷകള്‍, നൊമ്പരങ്ങള്‍, മരണം, ജീവിതം ഇവയൊക്കെ എന്നിലുടെയാണ് മനുഷ്യരാശിയില്‍ എത്തിക്കൊണ്ടിരുന്നത്. ഭൂഗോളത്തിന്റെ പല ഭാഗങ്ങളിലായി വിതാനിച്ചുകൊണ്ടിരുന്നവരെ പരസ്പരം കുട്ടിമുട്ടിച്ചു കൊണ്ടിരുന്നത് ഞാനായിരുന്നു. എത്ര മഹത്തരമായ ആശയങ്ങള്‍ അവര്‍ എന്നിലുടെ ലോകത്തിനു കൈമാറി. എത്ര മാത്രം കവിതകള്‍ ഞാന്‍ ഏറ്റു പാടി. ഈ ലോകത്തില്‍ എത്രയോപേര്‍ എന്നിലൂടെ സന്തോഷത്തിന്‍റെ പറുദീസയിലേക്ക് പോയി. എത്രയോപേര്‍ കണ്ണുനീര്‍ കൊണ്ട് എന്‍റെ ആത്മാവാകുന്ന അക്ഷരങ്ങളെ കുതിര്‍ത്തു കളഞ്ഞു.എത്രപേര്‍ മാറോടടക്കി വിങ്ങിപ്പൊട്ടി. എന്‍റെ യവ്വനകാലത്ത് അവള്‍ നല്‍കിയ ചുടുചുംബനം എന്നെ കോരിത്തരിപ്പിച്ചു കളഞ്ഞു. ഞാനത് എത്രമാത്രം ശ്രദ്ധയോടെയാണെന്നോ അവളുടെ കാമുകന് കൈമാറിയത്. അങ്ങനെ എത്രയെത്ര വേദനയില്‍ മുങ്ങിയ രസകരമായ കഥകള്‍. ...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള