വാക പൂക്കുന്ന വഴിയിലെ വാടിയ പൂക്കളിലാണ് നിന്നെ ആദ്യമായി കണ്ടത്. നിന്‍റെ കണ്ണുകളിലെ പിടച്ചിലുകളിലൂടെ ഞാന്‍ നഷ്ടപെടുത്തിയ എന്‍റെ അസ്വാതന്ത്ര്യത്തിന്‍റെ ദിനങ്ങള്‍... ഞാന്‍ നിന്‍റെ തടവുകാരനായിരുന്നു... വാകകള്‍ പൂത്തുതളിര്‍ത്തു. ഞാനൊരു മോചനം ആഗ്രഹിച്ചില്ലാ, ആ തടങ്കലായിരുന്നെന്‍റെ സ്വര്‍ഗം.
എന്‍റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്‍റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള