ജിബ്രാന് തന്റെ ശിഷ്യയും ആത്മമിത്രവുമായ ബാര്‍ബറ യങ്ങിനോട് ഒരിക്കല്‍ ചോദിച്ചു: "ഏഴുപദങ്ങള്‍ ഒഴികെ ഭാഷയിലെ മറ്റെല്ലാ വാക്കുകളും മറക്കേണ്ടി വന്നാല്‍ ഏതെല്ലാമാണ് നീ തിരഞ്ഞെടുക്കുക"? ബാര്‍ബറ അഞ്ചു വാക്കുകള്‍ തിരഞ്ഞെടുത്തു: "ദൈവം, ജീവിതം, സ്നേഹം, സൗന്ദര്യം, ഭൂമി". ജിബ്രാന് പറഞ്ഞു: "ഏറ്റവും പ്രധാനപ്പെട്ട പദങ്ങള്‍ നീ, ഞാന്‍ എന്നിവയാണ്. ഇവയില്ലെങ്കില്‍ മറ്റൊന്നും ആവശ്യമില്ല. നീ, ഞാന്‍, ദാനം, ദൈവം, സ്നേഹം, സൗന്ദര്യം, ഭൂമി - ഇവയാണ് എന്റെ ഏഴുപദങ്ങള്‍."
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments