"എപ്പോഴോ വരുമെന്ന് പ്രതീക്ഷിക്കുന്ന വസന്തത്തിനായി ഋതുഭേദങ്ങളെ വിസ്മരിക്കാന്‍ എനിക്കാവില്ല". വസന്തത്തിലെ പനിനീര്‍ദളങ്ങളില്‍ മാത്രമല്ല, ഗ്രീഷ്മത്തിലെ പൊഴിയുന്ന ഇലകളിലും വര്‍ഷത്തിലെ ചൊരിയുന്ന മഴത്തുള്ളികളിലും ശരത്തിലെ പൊട്ടുന്ന പുതുനാമ്പുകളിലും ഹേമന്തത്തിലെ ചക്രവാളത്തിലും ശിശിരത്തിലെ പൈന്‍മരത്തടികളിലും എന്‍റെ ആത്മാവ് കുടിയിരിക്കുന്നുണ്ട്. നിശബ്ദമൊഴുകുന്ന നീലനദിയുടെ ആഴമറിയാനും പൊള്ളുന്ന ഹൃദയത്തെ തണുത്ത മരത്തടിയിലേക്കിറക്കി വയ്ക്കാനും മലമുകളിലെ ഒറ്റപ്പാറയില്‍ നിന്നും മരണത്തെ കൊഞ്ഞനം കുത്താനും ഭൂമിയുടെ പച്ചപ്പിലേക്കിഴുകിച്ചേരാനും ഋതുഭേദമന്യേ ഞാനിപ്പോഴും ആഗ്രഹിക്കുന്നു...
എന്‍റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്‍റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള