Skip to main content

പാന്‍സിംഗ് തോമറിന് പ്രണാമം

                         അസാമാന്യമായി ഓടാനുള്ള കഴിവ് മറ്റു പട്ടാളക്കാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി. പട്ടാളത്തിലെ കായിക വിഭാഗത്തില്‍ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം എത്തിച്ചേര്‍ന്നത് സ്റ്റീപ്പിള്‍ ചെയ്സ് റണ്ണിങ്  വിഭാഗത്തില്‍... കായിക വിഭാഗത്തിലെ അംഗമായതിന്‍റെ പേരില്‍ ഇന്ത്യക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. അതിനാല്‍ തന്നെ കളിക്കളങ്ങളെ അദ്ദേഹം യുദ്ധഭൂമിയായി കരുതി. ഫലമോ.... തുടര്‍ച്ചയായി ഏഴുവര്‍ഷം 3000 മീറ്റര്‍  സ്റ്റീപ്പിള്‍ ചെയ്സ് റണ്ണിങ്ങില്‍ നാഷണല്‍ചാമ്പ്യന്‍. വിദേശങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയെങ്കിലും വിജയിക്കാനായില്ല. പട്ടാളത്തില്‍ നിന്നും വിരമിച്ച് നാട്ടിലെത്തി കരിമ്പിന്‍കൃഷി തുടങ്ങിയപ്പോള്‍ സ്വന്തം  കൃഷിയില്‍, നാട്ടിലെ അയല്‍ക്കാരന്‍ ജന്മിയുടെ അനിയന്ത്രിതമായ ഇടപെടല്‍മൂലവും പരതി സ്വീകരിക്കാന്‍ പോലിസ് തയ്യാറാകാത്തതും സ്വന്തമായി തോക്കെടുക്കാന്‍ അയാളെ പ്രേരിപ്പിച്ചു. പിന്നെ സാഹചര്യം അദ്ദേഹത്തെ ചമ്പല്ലിലെ കൊള്ളക്കാരനാക്കി  മാറ്റി. ജന്മിമാരെ ആക്രമിച്ച് പണം തട്ടിയതിന്‍റെ പേരില്‍ 49 ആം വയസ്സില്‍ സ്വന്തം രാജ്യം ശത്രുവായി മുദ്രകുത്തി. സി.ഐ യും 6൦ പോലിസുകാരും ചേര്‍ന്ന സംഘത്തോട്  12 മണിക്കൂറിലേറെ എറ്റുമുട്ടി അയാള്‍ മരണത്തിലേക്ക് വീണു. ഇത് സിനിമക്കഥയല്ല. മധ്യപ്രദേശിലെ പാന്‍സിംഗ് തോമറിന്‍റെ (1932-81) പച്ചയായ ചരിത്രം. ആരും കള്ളനോ കൊള്ളക്കാരനോ ആയി പിറക്കുന്നില്ല. സമൂഹം ആക്കി തീര്‍ക്കുന്നുവെന്നതിന് ഉദാഹരണം തന്നെയാണ് പാന്‍സിംഗ് തോമറിന്‍റെ കഥ.
                                       ചില ചരിത്രങ്ങള്‍  നമ്മളറിയാന്‍  സിനിമ തന്നെ വേണം. പാന്‍സിംഗിന്‍റെ കഥയാണ്‌ 'പാന്‍സിംഗ് തോമര്‍' എന്ന ബോളിവുഡ് ചിത്രം.  2012ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പാന്‍സിംഗ് തോമറായി അഭ്രപാളിയില്‍ നിറഞ്ഞാടി ഇര്‍ഫാന്‍ഖാന്‍ സ്വന്തമാക്കിയപ്പോഴാകണം ആ പട്ടാളക്കാരനെപ്പറ്റി അനുകമ്പയോടെ ഓര്‍ക്കാന്‍ ഭാരതത്തിന് കഴിഞ്ഞത്. സിനിമയില്‍ തന്‍റെ തലയ്ക്ക് സര്‍ക്കാര്‍ വില പ്രഖ്യാപിക്കുമ്പോള്‍ പാന്‍സിംഗ് തോമര്‍ പറയുന്നതിങ്ങനെ. "ഏഴുവര്‍ഷം ദേശിയ ചാമ്പ്യനായി സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍ ഭാരതത്തില്‍  ആര്‍ക്കും എന്നെ അറിയില്ല. എന്നാല്‍ ഒരു ചമ്പല്‍ കൊള്ളക്കാരനായി മാറിയ ഉടന്‍തന്നെ ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വളരെയേറെ പ്രശസ്തനായി." അതെ... ഭാരതത്തിന്‌ അങ്ങനെയും ചിലസ്വഭാവ വിശേഷങ്ങള്‍ ഉണ്ട്. ഭാരതത്തിന്‍റെ സ്വതന്ത്രസമര കാലഘട്ടങ്ങളില്‍ ഭാരതത്തിന്‍റെ പേര് ലോകചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത മിക്ക കളിക്കാരുടെയും അവസ്ഥ ഇതുതന്നെയാണ് എന്നത് ഇവിടെ വിസ്മരിക്കുന്നില്ല. എന്നാലും ഇന്നത്തെ കളിക്കാരുടെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍, കോടികള്‍ മറിയുന്ന വാതുവയ്പ്പിന്‍റെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍, ലോകത്തിലെ പരസ്യവരുമാനത്തില്‍ ഇന്ത്യന്‍ കളിക്കാരുടെ പേരുകള്‍ കാണുമ്പോള്‍, ആ കാലഘട്ടത്തില്‍ പിറന്ന് വലിയ അത്ഭുതങ്ങള്‍ കാണിച്ചിട്ടും ചരിത്രത്തില്‍ ഒരിടത്തും അവരുടെ പേരുകള്‍ പതിയാതെ പോയി എന്നതോര്‍ക്കുമ്പോള്‍ ഹൃദയത്തില്‍ വല്ലാതെ വേദന തോന്നുന്നു. ഭാരതത്തിന്‌ മാത്രം അവകാശപ്പെട്ട ചില പ്രത്യേക സ്വഭാവ വിശേഷങ്ങളില്‍ ഇതിനെയും ഉള്‍പ്പെടുത്തി ആശ്വസിക്കാം... അല്ലേ?

Comments

Anonymous said…
nice thought....1oo likes...
Anonymous said…
This is India...here matters are anti clockwise
Anonymous said…
Indian Hockey magician Dhyan Chandh history is same as Paansingh Tomar

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...