അച്ഛനറിയാവുന്ന എന്‍റെ സുഹൃത്തുക്കള്‍: മനീഷ് (ഡോക്ടര്‍) പ്രവീണ്‍(എഞ്ചിനീയര്‍) രാജി(എസ്.ബി.ഐ) അമ്മയ്ക്കറിയാവുന്ന എന്‍റെ സുഹൃത്തുക്കള്‍: ജോണ്‍സന്‍(ഹോട്ടല്‍ ബിസിനസ്) ഗീതു(എല്‍.ഡി.ക്ലാര്‍ക്ക്) സാദിഖ്(യു.എ.ഇ) അവരാല്‍ വിസ്മരിക്കപ്പെട്ടവര്‍: വീണ(മൊബൈല്‍ ഷോപ്പില്‍) ഷിജു(ഓട്ടോ ഡ്രൈവര്‍) മുസ്തഫ(കെട്ടിടപണി) വിജയിച്ചവന്‍ അല്ല പണം സാമ്പാദിച്ചവന്‍/സാമ്പാദിക്കുന്നവന്‍ മാത്രമേ എപ്പോഴും മാതൃകകള്‍ ആകാറുള്ളു... ബാക്കിയുള്ളവരെല്ലാം എല്ലാവരാലും വിസ്മരിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട ജന്മങ്ങള്‍...
എന്‍റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്‍റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള