Skip to main content

Posts

Showing posts from February, 2018

ഓർമച്ചിത്രം വീണ്ടെടുക്കുമ്പോൾ

നമുക്കു ചുറ്റുമുള്ളവരുടെ ചിത്രങ്ങൾ നാം പകർത്തുന്നത് പലതരത്തിലാണ്. ചിലരുടെ ചിത്രങ്ങൾ വളരെക്കൂടുതൽ മൊബൈലിൽ ഉള്ളപ്പോൾ ചിലരുടേത് വളരെക്കുറച്ചേ പകർത്താറുള്ളൂ. പല നാടകങ്ങൾക്കായി പല പല ദിവസങ്ങൾ ഹരികുമാരൻ തമ്പി ചേട്ടനൊപ്പം ഒന്നിച്ചുണ്ടായെങ്കിലും ഇപ്പോൾ ചിത്രങ്ങൾ പരതിയപ്പോൾ ഒന്നുമാത്രമേ കണ്ടുകിട്ടിയുള്ളു. പുള്ളിയുമായുള്ള ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും എടുക്കാമല്ലോ എന്ന അബോധമനസ്സിന്റെ ചിന്തയാകും ചിത്രങ്ങൾ എടുക്കുന്നതിൽ നിന്നും മനസിനെ തഴഞ്ഞത്. എന്നാൽ അതുവരേയ്ക്കും അദ്ദേഹം കാത്തുനിൽക്കാത്തത് നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു. എസ്.രാധാകൃഷ്ണൻ സാറിന്റെ റിഹേഴ്സൽ ക്യാമ്പുകളിൽ വച്ചാണ് തമ്പിചേട്ടനെ ആദ്യമായി കാണുന്നത്. ഭാരമുള്ള വലിയശരീരം കുഞ്ഞു കാലുകളിൽ പിടിച്ചുനിർത്താനാകാതെ നടന്നുപോകുന്ന കുറിയമനുഷ്യൻ. തടിച്ചശരീരമാണെങ്കിലും  കഥകളിയും കളരിയും സംഗീതവും തനിക്ക് നാടകം പോലെ വഴങ്ങുമെന്ന് പരിചയ ദിനങ്ങൾക്കിടയിൽ അദ്ദേഹം അനുഭവപ്പെടുത്തി തന്നിട്ടുണ്ട്. എപ്പോഴും തോളിൽ കയ്യിട്ടുനിർത്തി അടുപ്പം സ്ഥാപിച്ചേ സംസാരിക്കാറുള്ളൂ. അഭിനയിക്കാൻ ആരോഗ്യവും സമയവും അനുവദിക്കാത്തപ്പോൾ നാടകത്തിന്റെ ബാക്കി കാര്യങ്ങൾക്കായി ഓടി നടന...
കലാകാരന്മാരൊന്നും ഒരിക്കലും പൂർണ്ണതൃപ്തിയോടെ മരിക്കുകയില്ല. ചെയ്യാനുള്ള നാടകങ്ങൾ, ചെയ്തുകൊണ്ടിരിക്കുന്നവ, എഴുത്തിന്റെ പണിപ്പുരയിലുള്ള നാടകങ്ങൾ, കഥാബീജം മനസ...