രാവിലെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഹാളിലെ മേശയില്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് 12 വിവാഹക്ഷണക്കത്തുകള്‍ ഇരിപ്പുണ്ടായിരുന്നു . ഓരോന്നും വലിപ്പത്തില്‍ മറ്റൊന്നിനോട് മത്സരിച്ചുകൊണ്ടിരിക്കുന്നു . വിവാഹ ആഡംബരത്തിന്‍റെയും ധൂര്‍ത്തിന്‍റെയും ആദ്യപുത്രനാണല്ലോ വിവാഹക്ഷണക്കത്ത് . വൈകുന്നേരം റിഹേഴ്സല്‍ ക്യാമ്പിലേക്ക് സാരിയുടുത്ത് വരുന്ന രെമ്യയെകണ്ടപ്പോഴാണ് ഓര്‍മ വന്നത് ഇന്നവളുടെ വിവാഹമായിരുന്നല്ലോ എന്ന് . രെമ്യയുടെ ഭാഷയില്‍ പറഞ്ഞാല്‍ ... രാവിലെ തിരുവനന്തപുരത്ത് നിന്നും കടയ്ക്കലിലേക്ക് ഒരു ബസ് യാത്ര . അവിടെ അമ്മയുടെയും അനിയത്തിയുടെയും സാന്നിദ്ധ്യത്തില്‍ നിയമത്തിനുവേണ്ടി അനാര്‍ഭാടമായ ഒരു ഒപ്പിടല്‍ കര്‍മം . മൂന്നു കൂട്ടാനും ...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള