'ഖബർ' ഒറ്റവാക്കിലൊതുക്കിയാൽ 'ചരിത്രവും നിയമവും അധികാരത്തോടൊപ്പം ചേർന്ന് നീതിപുലർത്താത്ത ചില വേളകളിൽ സാഹിത്യം ചരിത്രത്തിനും നിയമത്തിനും വേണ്ടി മാപ്പു സാക്ഷിയാകുന്നതിന്റെ നേർസാക്ഷ്യമാണ് കെ. ആർ. മീരയുടെ ഏറ്റവും പുതിയ നോവലായ 'ഖബർ'. ഒറ്റയിരുപ്പിലിരുന്നു വായിച്ചു തീർക്കാവുന്ന ലഘു നോവൽ. കഥയും കഥാപാത്രങ്ങളും സങ്കൽപ്പീകമാകുമ്പോൾ കഥാ പശ്ചാത്തലം ചരിത്രവും സമകാലീനവുമാണ്. "പറയാനൊരു കഥ ഉണ്ടാകുന്നതിലല്ല,കഥ. കഥ പറയാൻ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലാണ്" എന്ന് ആമുഖത്തിൽ കെ ആർ മീര കുറിച്ചിരിക്കുന്നു. 2019 നവംബർ 9ന് തന്റെ പൂർവികരുടെ ഖബറിനായി വാദിച്ച ഖയലുദ്ദീൻ തങ്ങൾ, പുരാതന സ്മാരകത്തിന്റെ തൂണൂകളിലൊന്ന് തലയിൽ വീണ് മരണമടയുന്നു. പള്ളിപൊളിച്ചു മാറ്റി അമ്പലം പണിയാൻ പരമോന്നതനീതിപീഠം വിധി പ്രസ്താവിച്ച അതെ ദിനം. ചരിത്രം നീതിയുക്തമല്ലെങ്കിലും ചരിത്രത്തെ പുനർനിർമിച്ച് ഖയലുദ്ദീന്റെ മരണത്തിലൂടെ കഥ ഇരകളോട് നീതി പുലർത്തുന്നു. യോഗിശ്വരനമ്മാവന്റെയും കാക്...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള