ഒരു നാടകം എഴുതണമെന്ന് ഉണ്ട്. ആശയം കിട്ടിക്കഴിഞ്ഞു. കഥാപാത്രങ്ങള്‍ എല്ലാം മനസ്സില്‍ തെളിഞ്ഞു. എന്നാല്‍ അവര്‍ പരസ്പരം സംസാരിക്കുന്നില്ല. എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് വെറുതെയിരിക്കുന്നു. എഴുത്തുകാരന്റെ നിസ്സഹായത...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള