Skip to main content

Posts

Showing posts from March, 2018

TRAPPED

          സാമൂഹ്യ ജീവിയായി ജീവിതം മുന്നോട്ട് നയിക്കാൻ കഴിയുന്നരീതിയിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ സാഹചര്യങ്ങൾ അവനെ ഒറ്റപ്പെട്ട തുരുത്തുകളിലേക്കു തള്ളുമ്പോൾ അതിജീവിക്കാൻ അവൻ സ്വയം പ്രാപ്തനാകും. ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ അതിജീവന കഥകൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. പ്രകൃതിയെ പാഠശാലയാക്കി അവൻ ആദ്യം മുതൽ പ്രകൃതിയറിവുകൾ സ്വയം പഠിച്ച് മനുഷ്യക്കൂട്ടത്തിലേക്കു മടങ്ങി വരുന്ന കഥകൾ നമ്മെ ഉൾപ്പുളകം കൊള്ളിച്ചിട്ടുമുണ്ട്. എന്നാൽ നഗരമധ്യത്തിലെ തിരക്കേറിയ വീഥിയിലെ ആളൊഴിഞ്ഞ ഫ്ലാറ്റിൽ ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ കഥ നമ്മളിൽ പലരും അറിഞ്ഞിരിക്കില്ല. നൂറാമത്തെയോ നൂറ്റിഅമ്പതാമത്തെയോ നിലയിലെ ഫ്ലാറ്റിൽ കുടുങ്ങിപ്പോയാൽ കൈയ്യിലെ മൊബൈൽ തകരാറിലായാൽ വാതിലുകളെല്ലാം പൂട്ടപ്പെട്ടുപോയാൽ......                അത്തരമൊരു സാധ്യതയിലേക്കാണ് 2016ൽ പുറത്തിറങ്ങിയ വിക്രം മോട്വാനിയുടെ  'ട്രാപ്പ്ഡ്' എന്ന ഹിന്ദി ചിത്രം നമ്മളെ ക്ഷണിക്കുന്നത്. കൂട്ടുകാരോടൊപ്പം കഴിയുന്ന കാൾ സെന്റർ ജീവനക്കാരനായ ശൗര്യ (രാജ്കുമാർ ...