ഡി. സി. ബുക്സ് 2020ൽ പ്രസിദ്ധീകരിച്ച അരുന്ധതി റോയിയുടെ 'ആസാദി' എന്ന ലേഖനസമാഹാരം വായനയുടെ മാത്രമല്ല നവചിന്തകളുടെ അതിനുമപ്പുറം, കടന്നുവന്ന പാതകളുടെ അടയാളപ്പെടുത്തലാണ്. ഒന്നാമത്തെ ലേഖനമായ "പീഡിത നഗരങ്ങളിൽ മഴപെയ്യുന്നത് ഏത് ഭാഷയിൽ" എന്ന പബ്ലോ നെരൂദയുടെ ചോദ്യത്തിന് ഉത്തരം തേടുന്ന അരുന്ധതി റോയി ഉയർത്തുന്ന ഭാഷയെക്കുറിച്ചുള്ള ചിന്തകൾ നിർബന്ധിത രാജ്യസ്നേഹത്തിന്റെ കാലത്തിൽ കടുത്ത വെല്ലുവിളിയാണ് പങ്കുവയ്ക്കുന്നത്. ഭാഷയെക്കുറിച്ചുള്ള അജ്ഞതയിൽ ഹിന്ദി ഹിന്ദുവിന്റെയും ഉർദു മുസ്ലിമിന്റേതുമായിത്തീരുന്ന വാർത്തമാനകാല സമസ്യകളെ അടയാളപ്പെടുത്തുന്നുണ്ട്. ഭരതന്റെ രാജ്യമായ ഭാരതമെങ്ങനെ, പിതൃരാജ്യമാകാതെ മാതാവിനാൽ അടയാളപ്പെടുത്തപ്പെട്ട് മാതൃരാജ്യമായെന്ന ചിന്തകളെ എയ്തുവിടുന്നുണ്ട്. ഭാഷയുടെ അതിർത്തികളിലൂടെ വിഭജനം നടത്തുന്ന കാലത്ത് ഗുജറാത്ത് കലാപാനന്തരം അഭയാർത്ഥിക്യാമ്പുകളിൽ അതിജീവനത്തിനായി ഗായത്രിമന്ത്രം പഠിച്ചുവയ്ക്കേണ്ടി വന്ന ഒരു തലമുറയുടെ അടയാളപ്പെടുത്തൽ കൂടിയായി തന്റെ രചനകൾ മാറുന്നതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട് ലേഖിക. ഭാഷയുടെ സ്വത്വം തേടിയുള്ള പരക്കംപാച്ച...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള