കോരിച്ചൊരിയുന്ന മഴയെ കുത്തിത്തുളച്ചു കൊണ്ട് കടകട ശബ്ദത്തോടെ ചീറിപ്പായുന്ന ട്രിവാൻഡ്രം എക്സ്പ്രസ്സിന്റെ താളത്തോട് സമരസപ്പെട്ട് നീണ്ട ഉറക്കത്തിലായിരുന്ന വേളയിലാണ് ജീൻസിന്റെ പോക്കറ്റിൽ കിടന്ന് മൊബൈൽ ഫോൺ വീർപ്പ് മുട്ടിയത്. ഉറക്കം നഷ്ടപ്പെട്ട അസ്വസ്ഥതയോടെ ആരെന്ന് നോക്കാതെ ഫോൺ ചെവിയിലേക്ക് ചേർത്തുപിടിച്ചപ്പോഴാണ്, എതിരെ ഹോൺ മുഴക്കി കടന്നുപോയ ഏറനാട് എക്സ്പ്രസ്സിനെ നിശബ്ദമാക്കിക്കൊണ്ട് പ്രിൻസിപ്പലിന്റെ ശബ്ദം ഇരമ്പിയെത്തിയത്; " പിള്ളച്ചേട്ടൻ തൂങ്ങി മരിച്ചു". മഴത്തുള്ളികൾ വീണ് ചിതറിത്തെറിക്കുന്ന ഗ്ലാസ് പാളികളിലെ പുറം കാഴ്ച അവ്യക്തമായിരുന്നു. പുറത്തെപ്പോലെ അകത്തും മൂടൽമഞ്ഞ്. "സാറിതു വരെ എന്റെ വീട്ടിൽ വന്നിട്ടില്ലല്ലോ? അടുത്ത മാസമാണ് മോന്റെ കല്യാണം. കല്യാണം വിളി തുടങ്ങിയിട്ടില്ല. സാറെന്തായാലും വരണം". കൃത്യം മൂന്നു വർഷങ്ങൾക്ക് മുൻപ് പിള്ളച്ചേട്ടൻ പറഞ്ഞ വാക്കുകൾ വികാര വിക്ഷുബ്ധതയിൽ മനസിലേക്ക് തള്ളിക്കേറി വന്നു. ഈ കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശേഷം ക...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള