Skip to main content

Posts

Showing posts from April, 2019

പേരൻമ്പ്

പേരൻമ്പ്  സിനിമ:  ഒരച്ഛന്റെ വേദന കണ്ട് കണ്ട് പടം വേഗം തീരണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് പൂർത്തിയാക്കിയ  സിനിമ.  രണ്ടു മണിക്കൂർ ഇരുപത് മിനുട്ട് പടം നമ്മളെ വല്ലാത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിയിടും.  പടം കഴിഞ്ഞ് ആദ്യം ചെയ്തത് ഗൂഗിളിൽ പപ്പായായി അഭിനയിച്ച സാധന എന്ന പെൺകുട്ടിയെക്കുറിച്ച് അറിയുകയായിരുന്നു. മസ്തിഷ്ക രോഗം മൂലമുള്ള പക്ഷാഘാതം (spastic ) പിടിപെട്ടിട്ടുണ്ടോ അതോ അങ്ങനെ അഭിനയിച്ചതാണോ എന്നതായിരുന്നു സംശയം. അത്രമേൽ പകർന്നാട്ടത്തിലൂടെ കഥാപാത്രമായി മാറിയിരുന്നു  നൃത്തം ഇഷ്ടപ്പെടുന്ന നർത്തകിയായ സാധന.  അമുദവനായി ജീവിച്ച മമ്മൂട്ടിയെക്കുറിച്ച് പടം കാണും മുൻപേ തന്നെ അഭിനന്ദന പ്രവാഹങ്ങൾ അനവധി കേട്ടിരുന്നു.  കേട്ട അഭിനന്ദനങ്ങൾക്കുമപ്പുറം ആ മനുഷ്യൻ ഗതികെട്ട ഒരച്ഛനായി അഭിനയിച്ചു ഞെട്ടിച്ചുകളഞ്ഞു.  കട്രത് തമിഴ്,  തങ്കമീൻകൾ എന്നി സിനിമയിലൂടെ അമ്പരപ്പിച്ച  റാമിന്റെ കയ്യൊപ്പോടുകൂടിയ മറ്റൊരു സിനിമ.  പ്രകൃതിഭവങ്ങളിലൂടെയുള്ള  സിനിമയുടെ കാലഘട്ടവിഭജനം അതിഗംഭീരം പരാതികളും പരിഭവവുമായി  അംഗീകാരങ്ങളും പണവും ആവശ്യത്തിന്   കിട...