പ്രിയപ്പെട്ട അമേരിക്കൻ സുഹൃത്തേ, ഇന്നലെ വെറുതെ ലെറ്റർ ബോക്സ് പരതിയപ്പോഴാണ് നിങ്ങളുടെ കത്ത് കിട്ടിയത്. ചിലന്തി വലയും പൊടിയുമല്ലാതെ ആ ബോക്സിനകത്ത് കത്തുകളൊന്നും ഇപ്പോൾ തീരേ വരാറില്ല. ആറുമാസം മുൻപ് നിങ്ങളയച്ച കത്തു തന്നെയാണ് ആ ബോക്സിനെ തേടിയെത്തിയ അവസാന എഴുത്ത്. നിങ്ങൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. അവിടെയിപ്പോൾ നല്ല തണുപ്പാണല്ലേ? അലസനായി നെരിപ്പോടിനു മുന്നിലിരുന്ന് സാഹിത്യവും മദ്യവും ഒന്നിച്ചു അകത്താക്കുകയാകും. ഇവിടെയും മഴക്കാലം തുടങ്ങി. കാലാവസ്ഥ എത്രയൊക്കെ മാറിയെന്നു പറഞ്ഞാലും ഈ വർഷവും പ്രതീക്ഷിച്ച മഴ നൽകി ഇടവപ്പാതി അനുഗ്രഹിച്ചു. എഴുത്തും വായനയുമൊക്കെ നന്നായി നടക്കുന്നുണ്ടെന്നറിഞ്ഞതിൽ ആനന്ദം, ഒപ്പം അമേരിക്കക്കാരനായ നിങ്ങൾ ഓഷോയെ വായിക്കാൻ തുടങ്ങിയെന്നറിഞ്ഞതിൽ ഒരിന്ത്യക്കാരന്റെ സന്തോഷം രേഖപ്പെടുത്തുന്നു. ഓഷോയെ പരിചയപ്പെടുത്തിയതിന്റെ പേരിൽ നിങ്ങൾ നൽകിയ 'നന്ദി' ഞാൻ തിരികെ അയക്കുന്നു. കാരണം നിങ്ങളാണല്ലോ അന്നാ കാമിയെൻസ്കയുടെയും ഗുസ്താവോ അഡോൾഫോ ബക്കെറുടെയും റോബർട്ടോ ജുവറോസിന...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള