Skip to main content

Posts

Showing posts from 2017

നാടകം: 2017 അരങ്ങു വിട്ടൊഴിയുമ്പോൾ

നാടകം   : 2017 അരങ്ങു വിട്ടൊഴിയുമ്പോൾ പൂർവ രംഗം: മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെകുറച്ച് നാടകങ്ങളിൽ പങ്കെടുക്കാനേ ഈ വർഷം കഴിഞ്ഞുള്ളു. നാടകങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ആത്മസംതൃപ്തി നൽകുന്നവയായിരുന്നു മിക്ക അവതരണങ്ങളും. രംഗം 1:  2017 ലെ നാടകങ്ങളും സംവിധായകരും നിർവാണം വാസവദത്തം -  Pam Rasheed Tvm മദർ തെരേസ - ആർ.എസ്.മധു താറാവും പൊന്മുട്ടയും -  Aranmula Ramachandran ഒരു ദേശം -  Sunil Kumar മഹാഗുരു -  Basheer Manacaud വല -  Raghavan Pillai Sudhakaran ലോട്ടറി ടിക്കറ്റ് -  Radhakrishnan Sukumaran Nair ഒരു സങ്കീർത്തനം പോലെ - അഹമ്മദ് മുസ്‌ലിം ആ മനുഷ്യൻ നീ തന്നെ -  Sajana Chandran വീരശൃംഘല - ആർ.എസ്.മധു ഒഥെല്ലോ - ആശ സുവർണരേഖ (  Venukuttan Krishna Pillai ) (പട്ടിക അപൂർണ്ണമാണ്‌. വിട്ടുപോയവർ സദയം ക്ഷമിക്കുമല്ലോ) തുടങ്ങീ നാടകങ്ങളിൽ അണിയറയിലും ഭഗ്ന ഭവനം - എസ്‌.രാധാകൃഷ്ണൻ, അരങ്ങിലും മൂന്ന് റേഡിയോ നാടകങ്ങളിലും ഭാഗഭാക്കാകാൻ സാധിച്ചു. രംഗം 2: കനലിന്റെ സ്വന്തം പ്രൊഡക്ഷൻ ആരോമൽ ടി. രചനയും സംവിധാനവും നിർവ്വഹിച്ച് സന്തോഷ് വെഞ്ഞാറമൂടിനൊപ്പം അഭിന...
"അച്ഛൻ പതിവായി പറയാറുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു; ദൈവവിശ്വാസമില്ലായ്മയും ഭൗതീകവാദവും തന്തോന്നിത്തവും കാരണം ചെറുപ്പക്കാർ തുലഞ്ഞുപോയി. അമേച്വർ നാടകങ്ങൾ ചെറുപ്പക്കാരെ മതത്തിൽ നിന്നും കടമകളിൽ നിന്നും അകറ്റി വഴിപിഴപ്പിക്കുന്നു. അതുകൊണ്ട് അവയെല്ലാം നിരോധിക്കണം."                  (എന്റെ ജീവിതം, ആന്റോൺ ചെക്കോവ്) നൂറുവർഷങ്ങൾക്കിപ്പുറവും നാടകത്തെക്കുറിച്ചുള്ള പൊതുബോധം ഏതാണ്ട് ഒരുപോലെതന്നെയാണ്. ചെക്കോവിന്റെ അച്ഛന്റെ ആകുലതകൾ തന്നെയാണ് ഒരുവിധം പൊതുജനങ്ങൾക്കും ഇന്നുമുള്ളത്. മാറ്റമില്ലാതെ തുടരുന്ന ചില പ്രഹേളികകൾ...
എന്റെ വിഷാദം, നിശ്ശബ്ദ,മൊരു സിഗരറ്റുപോലെ ഞാന്‍ പുകച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ ഞാന്‍ തട്ടിയെറിഞ്ഞ ചാരത്തില്‍ നിന്നും, ചിലനേരങ്ങളില്‍ മാത്രം കവിതകള്‍ പിറന്നു. (അമൃത പ്രീതം)
ജീവിതത്തിൽ ശൂന്യത വന്ന്  നിറയുന്ന കാലഘട്ടമുണ്ട്. കുറെ സർഗാത്മകമായ പ്രവർത്തനങ്ങൾക്ക് ശേഷം വന്നുചേരുന്ന കടുത്ത ഏകാന്തത. ക്രിയാത്മകമായി ഒന്നും എഴുതാനോ ചിന്തിക്ക...

സ്വാതന്ത്ര്യം

സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തെയും സംബന്ധിക്കുന്ന നിർവചനങ്ങളും നടപ്പു സമ്പ്രദായവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. എന്നിരുന്നാലും ജനാധിപത്യത്തിൽ അടിയുറച...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

പൊതുവിടങ്ങളും ചില ചിന്തകളും

                      ഇന്നത്തെ ചർച്ചാവിഷയം സ്‌പെയ്‌സുകളെക്കുറിച്ചാണ്. "മനുഷ്യൻ തന്നിലേക്ക് തന്നെ ചുരുങ്ങി അവന്റെ ആത്യന്തികമായ സ്പെയ്സുകളെ സ്വയം നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നുവെന്ന" ഒറ്റവാക്യമാണ് ആദ്യം എന്റെ മനസിലേക്കെത്തിയത്. ചർച്ചയിൽ ക്രിയാത്മകമായും ആധികാരികമായും ഇടപെടണം. സാധാരണ ചർച്ചയിൽ എന്റെ വീക്ഷണകോണുകൾ സബ്ജക്ടിന്റെ പുറംതോടിൽ മാത്രം സ്പർശിക്കാതെ ആഴത്തിലും ആരും കടന്നുചെല്ലാത്ത പുതിയമേഖലകളിലേക്കും വെളിച്ചം വീശാറുണ്ടെന്നുള്ളത് എന്നെ കൂടുതൽ അസ്വസ്ഥനാക്കി.  പൂർണമായും ബെഞ്ചും ഡെസ്‌ക്കും നിറച്ച നിന്നുതിരിയാൻ ഇടമില്ലാത്ത ക്‌ളാസ്മുറിയിൽ നാടകപഠനം നടത്തിക്കൊണ്ടിരുന്നപ്പോഴും  നാടകാദ്ധ്യാപകനെന്ന നിലയിൽ എന്റെ ചിന്താമുഴുവൻ സ്പെയ്സുകളെക്കുറിച്ചായിരുന്നു. പൊതുവിടങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ തേടി കോളേജ് ലൈബ്രറിയിലെ  ഒരാൾക്കുമാത്രം കഷ്ടിച്ച് നടന്നുപോകാൻ കഴിയുന്നതരത്തിൽ അടുക്കിവച്ചിരിക്കുന്ന ഷെൽഫുകൾക്കിടയിലൂടെ  ശ്വാസം കിട്ടാതെ നെടുവീർപ്പിട്ട് നടന്നെങ്കിലും സ്പെയ്സുകളുടെ വിശാലതയെക്കുറിച്ചുള്ള പുസ്തകങ്ങളൊന്നും കയ്യിൽ തടഞ്ഞില്ല...
"പൂർത്തീകരിക്കപ്പെടാത്ത നാടകങ്ങളിൽ  നമ്മൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ  ജീവിതത്തിൽ പലരൂപങ്ങൾ  പ്രാപിച്ച്   നമ്മെത്തന്നെ വേട്ടയാടുമത്രേ!"...

"അമേരിക്കയിലേക്കൊരിന്ത്യൻ കത്ത്"

പ്രിയപ്പെട്ട അമേരിക്കൻ സുഹൃത്തേ,                   ഇന്നലെ വെറുതെ ലെറ്റർ ബോക്സ് പരതിയപ്പോഴാണ് നിങ്ങളുടെ കത്ത് കിട്ടിയത്. ചിലന്തി വലയും പൊടിയുമല്ലാതെ ആ ബോക്സിനകത്ത് കത്തുകളൊന്നും ഇപ്പോൾ തീരേ വരാറില്ല. ആറുമാസം മുൻപ് നിങ്ങളയച്ച കത്തു തന്നെയാണ് ആ ബോക്സിനെ തേടിയെത്തിയ അവസാന എഴുത്ത്.           നിങ്ങൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. അവിടെയിപ്പോൾ നല്ല തണുപ്പാണല്ലേ? അലസനായി നെരിപ്പോടിനു മുന്നിലിരുന്ന് സാഹിത്യവും മദ്യവും ഒന്നിച്ചു അകത്താക്കുകയാകും. ഇവിടെയും മഴക്കാലം തുടങ്ങി. കാലാവസ്ഥ എത്രയൊക്കെ മാറിയെന്നു പറഞ്ഞാലും ഈ വർഷവും പ്രതീക്ഷിച്ച മഴ നൽകി ഇടവപ്പാതി അനുഗ്രഹിച്ചു. എഴുത്തും വായനയുമൊക്കെ നന്നായി നടക്കുന്നുണ്ടെന്നറിഞ്ഞതിൽ ആനന്ദം, ഒപ്പം അമേരിക്കക്കാരനായ നിങ്ങൾ ഓഷോയെ വായിക്കാൻ തുടങ്ങിയെന്നറിഞ്ഞതിൽ ഒരിന്ത്യക്കാരന്റെ സന്തോഷം രേഖപ്പെടുത്തുന്നു. ഓഷോയെ പരിചയപ്പെടുത്തിയതിന്റെ പേരിൽ നിങ്ങൾ നൽകിയ 'നന്ദി' ഞാൻ തിരികെ അയക്കുന്നു. കാരണം നിങ്ങളാണല്ലോ അന്നാ കാമിയെൻസ്കയുടെയും ഗുസ്താവോ അഡോൾഫോ ബക്കെറുടെയും റോബർട്ടോ ജുവറോസിന...

ഒരിന്ത്യന്‍ മുസ്‌ലീമിന്‍റെ ആകുലതകള്‍

പച്ച നിറം എനിക്കിഷ്ടപ്പെട്ടത് ഞാന്‍ കേരളീയനായതിനാലാണ്... ചുറ്റിലും പച്ചപ്പ് കണ്ടു വളര്‍ന്നതിനാലാണ്... എങ്കിലും ഞാന്‍ ആ ഇഷ്ടം ബോധപൂര്‍വം മാറ്റിവച്ചു... നിങ്ങളെന്നെ വര്‍ഗീയവാദി എന്ന് വിളിക്കാതിരിക്കാന്‍... അവളെയെനിക്കിഷ്ടപ്പെട്ടത് എന്‍റെ മനസ്സില്‍വര്‍ഗീയതയുള്ളതിനാലല്ല... എന്‍റെ ഹൃദയം പ്രണയത്താല്‍ മുങ്ങിയതിനാലാണ്... എന്നാലോ നിങ്ങളതിനു പുതുപ്പേര്‍നല്‍കി... ലവ് ജിഹാദ്‌എന്ന ജിഹ്വയാലെന്നെയമര്‍ത്തി... ഓണമാഘോഷിച്ചത് മതേതരവാദിയെന്ന് നിങ്ങളെക്കൊണ്ട് വിളിപ്പിക്കാനല്ല... മഹാബലിയുടെ ആ നല്ല കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്... മലയാറ്റൂര്‍പള്ളിയിലും കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലും പോയത്‌ ബീമപ്പള്ളിയില്‍ പോകുന്ന  അതേ ഭക്തിയോടും ചിന്തയോടുമാണ്... യാത്രകള്‍ ഇഷ്ടമുള്ളതിനാലാണ് അജ്മീറിലും കാശ്മീരിലും പോയത്‌ അല്ലാതെ ചാവേറായി പൊട്ടിത്തെറിക്കാനല്ലാ... മാംസമെന്‍റെ ദൌര്‍ബല്യമാണെങ്കിലും ഞാനിന്ന് സസ്യഭുക്കായത്  ജനാധിപത്യത്തിലെ വിശ്വസക്കുറവിനാലല്ല, ആരൊക്കെയോ വീട്ടിലേക്കിരച്ചുകയറുന്ന  സ്വപ്നം പലവുരു കണ്ടതിനാലാണ്... നിങ്ങള്‍ക്കൊന്നും തന്നെ സ്ഥാപിക്കാനില്ല... എന്നാലെന്‍റെ ഓരോ ഇഷ്ടങ്ങളിലു...

"നമ്മുടെ പ്രണയമൊരു ദുരന്തനാടകമായിരുന്നു,"

നമ്മുടെ പ്രണയമൊരു ദുരന്തനാടകമായിരുന്നു, അതേ സമയമതൊരു പ്രഹസനവുമായിരുന്നു; കളിയുടെയും കാര്യത്തിന്‍റെയും വിചിത്രമിശ്രത്തിൽ നിന്നും കണ്ണീരും ചിരിയും നമുക്കാവോളം കിട്ടുകയും ചെയ്തു. മോശമായതു പക്ഷേ, നാടകാന്ത്യമായിരുന്നു: അവസാനരംഗവും കഴിഞ്ഞു തിരശ്ശീല താഴുമ്പോൾ കണ്ണീരും ചിരിയും രണ്ടും നിനക്കു ശേഷിച്ചിരുന്നു, എനിക്കു ശേഷിച്ചതു കണ്ണീരു മാത്രമായിരുന്നു. (  'റീമ 31' , ഗുസ്താവോ അഡോൾഫോ ബക്കെർ )

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)