പി സി സോമൻ അരങ്ങൊഴിഞ്ഞു. 1956ൽ കേരള സംസ്ഥാനം രൂപംകൊണ്ടത്തിനൊപ്പം ഉരുവം കൊണ്ട തിരുവനന്തപുരം കലാവേദിയുടെ അവസാനപ്രവർത്തകനും ഭരതവാക്യം ചൊല്ലി അരങ്ങിനോട്, പ്രേക്ഷകനോട് വിട ചൊല്ലി. തിരുവനന്തപുരം അമേറ്റർ നാടകവേദിയിൽ അമ്പതാണ്ടോളം നടനായും സംഘാടകനായുമൊക്കെ സജീവസാന്നിധ്യമായിരുന്ന പി. സി. സോമൻ വഞ്ചിയൂർ വായനശാല നാടകങ്ങളിലും കലാവേദിയുടെ നാടകങ്ങളിലുമായി നിരവധി ചരിത്ര, യഥാതഥ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. സ്വയംവരം, മതിലുകൾ, കൊടിയേറ്റം, വിധേയൻ തുടങ്ങി അടൂർ ഗോപാലകൃഷ്ണന്റെ എല്ലാ സിനിമകളിലും ഇരുപതാംനൂറ്റാണ്ട്, കൗരവർ, ധ്രുവം തുടങ്ങി ഇരുപത്തഞ്ചോളം മലയാള ചലച്ചിത്രങ്ങളിലും Flammen im Paradies എന്ന ഫ്രഞ്ച് ചിത്രത്തിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2010ൽ ടാഗോറിന്റെ മുക്തധാര എന്ന ബംഗാളി നാടകം , പ്രൊഫ. ജി. ഗോപാലകൃഷ്ണന്റെ പരിഭാഷയിൽ, ഡോ. എൻ. രാജൻ നായരുടെ സംവിധാനത്തിൽ കലാവേദി വി. ജെ. ടി. ഹാളിൽ അവതരിപ്പിച്ചിരുന്നു. ആ നാടകത്തിലൂടെയാണ് പി. സി. സോമൻ സാറിനെ ആദ്യമാ...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള