Skip to main content

Posts

Showing posts from 2015

"നിഴലാട്ടപ്പെരുമ"

                          അഞ്ചുദിവസം നീണ്ടു നിന്ന ടീം നിഴലാട്ടത്തിന്‍റെ ചിത്ര ഹ്രസ്വചിത്ര കലാ പ്രദര്‍ശനം ഇന്നലെ കനകക്കുന്നില്‍ സമാപിച്ചു. കല ഏറ്റവും മനോഹരമായൊരു വിപ്ലാവായുധമാണെന്നു പറഞ്ഞുകൊണ്ട് നടത്തിയ പ്രദര്‍ശനത്തിന്‍റെ പ്രത്യേകത അത് വ്യത്യസ്ത കലകളെയെല്ലാം ഒരു പോലെ ഒരേ രാഷ്ട്രീയത്തില്‍ ഒന്നിപ്പിക്കുന്നുവെന്നുള്ളതാണ്. സിനിമയും ഹ്രസ്വചിത്രങ്ങളും ഫോട്ടോഗ്രാഫിയും ചിത്രകലയും നാടകങ്ങളും നാടന്‍പാട്ടും മൈമുമെല്ലാം ഒരേ പ്രാധാന്യത്തോടെ ഒരേ അരങ്ങില്‍ ഒന്നായി കൂട്ടിയോജിപ്പിക്കപ്പെട്ടു. ഇഷ്ട ഗായകനെ ആസ്വദിക്കുന്ന തും ഇഷ്ടഭക്ഷണം കഴിക്കുന്നതും മനസിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്ത് പ്രതിരോധമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വാക്കുകളിലൂടെ വരകളിലൂടെ ഫ്രെയിമുകളിലൂടെ ചിന്തകളിലൂടെ മുഖ്യധാരാ പാതയില്‍പ്പെട്ടുപോകാതെ വേറിട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഒരു സമാന്തര പാത വെട്ടിയെടുത്ത്‌ സഞ്ചാരയോഗ്യമാക്കിയിരിക്കുന്നു ടീം നിഴലാട്ടം. കലകള്‍ ഏതായാലും ഇക്കിളിപ്പെടുത്തി കടന്നുപോകേണ്ടതല്ല, അത് ശബ്ദം നഷ്ടപ്പെട്ടവന്‍റെ ശബ്ദമായും ചലനം നഷ്ടപ...

"പത്തേമാരി" ; പത്തരമാറ്റുള്ള ഒരിന്ത്യന്‍ ചിത്രം

ആത്മീയവിശുദ്ധിയുടെ ഭാഗമായി ജീവിതത്തിലൊരിക്കലെങ്കിലും വിദേശത്തേക്ക് ( മെക്ക തീർത്ഥാടനം ) പോകാനായി ഒരു ജീവിതകാലമത്രയും സ്വദേശത്തിരുന്ന് പണം സ്വരുക്കൂട്ടുന്ന അബുവിന്റെ കഥ പറഞ്ഞ ' ആദാമിന്റെ മകൻ അബു ' പകർന്നു നൽകിയ ഹാങ്ഓവറിലാണ് അഹമ്മദിന്‍റെ പുതിയ ചിത്രമായ പത്തേമാരി കാണൻ തിയേറ്ററിലേക്ക് പോയത് . ഭൗതീക ജീവിതഭദ്രതയ്ക്കായി വിദേശത്തേക്ക് ചേക്കേറി സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നാരായണന്‍റെ കഥയാണ് പത്തേമാരി . 1970 കളിൽ തുടങ്ങി പുതിയ കാലഘട്ടം വരെയുള്ള പ്രവാസജീവിതത്തിന്‍റെ കഥ കൂടിയാണ് പത്തേമാരി . ഒരു ജീവിതകാലഘട്ടമത്രയും സ്വന്തം കുടുംബത്തിന്‍റെ സന്തോഷത്തിനായി പ്രരാബ്ദങ്ങൾ പേറി അതിൽ ആനന്ദം കണ്ടെത്തിക്കഴിയുന്ന നാരായണനെ ഒന്നിനു പിറകേ മറ്റൊന്നായി എത്തിച്ചേരുന്ന ഭൗതീകജീവിതാവശ്യങ്ങൾ വേട്ടയാടുന്നു . ആരോടും പരാതിയും പരിഭവവുമില്ലാതെ നാരായണൻ സ്വന്തം വിയർപ്പൊഴുക്കിക്കൊണ്ടേയിരിക്കുന്നു സ്വദേശത്തേക്ക് മടങ്ങുക എന്ന പ്രതീക്ഷയോടെ .            പലപ്രാവശ്യം സ്വദേശത്തിലേക്ക് വിരുന്നുകാരനായി എത്തിമടങ്ങുന്ന നാരാ...

"നഗരത്തിന്‍റെ ഭൂപടം" - അന്ന കാമിയെൻസ്ക

ഈ നഗരം പ്രണയത്തിന്‍റെ ഭൂപടം ഞാൻ നിന്നെ കണ്ടുമുട്ടിയ തെരുവിവിടെ നമ്മുടെ ചുണ്ടുകളിൽ മഞ്ഞു പെയ്തതിവിടെ നാം വിട പറഞ്ഞു പിരിഞ്ഞതിവിടെ നിന്‍റെ കണ്ണുകൾ അന്നേറെനേരം പിന്നാലെ വന്നിരുന്നു നമ്മുടെ പാതകൾ പരിണയിച്ചതിവിടെ നമ്മുടെ കൈകൾ കൂടു കണ്ടതിവിടെ രോഗിയായ നിന്നെക്കാണാൻ ഞാനോടിവന്നതിവിടെ നിന്നെയും കൊണ്ടൊടുവിൽ ഞാൻ വണ്ടിയോടിച്ചെത്തിയതിവിടെ നീ എന്നിൽ നിന്നൊളിഞ്ഞിരിക്കുന്നതിവിടെ നിന്നെ ഞാനെന്നുമെന്നും തേടിനടക്കുന്നതിവിടെ...

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി

'ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ' ഹാങ്ങ്‌ഓവറിലാണ് ടി.ഡി.രാമകൃഷ്ണന്‍റെ പുതിയ നോവല്‍ വായിക്കാന്‍ തുടങ്ങിയത്. വായിച്ചു തുടങ്ങിയത് മുതല്‍ മുഴുവന്‍ കണ്‍ഫ്യൂഷന്‍... ശ്രീല...

ഗുരുനാഥന്‍

              എന്‍റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസങ്ങളായിരുന്നു അത്. പല ദേശങ്ങള്‍ സഞ്ചരിച്ച് പല രാജ്യങ്ങള്‍ കണ്ട് ഈ പ്രപഞ്ചത്തിന്‍റെ ഒരു കോണില്‍ ഞാനുമെത്തിയിരിക്കുന്നു. സഞ്ചരിച്ച ദേശങ്ങളെക്കാള്‍ എനിക്കീ ദേശം ഹൃദ്യമായി തോന്നി. തോന്നിയിട്ടെന്താ? പട്ടിണി മാറുമോ? ഒരു ചെറിയ മുറി എങ്ങനെയോ തരപ്പെട്ടു. ഉണ്ടായിരുന്ന രൂപ മുഴുവന്‍മുന്‍കൂറായി നല്‍കി മുറിയുടെ താക്കോല്‍ സ്വന്തമാക്കി. താക്കോല്‍ കിട്ടിയിട്ടെന്താമൂന്നു ദിവസമായി വല്ലതും കഴിച്ചിട്ട്. കയ്യിലൊരു ചില്ലിക്കാശില്ലാ. താക്കോല്‍ മാത്രം. താക്കോല്‍ തിന്നാല്‍ വിശപ്പ്‌ മാറുമോ? ചാര്‍ലീ ചപ്ലീനെപ്പോലെ ഷൂസ് പുഴുങ്ങാമെന്നു വച്ചാല്‍ എന്‍റെ കാലില്‍ ഒരു ഷൂ പോയിട്ട് നല്ലൊരു ചെരുപ്പ്‌ പോലുമില്ലാ. ഇനി ഈ മുറിക്കെങ്ങനെ വാടക നല്‍കും?മുറി വേണ്ടാന്നു പറഞ്ഞു രൂപാ തിരിച്ചു വാങ്ങിയാലോ? വേണ്ടാ. ഈശ്വരന്‍ വഴികാണിക്കട്ടെ... എത്തിച്ചേര്‍ന്നത് പഴയൊരു ട്യൂട്ടോറിക്ക് മുന്‍പില്‍. ഏതോ കാലത്ത്‌ ചരിത്രത്തില്‍ ബിരുദം നേടിയ ബലത്തില്‍ ഒരു ശ്രമം നടത്തി. ദിവസം ഇരുന്നൂറുരൂപ. ക്ലാസ്സില്ലെങ്കില്‍ പണമില്ലാ. മറ്റൊരു തൊഴില്‍ കിട്ടുംവരെ ഇതുതന്നെ ശരണം. എന...
ജീവിതം വല്ലാതെ എലിപ്പെട്ടിക്കുള്ളിൽ കുടുങ്ങിയെന്ന്   ബോധ്യം  വന്നപ്പോഴാണ് അവൾ ചായങ്ങൾ വാങ്ങിയത് . ബ്രഷിൽ വാർത്ത   ചിത്രങ്ങൾക്കെല്ലാം എലിയുടെ രൂപമായിരുന്നു . പ്രകൃതി   പോലും    ഇരുണ്ട നിറത്തിലായി . പല വർണങ്ങൾ വാരിവിതറി കാൻവാസ്   വർണാഭമാക്കാൻ ശ്രമിച്ചെങ്കിലും അനുഭവങ്ങൾ അവൾക്കു നൽകിയ   ബ്രഷിന്റെ ചായം കറുപ്പായിരുന്നു . കറുപ്പവളുടെ ഇഷ്ടനിറമല്ലായിരുന്നു .   എന്നാൽ   ലോകമവൾക്ക് നൽകിയത് കറുപ്പിന്റെ വകഭേദങ്ങൾ മാത്രം ...
ഭാര്യ പരിതപിച്ചു, 'ഇതുവരെ നമുക്ക്‌  കുഞ്ഞ് ജനിച്ചിട്ടില്ല'. കവി പ്രതികരിച്ചു- 'നമുക്കല്ലാതെ ഈ ലോകത്ത്‌ ഒരു കുഞ്ഞും ജനിച്ചിട്ടില്ല'. ("പിന്‍ഗാമി"   അസ്മോ പുത്തന്‍ചിറ)

"ഗുല്‍മോഹര്‍ പൂത്തപ്പോള്‍"

ഓടികളിച്ചപ്പോഴത്‌ ഒളിച്ചിരിക്കാനുള്ള മരമായിരുന്നു... കാലം പിന്നിട്ടപ്പോഴതിന് പ്രണയത്തിന്‍റെ സുഗന്ധമായി... വളഞ്ഞിരുന്നുള്ള ചര്‍ച്ചകളില്‍ സൈദ്ധാന്തികതയുടെയും തത്വശാസ്ത്രത്തിന്‍റെയും നിറമായി... ഓഫീസ് ജന്നലയിലൂടെയുള്ള കാഴ്ചയ്ക്ക് മകളുടെ സ്വപ്നങ്ങളുടെ വര്‍ണമായിരുന്നു... പേരമക്കളെ കാത്തിരിക്കുന്നതിനപ്പുറം ബാല്യകൌമാരയവ്വനങ്ങളിലെ ഗൃഹാതുരതയുടെ ചിഹ്നമായിരുന്നു എനിക്കെന്‍റെ കാഴ്ചകളില്‍ ഗുല്‍മോഹര്‍... അതെ...ഓര്‍മകളില്‍ അതിനു പല രൂപങ്ങളാണ്..

'ഒരു നാടകദിന ചിന്ത'

ഞാന്‍ തോറ്റുപോയവനാണ് ... നിനക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ തോറ്റുപോയവന്‍ . നിന്‍റെ   ലോകത്തിന്‍റെ നടപ്പുസമ്പ്രദായത്തോട് കിടപിടിക്കാനാകാതെ തോറ്റുപോയവന്‍ . എഴുതപ്പെട്ട ലോകനീതികള്‍ പിന്തുടരാന്‍ കഴിയാതെ തോറ്റുപോയവന്‍ . അരങ്ങില്‍ ആടിത്തിമിര്‍ത്ത ആത്മസംതൃപ്തിയുമായി നില്‍ക്കുന്ന   എന്നോട് എന്തുകിട്ടിയെന്ന് ചോദിക്കുന്ന സമൂഹത്തിനു   മുന്‍പില്‍ തോറ്റുപോയവന്‍ ... ചെയ്യുന്നപ്രവര്‍ത്തികള്‍ക്ക് പണം   എണ്ണിവാങ്ങിക്കാനറിയാതെ   തോറ്റുപോയവന്‍ ... കാലം ഓടുന്നതോടൊപ്പം ഓടാനാകാതെ കൂട്ടത്തില്‍   നിന്നും ഇടിച്ചു തെറിപ്പിക്കപ്പെട്ടവന്‍ ... പത്തു മണിക്കെന്നും നിങ്ങള്‍ പരക്കംപായുമ്പോള്‍ അത് കണ്ടെപ്പോഴും പകച്ചു നില്‍ക്കുന്നവന്‍ ... സ്വന്തം സ്വത്വത്തില്‍ കഴിയാനാകാത്തവന്‍ ... ഒരു മകനെന്ന നിലയില്‍ പരാജയപ്പെട്ടവന്‍ ... സഹോദരനെന്ന നിലയില്‍ പരായപ്പെട്ടവന്‍ ... കാമുകനെന്ന നിലയില്‍   പരായപ്പെട്ടവന്‍ ... സുഹൃത്തെന്ന നിലയില്‍ പരായപ്പെട്ടവന്‍ ... ബന്ധങ്ങളിലെല്ലാം പരാജയപ്പെട്ടവന്‍ ... എന്‍റെ വിജയം എ...

സായാഹ്നപത്രം മനസ്സില്‍ നിറച്ച ചിന്തകള്‍:

നീല നദികളോടുള്ള എന്‍റെ പ്രണയം അവസാനിച്ചു ... നീല നദികള്‍ക്കുള്ളില്‍ മരണം ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന്‍ ഞാന്‍ കണ്ട കനവുകള്‍ എല്ലാം പാഴ്കനവുകള്‍ ... ഒഴിഞ്ഞ റയില്‍പ്പാളങ്ങളും പാഞ്ഞുവരുന്ന ട്രെയിനും ഇന്നെന്നെ മോഹിപ്പിക്കുന്നില്ല ... പഴയ തറവാടിന്‍റെ കഴുക്കോലും അതിലെ രണ്ടുമുഴം കയറും ഗ്രിഹാതുരത്വം നിറഞ്ഞ സ്മരണകള്‍ ... ഫ്യുരിടാനും വിദ്യുചക്തിക്കും പൊട്ടക്കിണറിനുമൊന്നും പഴയ വീര്യമില്ല ... എട്ടുനില മാളികയുടെ മുകളില്‍ നിന്നും താഴേക്കു നോക്കുമ്പോഴുള്ള തലകറക്കവും ഇന്നില്ല ... ഇന്ന് ഭയം മുഴുവന്‍ പുലര്‍കാലത്തില്‍ ഒറ്റയ്ക്ക് നടന്നു പോയ പെണ്‍കുട്ടിയെ കുറിച്ചോര്‍ത്താണ് ... അച്ഛന്‍റെ മടിയില്‍ വാത്സല്യത്തോടെ പറ്റിച്ചേര്‍ന്നിരിക്കുന്ന മകളെക്കുറിച്ചോര്‍ത്താണ് ... അറുപതുകാരന്‍റെ പ്രണയത്തില്‍ ഭയം കാണാത്ത പതിനാറുകാരിയോടാണ് ... ഓടുന്ന ട്രെയിനിലിരുന്നു കൈവീശിക്കാണിച്ചു ചിരിച്ചുകൊണ്ടു മറയുന്ന കൂട്ടുകാരിയെക്കുറിച്ചാണ്.... റോഡരുകില്‍ ഉറങ്ങിക്കിടക്കുന്ന നടോടിപ്പെണ്ണിനെയോര്‍ത്താണ് ... ഭയം ഭയം സര്‍വത്ര ഭയം മനുഷ്യനായി പിറന്നതില്‍ ഭയം . ...
"എന്‍റെ ജന്മനാട്ടില്‍ കൊടുങ്കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങിയതിനാല്‍, എനിക്ക് വീഞ്ഞും മഴവില്ലും  വാഗ്ദാനം ചെയ്തതിനാല്‍, പേടിക്കുന്ന കണ്ണുകളുടെ  പോളകള്‍ക്കപ്പുറം ഞാന്‍ ആഹ്ലാദത്തിന്‍റെ ഗാഥ  പാടുകതന്നെ ചെയ്യും"....        (മഹമൂദ് ദര്‍വീശ്)
എപ്പോഴോ വരുമെന്ന് കരുതുന്ന  പൂക്കാലത്തിനായി കാത്തിരിക്കാതെ എന്നും വിരിയുന്ന ചെറുപുഷ്പങ്ങള്‍ക്കൊപ്പം  ജീവിതം മുഴുവന്‍ വസന്തകാലമാക്കിതീര്‍ക്കാനാണ്  എനിക്കിഷ്ടം...
എന്‍റെ മുമ്പില്‍ യാഥാര്‍ത്ഥ്യമെന്നത്  അരങ്ങും കഥാപാത്രങ്ങളുമടങ്ങുന്ന  നാടകമാണ്.  ഈ ജീവിതം തികഞ്ഞ  അയഥാര്‍ത്ഥ്യമാണ്.  ഏറ്റവും വലിയ  അഭിനയം നടക്കുന്നതുമിവിടെയാണ്‌...

PK യുടെ രാഷ്ട്രീയം...

അവിശ്വസനീയമായ ചിത്രം. ബഹിരാകാശത്ത്‌ നിന്നും ഒരന്യഗൃഹജീവി  ഭൂമിയില്‍ എത്തി തിരികെപോകാനുള്ള റിമോട്ട് തേടി നടക്കുന്നു. ഭോജ്പുരി ഹിന്ദി പഠിച്ച് മനുഷ്യനായി ജീവിക്കുന്നു. ഇതിനിടയില്‍ പത്രപ്രവര്‍ത്തകയോട് തോന്നുന്ന അനുരാഗം. റിയലിസത്തില്‍  വിശ്വസിക്കുന്ന ഒരു ശരാശരി മലയാളിക്ക് ദഹിക്കാത്ത Online. ചിത്രം എതിര്‍ക്കുന്നതാകട്ടെ  അതിനേക്കാള്‍ അവിശ്വസനീയമായ എന്നാല്‍ ജനങ്ങള്‍ക്ക്‌ പൂര്‍ണവിശ്വാസമുള്ള ആള്‍ദൈവങ്ങളെ, ഏല്ലാ മതങ്ങളിലെയും അന്ധവിശ്വാസങ്ങളെ... മതവികാരങ്ങള്‍ വൃണപ്പെടുത്തുന്ന Shots ഇപ്പോഴെത്തുമെന്ന് പ്രതീക്ഷിച്ചാണ് ചിത്രം മുഴുവനും കണ്ടത്‌. പക്ഷെ ഒന്നും കണ്ടുകിട്ടിയില്ല. It's a complete entertainer cinema... അതേസമയം സാമൂഹികമായ ചോദ്യങ്ങളും ചിത്രം ഉയര്‍ത്തുന്നുണ്ട്. ആള്‍ദൈവങ്ങള്‍ക്കും അനാചാരങ്ങള്‍ക്കെതിരായുമുള്ള ബൂമറാങ്ങാണ് PK....... കഥാപാത്രമായുള്ള പകര്‍ന്നാട്ടത്തിലൂടെ എപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുള്ള അമീര്‍ഖാന്‍ PK യിലൂടെ ഞെട്ടിപ്പിക്കുകതന്നെ ചെയ്തു. പുരികമുയര്‍ത്തിയും കണ്ണുകള്‍ വികസിപ്പിച്ചും അന്യഗൃഹജീവിയുടെ മാനറിസം സ്വീകരിച്ച PK (അമീര്‍ഖാന്‍) ചിത്രത്തിലുടനീളം ആ മാനറിസം മ...