ഇന്നാണ് ബറാഅത്ത് രാവ്. അറബി മാസമായ ശഅ്ബാനിലെ പതിനഞ്ചാംരാവാണ് ബറാഅത്ത് രാവ്. ബറാഅത്തെന്നാല്‍ വിമോചനം. ഇസ്ലാമിലെ ശ്രേഷ്ടമായ അഞ്ചുരാത്രികളിലൊന്ന് ബറാഅത്ത് രാവാണ്. ഖുര്‍ആന്‍ വിശദീകരണം ഹദീസുകളിലൂടെ പറയുന്നതിങ്ങനെ; ബറാഅത്ത് രാത്രിയെന്നാല്‍ പടച്ചവന്‍റെ സന്നിധിയില്‍ യുക്തിപരമായ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന രാത്രി. എല്ലാ സത്യവിശ്വാസികളും നമസ്കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകുന്ന രാത്രി. മഗരിബ് നമസ്കാരത്തിനും ഇശാഹ് നമസ്കാരത്തിനും ഇടയ്ക്കുള്ള സമയം കൊണ്ട് സത്യവിശ്വാസികള്‍ മൂന്നു യാസീന്‍ (ഖുര്‍ആനിലെ ഒരദ്ധ്യായം) ഓതും. ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാന്‍ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യുന്നത്. സത്യവിശ്വാസിയായ എന്‍റെ ഉമ്മ തികഞ്ഞ ഭക്തിയോടെ യാസീന്‍ പാരായണം...
എന്‍റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്‍റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള