ഹിബ്രു സർവകലാശാലയിലെ ചരിത്രാധ്യാപകനായ യുവാൽ നോഹ ഹരാരിയുടെ വിപ്ലവകരമായ പുസ്തകമാണ് 'സാപ്പിയന്‍സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്റ്'. പാരമ്പര്യവാദവും, മതവും തീർത്ത ചങ്ങലകളിൽ കിടക്കുന്ന മനസ്സിനെ ശാസ്ത്രീയമായി സ്വതന്ത്ര ചിന്തയിലേക്ക് ഉയർത്താൻ പ്രാപ്തമാക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രേത്യേകത. എഴുപതിനായിരം വർഷങ്ങൾക്ക് മുൻപ് മറ്റുജീവജാലങ്ങളെപ്പോലെ കഴിഞ്ഞ സാധാരണ ജീവിയായ മനുഷ്യൻ എങ്ങനെയാണ് 21 നൂറ്റാണ്ട് എത്തിയപ്പോൾ ദൈവമായി തീർന്നത് എന്ന് ചരിത്രം ചൂണ്ടിക്കാണിച്ച് വിശദീകരിക്കുന്നു. അനേകം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് നിലവിലെ ധാരണകളെ പൊളിച്ചെഴുതിക്കൊണ്ട് അതിലൂടെ തന്റെ നിഗമനങ്ങൾ വ്യക്തമായി സ്ഥാപിച്ച് മനുഷ്യനെ അല്പംകൂടി വ്യത്യസ്തമായി ചിന്തിക്കാൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നുണ്ട്. മനുഷ്യരാശിയുടെ ഇന്നുവരെയുള്ള ചരിത്രത്തെ അദ്ദേഹം നാലായി തിരിക്കുന്നുണ്ട്. 1. ബോധവിപ്ലവം 2 . കാർഷിക വിപ്ലവം 3 . മനുഷ്യരാശിയുടെ ഏകീകരണം 4. ശാസ്ത്ര വിപ്ലവം പുസ്തകത്തിൽ എന്നെ ആകർഷിച്ച ചില നിരീക്ഷണങ്ങൾ: 1 . ഭാഷാഉരുത്തിരിഞ...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള