എഴുതുക എന്നിട്ട് അതിനെ അതേ താളില്‍ വിട്ടുകളയുക മറ്റൊരിക്കല്‍ വായിക്കാനല്ല ആര്‍ക്കെങ്കിലും കാണിക്കാനല്ല എവിടേയ്ക്കെങ്കിലും അയച്ചുകൊടുക്കാനുമല്ല എഴുത്തിനെ വെറുതെ അതിന്റെ പാട്ടില്‍ വിടുക ഓരോ പാഠവും അതിന്റെ വായനക്കാരെ കണ്ടെത്തുന്നതുപോലെ അതും തന്റെ വായനക്കാരനെ സ്വയം കണ്ടുപിടിക്കട്ടെ ആര്‍ക്കുംതന്നെ വായിക്കാന്‍ അസാദ്ധ്യമായവിധം നാം ഉള്ളില്‍ എഴുതി കൊണ്ടുനടക്കുന്ന ആ പാഠത്തേയും അങ്ങനെ വിടുക
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള