നിരീശ്വരനിലൂടെ ഈശ്വരനെ ചോദ്യം ചെയ്യുന്ന നോവൽ എന്ന മുൻധാരണയിലാണ് വി. ജെ. ജയിംസിന്റെ 'നിരീശ്വരൻ' എന്ന നോവലിലേക്ക് കടന്നത്. വായന മുഴുമിപ്പിക്കുമ്പോൾ അത് എതിർത്തത് വിശ്വാസത്തെ മാത്രമല്ല അതിനപ്പുറം വിശ്വാസത്തെ അന്ധവിശ്വാസമെന്ന ചാപ്പ കുത്തി അതിൽ വിശ്വസിക്കുന്ന വിശ്വാസരഹിതരെന്ന വിശ്വാസികളെയും കൂടിയാണെന്ന് മനസിലായി. എല്ലാം മനസിന്റെ, ചിന്തകളുടെ, പ്രവർത്തനങ്ങൾ മാത്രം. അത് ചിലപ്പോൾ വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ കണ്ണുകളിലൂടെ നോക്കാൻ നമ്മളെ സ്വാനുഭവത്തിലൂടെ പ്രേരിപ്പിക്കുന്നു. നമ്മൾ കാണുന്ന കാഴ്ചകളാണ് ശെരിയെന്നുള്ള മിഥ്യയെ ഉടച്ചു കാണിക്കുന്നുണ്ട് നിരീശ്വരൻ. ആന്റണിയും ഭാസ്കരനും സഹീറും ചേരുന്ന ആഭാസത്തിൽ നിന്നും ഉടലെടുത്ത നിരീശ്വരൻ ദൈവത്തെരുവിനെ നിരീശ്വരത്തെരുവാക്കുന്നിടത്തു തുടങ്ങുന്ന കഥ പറച്ചിൽ. ആലും മാവും കൂടിച്ചേരുന്ന ആത്മാവിനെ ചുറ്റിനടക്കുന്ന സംഭവഗതികളിലൂടെ മിത്തുകൾ ഉണ്ടായി ജീവൻ വച്ചുവളർന്ന് അത് ഒരു നാടിന്റെ ചരിത്രമായി മാറുന്നതെങ്ങനെയെന്നുള്ള കൃത്യമായ നിരീക്ഷണങ്ങളുണ്ട്. ഇരുപത്തിനാലു ...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള