ഇത്രത്തോളം വായനാശാലകളുള്ള നമ്മുടെ നാട്ടില്‍ "നിഴലാട്ടം" നടത്തുന്ന 'തുറന്ന വായനായിടത്തിന്‍റെ' പ്രസക്തിയെന്താണ്? ചോദ്യം ഒരു സുഹൃത്തിന്‍റെയാണ്. സുഹൃത്തിനെ തെറ്റ് പറയാനാകില്ല. സമാനചിന്താഗതിക്കാരായ അനേകം സുഹൃത്തുക്കള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. തുറന്ന വായനായിടമെന്നത് വെറും അക്ഷരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഇടങ്ങളല്ലാ. മറിച്ച് ആശയങ്ങളിലൂടെ ആയുധങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഇടങ്ങളാണ്. "Hungry man, reach for the book: it is a weapon". (Bertolt Brecht) ഒരാളൊരു പുസ്തകം വായിക്കുന്നതിലൂടെ ഒരു വിപ്ലവവും ഉണ്ടാകാന്‍ പോകുന്നില്ല. വായിക്കപ്പെടുന്ന ആശയങ്ങള്‍ സംവാദങ്ങളിലൂടെ, ആശയപരാവര്‍ത്തനങ്ങളിലൂടെ കൊള്ളക്കൊടുക്കലുകളിലൂടെ തേച്ചുമിനുക്കിയെടുത്താലേ ഒരു പുതുലോകക്രമം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. വായനാശാലകളിലെ അടച്ചുകെട്ടിയ നാലുചുവരുകള്‍ക്കുള്ളില്‍ ആശയങ്ങള്‍ സ്വീകരിച്ച് തലയുയര്‍ത്തുമ്പോള്‍ 'നിശബ്ദത പാലിക്കുക' എന്ന ബോര്‍ഡില്‍ നോക്കി സ്വയം നിശബ്ധനാകേണ്ടി വരുന്ന തലമുറയെയല്ലാ നമുക്കാവശ്യം, മറിച്ച് തലയുയര്‍ത്തി ചര്‍ച്ചകളിലൂടെ ആശയകൈമാറ്റങ്ങളിലൂ...
എന്‍റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്‍റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള