“ ഒറ്റത്തുരുത്തിലെ ഉജ്ജ്വലവിളികൾ ” മുരളിയുടെ കഥകളെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം . സ്വന്തമായൊരു പുസ്തകം പുറത്തിറക്കുക എന്നത് ഒരുവിധപ്പെട്ട എല്ലാ എഴുത്തുകാരുടെയും ആഗ്രഹമാണ് . എന്റെ ചിന്തകളാലും അനുഭവങ്ങളാലും സമ്പന്നമായ ഒരു പൂർണ പുസ്തകം പുറത്തിറക്കണമെന്നത് വളരെ ചെറുപ്പത്തിലേ മനസ്സിൽ വേരുറച്ചൊരു സ്വപ്നമാണ് . സുഹൃത്ത് മുരളി കൃഷ്ണൻ ആ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് . മുരളിയുടെഅനുഭവമണ്ഡലങ്ങളിൽ ഉടലെടുത്ത 17 കഥകൾ . കഥകളെല്ലാം അഗോളമാനമുള്ളതാണ് . ഒരു കഥ നടക്കുന്നത് സ്റ്റേഷൻ കടവിലാണെങ്കിൽ മറ്റേത് ദുബായ് , പിന്നെയൊന്ന് ന്യൂയോർക്ക് , അടുത്തത് ആറ്റിങ്ങൽ . അങ്ങനെ വ്യത്യസ്ത ദേശങ്ങളിലെ ഒറ്റപ്പെട്ട മനുഷ്യരുടെ ഉൾവിളികൾ ഉജ്ജ്വലവിളികളായി നിറഞ്ഞു നിൽക്കുന്ന 17 കഥകൾ . ജി . ആർ . ഇന്ദുഗോപന്റെ ആമുഖത്തോടെ ലോഗോസ് ബുക്സ് പുറത്തിറക്കിയിരിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവിന്റെ പഠനം നടത്താൻ മുരളി തിരഞ്ഞെടുത്തത് എന്നെയായിരുന്നു . അതെന്തിനാണെന്ന് ഇപ്പോഴും മനസിലായിട്ടില്ല . എന്തായാലും എനിക്കത് ഉപകാരമായി . കനൽ സാംസ്‌കാരിക വേദ...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള