ഞാനെന്നും പുതിയ ആകാശങ്ങള്‍ സ്വപ്നം കണ്ടു നടക്കാറുണ്ട്... അസ്തമിക്കാത്ത പ്രതീക്ഷയുമായി പുതിയ ആകാശം തേടി നടന്നു... അവസാനം ഞാന്‍ കണ്ടെത്തിയ ആകാശത്തിന്‍റെ നിറം ചുവപ്പാണെന്ന് ആരോ പറഞ്ഞു... എന്നാല്‍ ചുവപ്പും പലനിറങ്ങളുടെ സങ്കലനമായിരുന്നെന്ന് ഞാനറിയാന്‍ വൈകി.... ഇന്ന് ഞാന്‍ മനസിലാക്കുന്നു ആകാശം ഒന്നേയുള്ളൂ... ഭരിക്കുന്നവന്‍റെ മാത്രം ആകാശം...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള