ഓരോ ദിവസം പോസ്റ്റ് ബോക്സില്‍ പരതുമ്പോഴും മനസ് നിറയെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയായിരിക്കും, ഏതെങ്കിലും കമ്പനിയുടെ ജോയിന്‍ ലെറ്റര്‍.....അല്ലെങ്കില്‍ മനസ് നിറയെ ഗ്രിഹതുരത്വമായിരിക്കും, പത്താം ക്ലാസ്സിലെ കൂട്ടുകാരന്‍റെ വിശേഷങ്ങള്‍....ചിലപ്പോള്‍ നഷ്ടബോധമായിരിക്കും, കാമുകിയുടെ സുഖവിവരണ അന്വേഷണങ്ങള്‍....ഇതൊന്നുമല്ല ചിലപ്പോള്‍ അന്ധാളിപ്പായിരിക്കും, ഏതെങ്കിലും മാസികയുടെ കുടിശ്ശിക അടയ്ക്കാന്‍.... പക്ഷെ പലപ്പോഴും എന്‍റെ കയ്യില്‍ തടഞ്ഞിട്ടുള്ളത് അതിനുള്ളില്‍ അധികാരമുറപ്പിച്ചിരിക്കുന്ന പല്ലിയുടെ അവശിഷ്ടങ്ങളാണ്...ചിലപ്പോള്‍ വഴുവഴുപ്പോടെ പല്ലിയുടെ ഉടലും...
എന്‍റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്‍റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള