Skip to main content

Posts

Showing posts from 2012

ഋതുഭേദങ്ങള്‍...

"എപ്പോഴോ വരുമെന്ന് പ്രതീക്ഷിക്കുന്ന വസന്തത്തിനായി  ഋതുഭേദങ്ങളെ വിസ്മരിക്കാന്‍ എനിക്കാവില്ല". വസന്തത്തിലെ പനിനീര്‍ദളങ്ങളില്‍ മാത്രമല്ല, ഗ്രീഷ്മത്തിലെ പൊഴിയുന്ന ഇലകളിലും  വര്‍ഷത്തിലെ ചൊരിയുന്ന മഴത്തുള്ളികളിലും  ശരത്തിലെ പൊട്ടുന്ന പുതുനാമ്പുകളിലും ഹേമന്തത്തിലെ ചക്രവാളത്തിലും  ശിശിരത്തിലെ പൈന്‍മരത്തടികളിലും  എന്‍റെ ആത്മാവ് കുടിയിരിക്കുന്നുണ്ട്. നിശബ്ദമൊഴുകുന്ന നീലനദിയുടെ ആഴമറിയാനും പൊള്ളുന്ന ഹൃദയത്തെ തണുത്ത മരത്തടിയിലേക്കിറക്കി വയ്ക്കാനും  മലമുകളിലെ ഒറ്റപ്പാറയില്‍ നിന്നും മരണത്തെ കൊഞ്ഞനം കുത്താനും  ഭൂമിയുടെ പച്ചപ്പിലേക്കിഴുകിച്ചേരാനും  ഋതുഭേദമന്യേ ഞാനിപ്പോഴും ആഗ്രഹിക്കുന്നു...

ലംബകവിയായ റോബെര്‍ട്ടോ ജുവാറോസിന്‍റെ വരികള്‍ ...

എഴുതുക എന്നിട്ട് അതിനെ അതേ താളില്‍ വിട്ടുകളയുക മറ്റൊരിക്കല്‍ വായിക്കാനല്ല ആര്‍ക്കെങ്കിലും കാണിക്കാനല്ല എവിടേയ്ക്കെങ്കിലും അയച്ചുകൊടുക്കാനുമല്ല എഴുത്തിനെ വെറുതെ അതിന്റെ പാട്ടില്‍ വിടുക ഓരോ പാഠവും അതിന്റെ വായനക്കാരെ കണ്ടെത്തുന്നതുപോലെ അതും തന്റെ വായനക്കാരനെ സ്വയം കണ്ടുപിടിക്കട്ടെ ആര്‍ക്കുംതന്നെ വായിക്കാന്‍ അസാദ്ധ്യമായവിധം നാം ഉള്ളില്‍ എഴുതി കൊണ്ടുനടക്കുന്ന ആ പാഠത്തേയും അങ്ങനെ വിടുക

പ്രകൃതിയിലേക്ക്:...

സണ്‍ഗ്ലാസുകള്‍ മാറ്റി കണ്ണുകള്‍ നക്ഷത്രങ്ങളിലേക്കും പ്ലാസ്റ്റിക്‌ വയറുകള്‍ മാറ്റി കര്‍ണങ്ങള്‍ പ്രകൃതിയിലേക്കും പൊയ്ക്കാലുകള്‍ മാറ്റി പാദങ്ങള്‍ നനഞ്ഞ മണ്ണിലേക്കും പരസ്യമേദസ്സുകള്‍ മാറ്റി ശരീരം മഴയിലേക്കും ഊര്‍ന്നിറക്കുക . റ്റാബുകളിലോടുന്ന വിരലുകളെ ഭാവിയുടെ ഭാരങ്ങളില്ലാതെ മഷിത്തണ്ടിലേക്ക് മുക്കുക . ഒരു നിമിഷംപോലും മാറ്റിവെയ്ക്കാനില്ലെങ്കിലും ചിലപ്പോള്‍ മറുനിമിഷം മനുഷ്യനാകാന്‍ കഴിഞ്ഞേക്കും . ഗാഡ്ജറ്റ്സുകളിലൂടെ മനുഷ്യത്വം അപ്ഗ്രേഡ് ചെയ്യുന്ന യുഗത്തില്‍ ഒരു ടച്ച്‌സ്ക്രീന്‍ കാഴ്ചയ്ക്കപ്പുറം എനിക്ക് നിന്നില്‍ യാതൊരു പ്രതീക്ഷയുമില്ലാ ...
  പ്ലാസ്റ്റിക്‌മണിയാക്കി                      നീ എത്രകാലം                                    പോക്കറ്റില്‍ സൂക്ഷിക്കും                                                         അവന്‍റെ ചോറ്?
എന്നിലേക്ക്‌ എത്തിച്ചേരാനുള്ള എല്ലാ പാതകളും തുറന്നിട്ടിരുന്നു.  പല വ്യാഴവട്ടക്കാലങ്ങള്‍ കാത്തുമിരുന്നു.  പ്രതീക്ഷകള്‍ കാലങ്ങളായ് മാറിയപ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല  ആ പാതകളെല്ലാം  വഴിതെറ്റിക്കുമെന്ന്.  നിന്നിലേക്കുള്ള പാതകള്‍ തേടിയതുമില്ല,  ആ പാതകളെല്ലാം  എന്നില്‍ത്തന്നെ അവസാനിക്കുമെന്നും ഞാനറിഞ്ഞില്ല.

അനുഭവം

ഓരോ ദിവസം പോസ്റ്റ്‌ ബോക്സില്‍ പരതുമ്പോഴും മനസ് നിറയെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയായിരിക്കും, ഏതെങ്കിലും കമ്പനിയുടെ ജോയിന്‍ ലെറ്റര്‍.....അല്ലെങ്കില്‍ മനസ് നിറയെ ഗ്രിഹതുരത്വമായിരിക്കും, പത്താം ക്ലാസ്സിലെ കൂട്ടുകാരന്‍റെ വിശേഷങ്ങള്‍....ചിലപ്പോള്‍ നഷ്ടബോധമായിരിക്കും, കാമുകിയുടെ സുഖവിവരണ അന്വേഷണങ്ങള്‍....ഇതൊന്നുമല്ല ചിലപ്പോള്‍ അന്ധാളിപ്പായിരിക്കും, ഏതെങ്കിലും മാസികയുടെ കുടിശ്ശിക അടയ്ക്കാന്‍.... പക്ഷെ പലപ്പോഴും എന്‍റെ കയ്യില്‍ തടഞ്ഞിട്ടുള്ളത്  അതിനുള്ളില്‍ അധികാരമുറപ്പിച്ചിരിക്കുന്ന പല്ലിയുടെ അവശിഷ്ടങ്ങളാണ്...ചിലപ്പോള്‍ വഴുവഴുപ്പോടെ പല്ലിയുടെ ഉടലും...

ആര്‍.സി .സി സന്ദര്‍ശനം മനസിനെ അനുഭവിപ്പിച്ചത്...

മരണവും ജീവിതവും സന്ധിക്കുന്ന നിമിഷങ്ങള്‍ ഒരിക്കലും ഒരാള്‍ക്കും മറക്കാന്‍ ആകില്ല. അതില്‍ നിന്നും ഒരാള്‍ തിരികെ ജീവിതത്തിലേക്ക് വന്നാലും മരണം വരെ ആ ഓര്‍മ്മകള്‍ അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അത് മനുഷ്യ മനസിനെ വല്ലാതെ ശുദ്ധീകരിക്കുന്നു. അതിനാല്‍ തന്നെയാണ് മാരക രോഗങ്ങള്‍ പിടിപെട്ടു കിടക്കുന്നവര്‍ ഒരിക്കലും അത്യാഗ്രഹികളായിത്തീരാത്തത്. അവര്‍  ജലാശയങ്ങളെയും സൂര്യനെയും ശുദ്ധവായുവിനെയും തണുത്തകാറ്റിനെയും  നിലാവിനെയും വല്ലാതെ ഇഷ്ടപ്പെടുന്നു. പ്രകൃതിയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു. രോഗങ്ങള്‍ അവരുടെ മനസിലെ ദുരാഗ്രഹങ്ങളെ കഴുകിക്കളഞ്ഞിരിക്കും. ഈ ലോകത്തില്‍ താന്‍ ശരിയാണെന്ന് വിചാരിച്ചിരുന്ന ജാതിയും മതവും രാഷ്ട്രീയവുമെല്ലാം അയാളില്‍ നിന്നും തുടച്ചു നീക്കം ചെയ്യപ്പെട്ടിരിക്കും. തങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് നല്‍കാന്‍ നിഷ്കളങ്കമായ പുഞ്ചിരി മാത്രമേ അവരുടെ കയ്യില്‍ ഉള്ളു. മാറാരോഗങ്ങള്‍ എന്ന് സമൂഹം മുദ്രകുത്തി അവഗണിച്ചവരോട് ജീവിതത്തെപ്പറ്റിയും ലോകത്തെപ്പറ്റിയും സംസാരിച്ചാല്‍ അവരുടെ ശുദ്ധീകരിക്കപ്പെട്ട മനസിലെ ചിന്തകള്‍ ആരെയും ഈ ലോകത്തിനു ഇത്ര സൌന്ദര്യം ഉണ്ടോ എന്ന് ഒന്നു...

ഉടമസ്ഥാവകാശം

"എന്‍റെ ജീവിതം  വില്‍ക്കാന്‍ വച്ചിരുന്നു"  ഫോണിലൂടെയും ടിവിയിലുടെയും പത്രത്തിലൂടെയും  വെബ്സൈറ്റ്കളിലൂടെയും ചുവരെഴുത്തുകളിലൂടെയും  ഫ്ലക്സ് ബോര്‍ഡുകളിലൂടെയും ഞാന്‍ പരസ്യം നല്‍കി.... നല്ല വില പ്രതീക്ഷിച്ചു...  മോശമല്ലാത്ത വിലയ്ക്ക് കച്ചവടം    നടന്നു ... പിന്നെയും കൊല്ലങ്ങള്‍ പലതു വേണ്ടി വന്നു  എന്നെ വാങ്ങിയവര്‍ക്ക് മനസിലാക്കാന്‍..... പ്രമാണമോ കൈവശഅവകാശ സര്‍ട്ടിഫിക്കറ്റോ  ഇല്ലാത്ത ഞാന്‍ വെറും പാട്ടഭൂമിയാണെന്ന്...  ഉടമസ്ഥാവകാശം ഒരിക്കലും തിരിച്ചെടുക്കനാകാത്ത വിധത്തില്‍  എപ്പോഴോ  ആര്‍ക്കോ എന്നെ വിറ്റു തുലച്ചു എന്ന്....

ഒഴിഞ്ഞ മദ്യക്കുപ്പിക്ക് പറയാനുണ്ടായിരുന്നത്......

എന്‍റെ മരണ നാള്‍ എന്നില്‍  കുറിച്ചിടപ്പെട്ടു. ജാതകത്തില്‍ കുറിച്ചിട്ട അതെ മരണദിനം...  മരണശേഷമാണ് എനിക്കെപ്പോഴും വീര്യം കൂടുതല്‍... പക്ഷെ ഒരിക്കല്‍ പോലും ജാതക ദിനം വരെ കാത്തിരിക്കേണ്ടി വന്നിട്ടില്ല.... ജനിച്ചയുടന്‍ ആഴ്ചകള്‍ക്കകം മരിക്കാനാണ് എന്‍റെ വിധി... മരിച്ചാലും എന്‍റെ ഉടല്‍ അവര്‍ ദഹിപ്പിക്കില്ല... എന്‍റെ ഉടലില്‍ പുതിയ ജീവന്‍ നിറയ്ക്കും... എന്നില്‍ പുതിയൊരു മരണനാള്‍ കുറിച്ചിടപ്പെടും...

എന്‍റെ പ്രണയിനിക്ക്....

മഴുത്തുള്ളികള്‍ ഇലത്തുമ്പുകളില്‍ ഇടം പിടിച്ചപ്പോള്‍ , നീയത് എന്നിലേക്ക്‌ ചൊരിഞ്ഞപ്പോള്‍ , നിന്‍റെ പ്രണയം എന്നെ നനയ്ക്കുകയായിരുന്നു.... നീ നീ മാത്രമാണ് പ്രണയം....... നൊമ്പരവും.......................!!!

മാറ്റമില്ലാത്ത ചിലത്......

നിനക്ക്  എന്നെ അറിയില്ല....എന്‍റെ കുടുംബത്തെ അറിയില്ല...എന്‍റെ സ്വപ്നങ്ങളെ അറിയില്ല.... എനിക്ക് നിന്നെ  അറിയാം....നിന്‍റെ  കുടുംബത്തെ അറിയാം...നിന്‍റെ  സ്വപ്നങ്ങളും അറിയാം... നീ അത്ഭുതം  കൊള്ളുന്നുണ്ടായിരിക്കാം.....അതെങ്ങനെയ്യെന്ന്... നീ  നീയായി തീര്‍ന്നപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് എന്നെയാണ്...നീ നിന്‍റെ കുടുംബം പടുത്തുയര്‍ത്തിയത് എന്‍റെ കുടുംബത്തിനുമേല്‍ ആയിരുന്നു... നീ നിന്‍റെ  സ്വപ്നങ്ങള്‍ ഓരോന്നും യാഥാര്‍ത്യമാക്കുമ്പോള്‍  എന്‍റെ സ്വപ്‌നങ്ങള്‍ ഓരോന്നായി എന്നില്‍ നിന്നും അടര്‍ന്നു വീഴുകയായിരുന്നു... ഇപ്പോഴും നീ എന്നെയോ എന്‍റെ ത്യഗത്തെയോ അറിയുന്നില്ല എന്നതാണ് രസകരം...അല്ലെങ്കില്‍ ബോധപൂര്‍വം ഒഴിവാക്കുന്നതാകം... നീ എന്നും നീയായിരിക്കാനേ ശ്രമിച്ചിട്ടുള്ളൂ...ഞാന്‍ നീയും... ഞാന്‍ എന്നത് ഒരു ജനസഞ്ചയമായി മാറുന്നു...നീ മറ്റേതും... എനിക്ക് നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്നില്ല....എന്നെ ചവിട്ടി നീ മേലോട്ടും.... ദിവസങ്ങള്‍  മാസങ്ങളും വര്‍ഷങ്ങളുമായി മാറുന്നു...പക്ഷെ ഇതിനു  മാത്രം മാറ്റമില്ല.

പ്രണയോപഹാരം

എന്‍റെ കാമുകി എന്നില്‍ നിന്നും സ്വീകരിച്ച ആദ്യ സമ്മാനം  എന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന ഹാന്‍ഡ്‌ കര്‍ചീഫ്‌ ആയിരുന്നു. ഞങ്ങളൊന്നിച്ചു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവളത് ഹോട്ടലില്‍ മറന്നു വച്ചു. പിന്നീട് അതിനെപ്പറ്റി പറഞ്ഞവള്‍ കുറെ പരിഭവിച്ചു. ഹോട്ടലില്‍ തേടി നോക്കിയെങ്കിലും അതുനഷ്ടപ്പെട്ടിരുന്നു. മാസങ്ങള്‍ പലതും കടന്നു പോയി. പിന്നീട് ഞാന്‍ ആ ഹോട്ടലില്‍ ഒറ്റയ്ക്കായി പോക്ക്. ഒരു ദിവസം ഭക്ഷണം  കഴിക്കുന്നതിനായി ഞാന്‍ ആ ഹോട്ടലില്‍ ചെന്നപ്പോള്‍ വെയ്റ്റര്‍ മേശ വൃത്തിയാക്കിയ തുണി എന്‍റെ കണ്ണുകളെ അമ്പരപ്പിച്ചു. എന്‍റെ നഷ്ടപ്പെട്ടുപോയ ഹാന്‍ഡ്‌കര്‍ചീഫ്‌. മറ്റു വെയ്റ്റര്‍മാരെ ശ്രദ്ധിച്ചപ്പോള്‍ സമാനമായ കര്‍ചീഫുകള്‍ അവരുടെ  കൈകളിലും    ഉണ്ടായിരുന്നു.

"ഭക്തിപുരസരമൊരു നിലവിളക്ക് കൊളുത്തല്‍"

ഏതൊരു കലാകാരനും ജാതിമതരാഷ്ട്രീയ ചിന്തകൾക്കതീതനായി രാഷ്ട്രമെന്ന കേവലം സാങ്കൽപിക തത്വചിന്തകളും മറികടന്ന് ലോകം മുഴുവൻ ഒന്നായി കാണാനുള്ള പ്രാപ്തി നേടിയിരിക്കണം. ആ ബോധം ലഭിക്കാനവൻ കഠിനാദ്ധ്വാനം ഒന്നും ചെയ്യേണ്ട കാര്യമില്ലാ. തന്‍റെ മാദ്ധ്യമമായ കലയെ ആത്മാർത്ഥമായി ഉപാസിച്ചാൽ മാത്രം മതി. അതേത് കലയായാലും ആ കലയിലൂടെ അവൻ സ്വയം വിമലീകരിക്കപ്പെട്ട് പരിശുദ്ധനാക്കിത്തീർക്കപ്പെടും. കലയെ ഉപാസിക്കാതെ ഭൗതീക ജീവിതത്തിലെ കേവല താത്പര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നവർ സ്വയം വിഷമുള്ളുകൾ വാരി വിതറി കലയെക്കൂടി മലീമസപ്പെടുത്തും. കലയിലൂടെ നവീകരിക്കപ്പെട്ട സാക്കീർ ഹുസൈന് നിലവിളക്ക് വിശ്വാസമല്ലാ. ജീവിതത്തിന്‍റെ ഒരു ഭാഗമാണ്.  ബിസ്മില്ലാഖാന്‍റെ ഷെഹ്നായ് വരണാസിയിലെ ഏല്ലാ മതവിശ്വാസികളുടെ കല്യാണത്തിനും ഒഴിച്ചുകൂടാനാകാത്തതായിരുന്നു. ഗംഗയുടെ തീരത്തെ വിശ്വനാദ ക്ഷേത്രത്തിലെ നട തുറക്കുമ്പോൾ ഷെഹ്നായ് കൊണ്ട് അർച്ചന നടത്തി ഉസ്താദ് അവിടെ ഉണ്ടായിരുന്നു. ഷെഹ്നായുടെ മന്ത്രിക ശബ്ദത്തിൽ മയങ്ങി ലണ്ടനിലെ തെംസ് നദിക്കരയില്‍ കൊട്ടാരസദൃശ്യമായ മണിമന്ദിരം വാഗ്ദാനം ചെയ്ത പ്രഭുവിനോട് ഉസ്താദ്‌ പറഞ്ഞത്‌: "നിങ്ങള്‍ക്കൊരു നദിയും ഒരു ക...

ബ്ലോഗ്‌ വായനക്കാര്‍ക്കെല്ലാം എന്‍റെ ഹൃദ്യമായ ഓണാശംസകള്‍.....

ഓണം അതിമനോഹരമായ ഐതീഹ്യമാണ്. കള്ളവും ചതിയുമില്ലാത്ത മാനുഷ്യരെല്ലാം സാഹോദര്യത്തോടെ ജീവിച്ചിരുന്ന അല്ലെങ്കില്‍ അങ്ങനെ അവരെ നല്ല ഭരണത്തിലൂടെ  ജീവിക്കാനുള്ള സാഹചര്യമൊരുക്കിയ മഹാബലി ആ സന്തോഷ കാലം വീണ്ടും കാണാന്‍ വരുന്നു. അപ്പോള്‍ വെറും പൂക്കളം ഒരുക്കിയും സദ്യ വച്ചുമല്ല ഓണം ആഘോഷിക്കേണ്ടത്. എല്ലാവരെയും സമന്മാരായി കണക്കാക്കുന്ന എല്ലാവര്‍ക്കും തുല്യപ്രാധാന്യമുള്ള ഭരണ സംവിധാനങ്ങള്‍ വരണം.അല്ലാതെ സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ച് ഓണം വാരാഘോഷം നടത്തിയതുകൊണ്ട് ഒരിക്കലും മഹാബലി സന്തോഷവാനാകില്ല. ഈ ഓണക്കലത്തില്‍ മഹാബലിയുടെ വരവില്‍ പ്രചോദനം നേടിക്കൊണ്ട് എല്ലാവരെയും ഒരു പോലെ കണക്കാക്കി സാഹോദര്യത്തോടെ കള്ളവും ചതിയുമില്ലാതെ ഒരമ്മയുടെ മക്കളെപ്പോലെ കരുതി ഭരിക്കാന്‍ നമ്മുടെ നേതാക്കള്‍ക്ക് കഴിയട്ടെ.  വരുന്ന    ഓണക്കാലങ്ങളില്‍ ഓണപ്പട്ടുകളിലൂടെ മാത്രം കേട്ടിട്ടുള്ള മാവേലിയുടെ നാട്  കേരളത്തില്‍ യാഥര്‍ത്യമാകട്ടെ. എല്ലാര്‍ക്കും എന്‍റെ ഹൃദ്യമായ ഓണാശംസകള്‍.....

!!! "എന്‍റെ മരണം...." !!!

                   വളരെ രസകരമായ ഒരു സംഗതി എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്താണെന്നല്ലേ? അത് കേട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നിങ്ങള്‍ ചിരിക്കുമോ? കരയുമോ? അതോ വിഷാധമഗ്നനായി ചുമ്മാ അങ്ങനെ നില്‍ക്കുമോ? ചിലപ്പോള്‍ ഒരു നീര്‍കുമിളയായി  എന്‍റെ    അവസ്ഥയില്‍ നിങ്ങള്‍ പരിതപിച്ചേക്കാം. അല്ലെങ്കില്‍ കൊടുങ്കാറ്റായി എന്‍റെ മേല്‍ ആഞ്ഞടിക്കാം.  സംഗതി  ഇതാണ്; "ഞാന്‍ മരിച്ചു പോയി". ചുമ്മാ പറഞ്ഞതല്ല. ഇന്നലെയായിരുന്നു. എന്താ വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ? ആദ്യം എനിക്കും വിശ്വസിക്കാനായില്ല.  സംഗതി   ഞാന്‍ വിശദമാക്കാം.                        ഇന്നലെ സന്ധ്യക്ക്‌ ഞാന്‍ മഗ് രിബ്  നമസ്കാരം കഴിഞ്ഞു പടച്ചതമ്പുരാനോട്‌ അപകടമരണങ്ങളില്‍ നിന്ന് കാത്തുകൊള്ളനും ദീര്‍ഘായുസ്സിനു  വേണ്ടിയും ദുആ ചെയ്തിട്ട് വീട്ടിലെത്തി. നല്ല നിലാവുള്ള രാത്രിയാണ്. നിലാവുള്ള രാത്രികള്‍ എനിക്കിഷ്ടമാണ്. എന്തെന്നാല്‍................ ............ എന്തെന്നാല്‍..................

"സദാചാരപ്പോലീസും കേരള സമൂഹവും"

                 അതിഭീകരമായ സാമൂഹിക ജീര്‍ണതയിലെക്കാണ് കേരളത്തിലെ  സദാചാരപ്പോലീസ് വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. അവകാശങ്ങള്‍ക്കായി നിരന്തരം പോരടിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ അടിസ്ഥാന മനുഷ്യ അവകാശങ്ങള്‍ പോലും ലംഘിക്കപെടുന്നു എന്നത് ഒരു ദുരാവസ്തയാണ്. എന്തൊക്കെയാണ് ഒരു പൌരന്റെ അടിസ്ഥാനഅവകാശങ്ങള്‍ എന്ന ബോധമില്ലായ്മ തന്നെയാണ്    സദാചാര അക്രമങ്ങളുടെ ഇരകള്‍ പോലും ഇതിനെതിരെ ശബ്ധമുയര്‍ത്തത്തതിന്‍റെ കാരണം. വഴിനടക്കുന്നതിനായുള്ള അവകാശത്തിനായി  ഒരു സമൂഹം വിമോചന സമരങ്ങള്‍ നടത്തിയ അതേ ദേശത്തില്‍ തന്നെ പുരുഷനോടോപ്പമുള്ള സഞ്ചാരസ്വതന്ത്രിയത്തിനായി സ്ത്രീകള്‍ പുതിയ വിമോചനസമരങ്ങള്‍ നയിക്കേണ്ടി വന്നിരിക്കുന്നു എന്നത് വിരോധാഭാസം തന്നെയാണ്.                ആധുനിക ചിന്താഗതികള്‍ ലവലേശം പോലും കിട്ടിയിട്ടില്ലാത്ത അല്ലെങ്കില്‍ ഉള്‍കൊള്ളാന്‍ തയ്യാറാകാത്ത ഒരു ജനസമൂഹവും പോലിസുമാണ് കേരളത്തില്‍ സദാചാരപ്പോലീസെന്ന ദുരാചാരത്തിന്‍റെ  പ്രവര്‍ത്തകര്‍.. . കണ്ണൂരിലെ കമ്പിലില്‍ ഗര്‍ഭിണിയായ ഭാര്യക്കും ഭര്‍ത്താവ...

സ്വാതന്ത്രിയ ദിന ചിന്തകള്‍........

ഞാനൊരു മുസ്ലീമാണ്. ഇന്ത്യന്‍ മുസ്ലിം.  എന്‍റെ ദിവസങ്ങള്‍ ആരംഭിക്കുന്നത് പള്ളിയില്‍  നിന്നുയരുന്ന ബാങ്ക് വിളി കേട്ട് കൊണ്ടല്ല. അതിനു മുന്‍പേ  അകലെയുള്ള അമ്പലത്തില്‍ നിന്നും അലയടിച്ചെത്തുന്ന ശ്രീ വെങ്കടേശ്വര സുപ്രഭാതം കേട്ടുകൊണ്ടാണ്. രാവിലെയുള്ള നടത്തത്തിനിടയില്‍ ചര്‍ച്ചില്‍ മണി ആറടിക്കുമ്പോള്‍ കൂടെ കേള്‍ക്കുന്ന ബൈബിള്‍ വചനത്തിനായി ഞാനെപ്പോഴും കാതോര്‍ക്കും. ആ വചനങ്ങളാണ് ആ ദിവസത്തെ എന്‍റെ ദൈവ സന്ദേശം. ജൈനമത ക്ഷേത്രങ്ങളും ബുദ്ധമത പഗോടകളും ജൂതമത സിനഗോഗും ഞാന്‍ സന്ദര്‍ശിച്ചത് വിനോദ സഞ്ചാരിയായിട്ടല്ല. ആ മതങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ തന്നെയാണ്. ഇത് എന്‍റെ മാത്രം അനുഭവമല്ല..ഓരോ ഭാരതീയന്‍റെയും അനുഭവമാണ്. സ്വകാര്യ അഹങ്കാരമാണ്. ഞാനും ഈ സംസ്കാരത്തിന്‍റെ ഭാഗമാണെന്നത് എന്നെ പുളകിതനാക്കുന്നു. മറ്റാര്‍ക്കും ലഭിക്കാത്ത ഈ സ്വതന്ത്രിയത്തെ  ഞാന്‍ ആദരിക്കുന്നു. അഹങ്കാരത്തോട്‌ കൂടി  പറയട്ടെ   "ഞാനും ഒരു ഭാരതീയനാണ്"... എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദ്യമായ സ്വാതന്ത്രിയ ദിനാശംസകള്‍..

"ഗുഡ്സ് ട്രെയിനുകള്‍ അനുഭവിപ്പിക്കുന്നത് ..."

ഗുഡ്സ് ട്രെയിനുകള്‍ ഒരിക്കലും ഗ്രിഹാതുരത്വം  നല്‍കുന്നില്ല, വരണ്ട കാഴ്ചകളാണ്, ചിന്തകളാണ് അത് മനസ്സില്‍ വിതറുക, വേനല്‍ പോലെ.  ഗുഡ്സ് ട്രെയിനുകള്‍ കാണുമ്പോഴെല്ലാം വാഗമണ്‍ ട്രാജഡി മനസിലെക്കെത്തും. ബോഗികളെല്ലാം  അടച്ച് സീല്‍ വയ്ക്കപ്പെട്ടിരിക്കുന്നു. ചിലത്  തുറന്നും കിടപ്പുണ്ട്. അവ പ്രതിഫലിപ്പിക്കുന്നത് മരണ ഭീതിയാണ്. എന്‍റെ മനസിലെ വരണ്ട കാഴ്ചകളില്‍ ഒന്നായി  ഗുഡ്സ് ട്രെയിനും മാറിക്കഴിഞ്ഞു. അവയുടെ ശബ്ദം പോലും എന്നില്‍ അസ്വസ്ഥത പടര്‍ത്തുന്നു. വെള്ളക്കാരുടെ ഇരുണ്ട കാലഘട്ടമാണ് എന്നും  ഗുഡ്സ് ട്രെയിനുകള്‍ എന്നെ അനുഭവിപ്പിച്ചിട്ടുള്ളത്...

പുതിയ ചിന്ത

ഒരു നാടകം എഴുതണമെന്ന് ഉണ്ട്. ആശയം കിട്ടിക്കഴിഞ്ഞു. കഥാപാത്രങ്ങള്‍ എല്ലാം മനസ്സില്‍ തെളിഞ്ഞു. എന്നാല്‍ അവര്‍ പരസ്പരം സംസാരിക്കുന്നില്ല. എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ട്‌ വെറുതെയിരിക്കുന്നു. എഴുത്തുകാരന്‍റെ  നിസ്സഹായത...

മൈക്ക് ഓര്‍ഡര്‍...

അയാളും അംഗമായ ആ ക്ലബ്ബിന്റെ വാര്‍ഷിക പരിപാടികള്‍ക്കായി  മൈക്ക്    ഓര്‍ഡര്‍ വാങ്ങനായാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ജീവിതത്തില്‍ ആദ്യമായി പോലീസ് സ്റ്റേനിലേക്ക്  പോകുകയാണ്. പാറാവുകാരനെ കഴിഞ്ഞു നീണ്ട ഇടാനാഴിയിലുടെ പോകുമ്പോള്‍ അയാളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചിരുന്നു. കൊമ്പന്‍ മീശ പിരിച്ചു എന്തോ എഴുതിക്കൊണ്ടിരുന്ന പോലീസുകാരന്‍ അയാളെ കണ്ടപ്പോള്‍ ചോദിച്ചു: എന്താ, എന്ത് വേണം? പേടിച്ചുകൊണ്ട് അയാള്‍ അപേക്ഷ ഫോറം നീട്ടി. സാര്‍, മൈക്ക് ഓര്‍ഡര്‍....... ക്ഷേത്രമോ, ക്ലബ്ബോ? ക്ലബ്ബ് ... എവിടെ? ഗണപതി ക്ഷേത്രത്തിനടുത്ത്... ഉം..എസ്. ഐ. വന്നില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട് വാ.... അയാള്‍ ഭീതിയോടെ പോകാന്‍ തിരിഞ്ഞപ്പോഴാണ് ലോക്കപ്പ് കണ്ടത്. ജീവിതത്തില്‍ ആദ്യമായി ലോക്കപ്പ് നേരിട്ട് കാണുകയാണ്. രൂപം വ്യക്തമല്ല. ഏതോ ഒരാള്‍ ആ ഇരുണ്ട ലോക്കപ്പിനകത്തു നിന്ന് കമ്പിയഴികള്‍ക്കിടയിലുടെ അയാളെ നോക്കുന്നുണ്ടായിരുന്നു. തറയിലെതോ പത്രം വിരിച്ച് അതിനു പുറത്തിരുന്ന ആ കുറ്റവാളി അയാളെ കണ്ടപ്പോള്‍ പുറം തോടില്‍ നിന്നും തലവലിച്ചു അകത്തേക്ക് എടുക്കുന്ന ആമയെപ്പോലെ തല വലിച്ചെടുത്തു. താനാണ് അതിനകത്തെങ്കിലോ?...

ഒരു മരണത്തിന്‍റെ ഓര്‍മയില്‍""

                                                                     "മുക്കുപ്പിഞ്ചി മരിച്ചു".   ഞാന്‍ പറഞ്ഞത് കേട്ട് ഉമ്മയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചപോലെ വലിയ പ്രതികരണമൊന്നും  ഉണ്ടായില്ല. "ഓ..ഇനി അന്ത ചേച്ചിയും സ്റ്റെല്ലയും കേക്ക്അ വില കൊടുത്ത് താന്‍ മീന്‌ വേണ്ട്തുക്ക്" . ഉമ്മയുടെ വേദന അതായിരുന്നു. അല്ലെങ്കിലും മുക്കുപ്പിഞ്ചി എനിക്ക് ആരായിരുന്നു? കുട്ടിക്കാലം മുതലേ അവരുടെ മുഖമേന്‍റെ  മനസിലുണ്ട്. ഓര്‍മവച്ച നാള്‍ മുതല്‍ മനസ്സില്‍ പതിഞ്ഞ എണ്ണപ്പെട്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുക്കുപ്പിഞ്ചിയുടെത്. ഇന്ന് ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലേക്ക് അവരുടെ നിശ്ചല ശരീരം കയറ്റുമ്പോഴും കുട്ടിക്കാലത്ത് ഞാന്‍ കണ്ട അതെ മുഖം തന്നെയായിരുന്നു. രാവിലെ വാപ്പ കടയില്‍ പോയ ഉടനെ ഉമ്മയുടെ കണ്ണുവെട്ടിച്ച് വീടിനു പുറത്തിറങ്ങി ഇക്കയുമായി മണ്ണില്‍ കിടന്നുരുളുമ്പോഴാണ്  സാധാരണ അവര്‍ വരിക. "പിള്ളേ ഉമ്മ ഇല്ലിയ?" എന്ന്...

കത്തുകൾക്ക് പറയാനുണ്ടായിരുന്നത്;

                                                       എന്‍റെ കുട്ടിക്കാലം, അതെത്ര മനോഹരമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? വികാരങ്ങള്‍, പ്രതീക്ഷകള്‍, നൊമ്പരങ്ങള്‍, മരണം, ജീവിതം ഇവയൊക്കെ എന്നിലുടെയാണ് മനുഷ്യരാശിയില്‍ എത്തിക്കൊണ്ടിരുന്നത്. ഭൂഗോളത്തിന്റെ  പല ഭാഗങ്ങളിലായി വിതാനിച്ചുകൊണ്ടിരുന്നവരെ  പരസ്പരം കുട്ടിമുട്ടിച്ചു കൊണ്ടിരുന്നത് ഞാനായിരുന്നു. എത്ര മഹത്തരമായ ആശയങ്ങള്‍ അവര്‍ എന്നിലുടെ ലോകത്തിനു കൈമാറി. എത്ര മാത്രം കവിതകള്‍ ഞാന്‍ ഏറ്റു പാടി. ഈ ലോകത്തില്‍ എത്രയോപേര്‍ എന്നിലൂടെ സന്തോഷത്തിന്‍റെ പറുദീസയിലേക്ക് പോയി. എത്രയോപേര്‍ കണ്ണുനീര്‍ കൊണ്ട് എന്‍റെ ആത്മാവാകുന്ന അക്ഷരങ്ങളെ കുതിര്‍ത്തു കളഞ്ഞു.എത്രപേര്‍ മാറോടടക്കി വിങ്ങിപ്പൊട്ടി. എന്‍റെ യവ്വനകാലത്ത്  അവള്‍ നല്‍കിയ ചുടുചുംബനം എന്നെ കോരിത്തരിപ്പിച്ചു കളഞ്ഞു. ഞാനത് എത്രമാത്രം ശ്രദ്ധയോടെയാണെന്നോ അവളുടെ കാമുകന് കൈമാറിയത്. അങ്ങനെ എത്രയെത്ര വേദനയില്‍ മുങ്ങിയ രസകരമായ കഥകള്‍.  ...

മനസ്സ്

"ഒരു പുത്തന്‍ ചുവടുവയ്പ് ..വിജയത്തിന്റെ നേരിയ പ്രതീക്ഷ പോലുമില്ല... പരാജയമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയുള്ള തുടക്കം....അതെത്ര മാത്രം വിഡ്ഢിത്തമാണ്... അതെ സമയം എത്ര മനോഹരവുമാണ്... പരാജയപ്പെടാന്‍ നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ വിജയത്തേക്കാള്‍ വളരെ മഹത്തായൊരു ഊര്‍ജം നിങ്ങള്‍ക്ക് ലഭിക്കും.... പക്ഷെ പരാജയപ്പെടാനുള്ള മനസ് നേടിയെടുക്കുക എന്നുള്ളത് വളരെ ശ്രമകരമാണ്.... ഒരുപക്ഷെ വിജയത്തെക്കാളും......"

ഭാവി യുവത്വം.....

ജീവിതത്തെപ്പറ്റി ആലോചിച്ചു... ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍..എത്രയും വേഗം ചെയ്യേണ്ടതിന്റെ ആവശ്യകത... നഷ്ടപെടുത്തിയ ദിനങ്ങള്‍................. ജീവിതത്തിന്‍റെ ലക്‌ഷ്യം... ആന്തരികമായി ഒരു തള്ളീച്ച...കോട്ടുവായ് വന്നു... ഇല്ല...ലക്ഷ്യ ബോധം....നേടണം...ആരൊക്കെയോ ആയി തീരണം... സ്വന്തം സ്വത്വം തന്നെ വിസ്മരിക്കണം....ഞാന്‍ ഞാനല്ലാതായി മാറണം... എങ്കിലേ സമൂഹത്തിനു ഇഷ്ടപ്പെടു...വീണ്ടും കോട്ടുവായ്...ഇല്ല... ഉറങ്ങാന്‍ സമയമില്ല...ആയിതീരണം...എന്തോ ഒന്ന്...അത് ഞാനല്ലാത്ത മറ്റെന്തോ ഒന്ന്..... ശ്രമിക്കണം.........ഉറക്കം കണ്ണുകളെ തഴുകി ക്കഴിഞ്ഞു.... ആ ....ഇന്നിനി ആരുമാകണ്ട...നാളെ മുതല്‍ ആകാന്‍ ശ്രമിക്കാം... ഇന്ന് സുഖമായി ഉറങ്ങാം...ശുഭ രാത്രി.......

ആധുനിക യുവത്വം

എന്‍റെ ജീവിതം കണ്ടു പലപ്പോഴും അവന്‍ ആഗ്രഹിച്ചിട്ടുണ്ട് അത്രേ എന്നെപ്പോലെയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന്...അവന്‍റെ ജീവിതം ഇത്ര രസകരമല്ല എന്നാണ് അവന്‍റെ അഭിപ്രായം...എന്നാല്‍ അവനറിയുന്നുണ്ടോ അവന്‍റെ ജീവിതമാണ് ഞാന്‍ ഇക്കാലമത്രയും ആഗ്രഹിച്ചതും ഇപ്പോള്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതും എന്ന്.....
പഴുത്ത ഇല വീഴുമ്പോള്‍ പച്ച ഇല മരത്തിലിരുന്നു ചിരിക്കും...എന്നാല്‍ പച്ച ഇല തികഞ്ഞ ബോധവാനാണ്..ഇന്ന് പഴുത്ത ഇലയാണെങ്കില്‍ നാളെ താനാണെന്ന്....പഴുത്ത ഇലക്കു മുന്‍പ് പോകാനും പച്ച ഇല തയ്യാറാണെന്ന കാര്യം പഴുത്ത ഇലയ്ക്ക് അറിയില്ല...

ജീവിതം

ആ തിരമാല എന്നെ ഉള്‍ക്കടലിലേക്ക് വലിച്ചെറിയും എന്നറിഞ്ഞു കൊണ്ട് തന്നെ തിരമാലയെ ലക്‌ഷ്യം വച്ച് കൊണ്ട് ഞാന്‍ നടന്നു... അടുത്ത കാല്‍വയ്പ്പ്‌ അഗാതമായ കൊക്കയിലേക്ക് എന്നെ കൊണ്ട് പോകും എന്നറിഞ്ഞു കൊണ്ട് തന്നെ കാല്‍ വച്ചു... പക്ഷെ ഒന്നും സംഭവിച്ചില്ല..........കാലം ഇഴഞ്ഞു നീങ്ങുന്നു... പ്രതീക്ഷിച്ച മാറ്റങ്ങള്‍ വെറും സ്വപ്നം മാത്രം... സംഭവിക്കുന്നതോ സ്വപ്നങ്ങള്‍ക്കും അപ്പുറം ...
ക്യാന്‍വാസില്‍ പലനിറത്തിലുള്ള ചായങ്ങള്‍ ഒഴുകി... ഒടുവില്‍ അവയെല്ലാം രക്ത നിറമായി മാറി... രൂപങ്ങള്‍ ഒന്നും തെളിഞ്ഞതുമില്ല....

ഋതുക്കള്‍

മഴക്കാലങ്ങളില്‍ ഞാന്‍ വേനലിനെ പ്രതീക്ഷിച്ചു... വേനലില്‍ മഴയെയും... മഴക്കാലങ്ങള്‍ പലതും കടന്നു പോയി... വേനലും പോയി... ഇന്നും കാത്തിരിക്കുന്നു.. നല്ലൊരു മഴക്കാലത്തിനായി, പിന്നെ വേനലിനായി.....
"ചൊല്ലിയ കവിതകളെല്ലാം നദിയായി.... വരച്ച ചിത്രങ്ങളെല്ലാം ജീവനായി..... എഴുതിയ കഥകളെല്ലാം കഥാപാത്രങ്ങളായി.... കൊത്തിയ ശില്പങ്ങളെല്ലാം പക്ഷികളായി...."
"മരണമേ... നീയെത്ര നിസ്സാരന്‍.എത്ര പ്രാവശ്യം ഞാന്‍ നിന്നെ കീഴടക്കി ജീവിതത്തിലേക്ക് തിരിച്ചു വന്നു.നിനക്കെന്നെ ഒരിക്കലല്ലേ തോല്പിക്കാനാകു.വെറും ഒരിക്കല്‍ മാത്രം"...
"ജീവിതത്തില്‍ ലക്ഷ്യബോധമില്ലാതെ ജനിച്ചതിനു വേണ്ടി മാത്രം ജീവിക്കേണ്ടി വരിക എന്നത് എത്ര അപമാനകരമാണ്".
നേടുന്നതിന്‍റെ സുഖം എന്നെ പഠിപ്പിച്ച ജീവിതം തന്നെ നഷ്ടപെടുന്നതിന്റെയും നൊമ്പരം എന്നെ ബോധ്യപ്പെടുത്തി ..ഇപ്പോള്‍ ശൂന്യതയുടെയും ........

ഭാവി

ഞാനെന്‍റെ മുറിയിലിരുന്നു ഭാവിയെപ്പറ്റി സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടിയപ്പോള്‍ മരണം എന്നെയും കാത്തു ജന്നല്‍ വാതില്കല്‍ ഉണ്ടായിരുന്നു..

സ്വാതന്ത്ര്യം

എന്‍റെ വീട്ടിലെ മുറികളില്‍ എനിക്കേറ്റവും ഇഷ്ടം ബാത്ത് റൂമിനെയാണ്. എന്തുകൊണ്ടെന്നാല്‍ അവിടെ മാത്രമാണ് ഞാന്‍ എന്‍റെ നഗ്നതയെപ്പറ്റി അവബോധാനായി പൂര്‍ണ സ്വതന്ത്രനായിരിക്കുക

ഇഗോ...!

ഇഗോ : എനിക്കില്ലാത്ത ഒന്നെന്ന് എന്നെക്കൊണ്ട് പലതവണ പറയിപ്പിച്ചു ഞാന്‍ എന്നെ വിശ്വസിപ്പിച്ചു....ഇല്ല...അതാണ്‌ യഥാര്‍ത്ഥ്യം...എനിക്ക് ഇഗോ ഇല്ല...എല്ലാവരോടും ഞാനത് പറഞ്ഞു...എന്‍റെ മനസിനെ ഉറപ്പിക്കാന്‍ പലതവണ എന്നോട് തന്നെ കണ്ണാടി നോക്കി പറഞ്ഞു...കണ്ണാടിയിലെ എനിക്ക് എന്നേക്കാള്‍ നിറമുണ്ടോ? പൊക്കവും കുടുതലാണല്ലോ? ഇനി എന്ത് ചെയ്യും? ആരുമറിയണ്ട...
ദിവസവും ഞാനോരോ തത്വങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു... നിങ്ങള്‍ അത് കേട്ട് കൊണ്ടുമിരുന്നു.... നിങ്ങളെ നന്നാക്കാനല്ല ഞാന്‍ തത്വങ്ങള്‍ ഉരിയാടിയത്‌... പക്ഷെ എന്നെ നന്നക്കാനായിരുന്നു നിങ്ങള്‍ അത് കേള്‍ക്കാന്‍ ശ്രമിച്ചത്.... ഞാന്‍ പറയുന്നവയെല്ലാം നിങ്ങള്‍ എതിര്‍ത്തു... നിങ്ങള്‍ എതിര്‍ത്തവയെല്ലാം പുതു ആശയങ്ങളായി... ഞാനതില്‍ ശ്വാസം കിട്ടാതെ പിടച്ചു... നിങ്ങള്‍ ഇന്നും അവയില്‍ ഉളിയിട്ടുകൊണ്ടിരിക്കുന്നു....

ഓര്‍മ

നമ്മളൊന്നിച്ചു കളിക്കുന്നതിനിടയില്‍ എത്ര വേഗമാണ് നീ അപ്രത്യക്ഷയായത്...ഞാന്‍ നിന്നെ എവിടെയെല്ലാം തിരഞ്ഞു നടന്നു .... മഴവെള്ളം പെയ്തു നിറഞ്ഞ ചിപ്പിത്തോടിലും , പായലുകള്‍ പടര്‍ന്നു പിടിച്ച കുളക്കടവിലും , മഞ്ഞുകണങ്ങള്‍ തങ്ങി നിന്നിരുന്ന സൂര്യകന്തിപ്പുവിലും , ഒരു കൈ ഒടിഞ്ഞിരുന്ന തട്ടിന്‍പുറത്തെ പഴയ പാവയിലും ....കാലങ്ങള്‍ യുഗങ്ങളായി കടന്നു പോയി...പക്ഷെ എന്‍റെ ഉള്ളില്‍ മാത്രം നിന്നെ തേടാന്‍ ഞാന്‍ മറന്നു പോയി...

കത്തുകള്‍

അയാളുടെ കത്തുകള്‍ കൃത്യമായ ഇടവേളകളില്‍ എനിക്ക് കിട്ടിക്കൊണ്ടിരുന്നു...പലപ്പോഴും ഞാന്‍ മറുപടി എഴുതാറില്ല...എങ്കിലും കൃത്യമായ ഇടവേളകളില്‍ എനിക്ക് കത്തുകള്‍ എഴുതുന്നത് അയാള്‍ തുടര്‍ന്നുകൊണ്ടിരുന്നു...അയാളുടെ കത്തുകള്‍ മുഴുവന്‍ നന്മയെ പറ്റിയായിരുന്നു ...ഭാവിയെപറ്റിയായിരുന്നു...കഴിഞ്ഞ കുറെ മാസങ്ങളായി അയാള്‍ എനിക്ക് കത്തുകള്‍ എഴുതിയിട്ട്...കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ അതിനെപ്പറ്റി ചിന്തിച്ചത്...അയാള്‍ക്ക്‌ എന്തെങ്കിലും പറ്റിയിരിക്കുമോ? ആദ്യമായി ഞാന്‍ അയാളുടെ സുഖ വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് കത്തെഴുതി...അടുത്ത ദിനം തന്നെ മറുപടിക്കത്ത് എനിക്ക് ലഭിച്ചു...അതില്‍ ഇങ്ങനെ എഴുതിയിരുന്നു .." സുഹൃത്തേ ഞാന്‍ നിങ്ങളെ മറന്നിട്ടോന്നുമില്ല..കത്തെഴുത്ത് ഒക്കെ ഇപ്പോള്‍ ഔട്ട്‌ ഓഫ് ഫാഷന്‍ ആയില്ലേ ..എന്റെ മെയില്‍ അഡ്രെസ്സ് അയക്കുന്നു ..നിങ്ങളുടെ അഡ്രസ്‌ അയക്കുക...ഫെയ്സ്ബുക്കില്‍ ആഡ് റിക്വസ്റ്റ് അയക്കാം..കത്തുകള്‍ സ്ക്രാപ്പായും വാള്‍ ആയും അയക്കാം, അതോ നിങ്ങള്‍ ഓര്‍ക്കുട്ടില്‍ ആണോ? ഞാന്‍ ട്വിട്ടെരിലും ഉണ്ട് .സമയമുള്ളപ്പോള്‍ ട്വീട്ടനും മടിക്കണ്ട..

ചിന്ത

"ഈ നിമിഷം ഞാനൊരു ഉറച്ച തീരുമാനം എടുക്കാന്‍ പോകുന്നു" എന്ന നിശ്ചയത്തോടെ ജീവിതത്തില്‍ പല നിമിഷങ്ങള്‍ ഞാന്‍ പാഴാക്കി കളഞ്ഞു. തീരുമാനങ്ങള്‍ ഒന്നും എടുത്തതുമില്ല....തീരുമാനങ്ങള്‍ എടുക്കാനുള്ള എന്‍റെ കഴിവിനെ ഈ സമൂഹം വിദഗ്ദ്ധമായി എന്നില്‍ നിന്നും മാറ്റിക്കളഞ്ഞിരിക്കുന്നു. ആരൊക്കെയോ തീരുമാനിക്കുന്നതിനനുസരിച്ചു ചലിക്കാന്‍ വേണ്ടി വിധിക്കപ്പെട്ടതായി എന്‍റെ യുവത്വം മാറിയിരിക്കുന്നു...ആ തിരിച്ചറിവ് എന്നിലുണ്ടെങ്കിലും എതിര്‍ക്കാന്‍ കഴിയാത്ത നിസ്സഹായത...

ചിന്ത

ശവപ്പെട്ടി വില്‍പനക്കാരനും കുഴിവെട്ടുകാരനും റീത്ത് കടക്കാരനുമല്ലാതെ നാലമതൊരാള്‍ എന്‍റെ മരണത്തില്‍ സന്തോഷിക്കുമോ? അങ്ങനെ സന്തോഷിച്ചാല്‍ ഈ ജീവിതം കൊണ്ട് ഞാനെന്താണ് നേടിയത്?

ഒരു ഓര്‍മ്മപ്പെടുത്തല്‍

ഒരു ഓര്‍മ്മപ്പെടുത്തല്‍:::;:: അയാള്‍ എന്‍റെ അയല്‍വാസിയാണ്..നിത്യവും കാണാറുണ്ട്.ഒന്നും മിണ്ടാറില്ല..പരസ്പരം ഒരു പുഞ്ചിരി പോലുമില്ല...പക്ഷെ അയാളുടെ ഫെയ്സ് ബുക്ക്‌ അക്കൗണ്ട്‌ കണ്ടപ്പോള്‍ പിന്നൊന്നും ആലോചിച്ചില്ല ഒരു ആഡ് റിക്വസ്റ്റ് അയച്ചു..കൂടെ ഒരു മെസ്സജും....."സുഖമാണോ?.....ജീവിതമൊക്കെ എങ്ങനെ പോകുന്നു "...കാരണം എനിക്കും മറ്റുള്ളവരേക്കാള്‍ ഫ്രണ്ട് റിക്വസ്റ്റ് കൂട്ടണമല്ലോ..ഒരു കമന്റ്‌ പോസ്റ്റ്‌ ചെയ്താല്‍ ലൈക്കാന്‍ ഒരാള് കൂടുതല്‍ ഉള്ളത് നല്ലതാ..ഇന്നും അയാളെ ക്കണ്ടു.. പരസ്പരം പുഞ്ചിരിക്കാന്‍ ഞങ്ങള്‍ രണ്ടു പേരും മറന്നു..എങ്ങനെ ഓര്‍മിക്കും...പുഞ്ചിരിയും സൌഹൃധവുമൊക്കെ ലൈക്കും കമന്റും ആയി ഒഴുകുകയല്ലേ ഈ പുതുയുഗത്തില്‍ ...

കഥാപാത്രം

പഠിച്ചു മടുത്തപ്പോള്‍ അയാള്‍ ജോലി തേടിയിറങ്ങി... കിട്ടിയ ജോലികളൊന്നും അയാള്‍ക്ക്‌ രസിച്ചില്ല....രസിച്ച ജോലികളൊന്നും കിട്ടിയതുമില്ല... പട്ടിണി കിടന്നു മടുത്തപ്പോള്‍ ഒരു കയറില്‍ ഒടുങ്ങാന്‍ തീരുമാനിച്ചു... കയര്‍ വാങ്ങാനുള്ള കാശില്ലതതിനാല്‍ അടുത്ത വീട്ടില്‍ നിന്നും മോഷ്ടിച്ചു... കയറിനടുത്തു തന്നെ ഭക്ഷണം മൂടി വച്ചിരുന്നെങ്കിലും അയാള്‍ അത് എടുത്തില്ല.അയാളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അത് എതിരായിരുന്നു.... കയറില്‍ ഒരു കുടുക്കുണ്ടാക്കി അയാള്‍ അതിലേക്കു എടുത്തു ചാടി..." കഥാകൃത്ത് എഴുതി നിര്‍ത്തി... വെള്ള പേപ്പറിലെ നീല അക്ഷരങ്ങള്‍ കൂടി ചേര്‍ന്ന് കഥാപാത്രമായി.... തന്‍റെ കഴുത്തിലെ കുടുക്ക് അയാള്‍ കഥാകൃത്തിന്റെ കഴുത്തിലേക്കു എറിഞ്ഞു.... എന്നിട്ട് പ്രഖ്യാപിച്ചു....എനിക്ക് വേണ്ടത് മരണമല്ലാ..ശക്തമായ അര്‍ത്ഥവത്തായ ജീവിതമാണ്‌...എനിക്ക് ജീവിക്കണം.. കഥാകൃത്ത് ശ്വാസം കിട്ടാതെ പിടയുന്നേരം കഥാപാത്രം വെളിച്ചത്തിലെക്കോടി...സ്വാതന്ത്ര്യത്തിലേക്ക് ഓടി....

വിരോധാഭാസം

മലയാളം അധ്യാപകന്‍ ഗാന്ധിയുടെ അഹിംസയെപ്പറ്റിയും അതിനു ഈ കാലഘട്ടത്തിലെ ആവശ്യകതയെപ്പറ്റിയും ക്ലസേടുത്തുകൊണ്ടിരുന്നപ്പോള്‍ അടുത്ത സുവോളജി പീരീടില്‍ കീറിപ്പടിക്കേണ്ട തവളകള്‍ നിറച്ച ചാക്കുമായി പ്യുണ്‍ വരാന്തയിലുടെ കടന്നു പോയി... അഹിംസയെപ്പറ്റികേട്ട് തവളകള്‍ ഒരു നിമിഷം ആശ്വസിച്ചിരിക്കാം...

"ഭംഗി എന്നാല്‍ എന്താ"?

"ഭംഗി എന്നാല്‍ എന്താ"? നിങ്ങള്‍ എന്താണുത്തരം പറയുക?സുന്ദരമെന്നോ?മനോഹരമെന്നോ? പൂവിനെപ്പോലെയെന്നോ? അതോ പെണ്ണിനെപ്പോലെയെന്നോ? ഞാനെന്തു പറഞ്ഞെന്നോ? ഭംഗിയെന്നാല്‍ ഇളം മഞ്ഞുള്ള പ്രഭാതത്തില്‍ പച്ചപ്പുല്‍ പടര്‍ന്ന മൈതാനത്തിലെ അരളിച്ചെടിയുടെ ഇലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികയാണു ഭംഗി. അദ്ദേഹത്തിന് ആ നിര്‍വചനം ഇഷ്ടപ്പെട്ടില്ല.നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. പൊന്നിന്‍ നുലുകൊണ്ടു കര തുന്നിയ വെള്ള കസവു സാരി ചുറ്റി ചുവന്ന ബ്ലവ്സും ധരിച്ചു വെളുത്തുതടിച്ച് പൊക്കം കുറഞ്ഞൊരു യുവതി, തൊട്ടല്‍ പൊട്ടുന്ന പ്രയം, അവിവാഹിത. അവള്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ചന്ദനമൊക്കെ നെറ്റിയില്‍ തൊട്ട് ക്ഷേത്രത്തിനു മുന്‍പിലെ ആല്‍മരത്തിനടുത്തുകൂടി മെല്ലെ നടന്നു വരുന്നു. അവളുടെ ഇടതു കൈയ്യില്‍ പ്രസാദമുണ്ട്. വീശിയടിക്കുന്ന ഇളം കാറ്റില്‍ പാറിപ്പറക്കുന്ന സാരിയെ അവള്‍ വലതുകൈയ്യില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു. പനിനീര്‍ ദളങ്ങള്‍ പോലുള്ള മേല്‍ ചുണ്ടില്‍ അസ്തമയ സൂര്യന്റെ ഇളം വെയിലേറ്റു പൊടിഞ്ഞു നില്‍ക്കുന്ന വിയര്‍പ്പുത്തുള്ളികള്‍. അതുകാണുമ്പോള്‍ നിങ്ങള്‍ക്കെന്താ തോന്നുക? അതും ഭംഗിയാ..... അദ്ദേഹത്തിന് അതും ഇഷ്ടപ്പെട്ടില...