നാടകക്കാരൻ മനോജ് സുനിയുടെ ബാല്യകാല ഓർമകളുടെ സമാഹാരമാണ് ലോഗോസ് ബുക്സ് പുറത്തിറക്കിയ നായാടിപ്പാറ . എഴുത്തുകാരൻ തന്നെ തന്റെ പുസ്തകത്തിന് നൽകിയ ടാഗ്‌ലൈൻ " മലബാറിലെ ഒരു കുടിയിറക്കുകാരന്റെ ജീവിത സ്മരണകൾ " എന്നാണ് . ഗൃഹാതുരത്വം മനസ്സിൽ നിറയ്ക്കുന്ന കുറേ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ കാതൽ . തന്നിലെ അധ്യാപകനെയും നാടകക്കാരനെയും വാർത്തെടുത്ത ബാല്യകാലാനുഭവങ്ങൾ തന്റെ പെൺമക്കൾക്ക് പകർന്നു നൽകുകയും അത്തരം അനുഭവങ്ങൾ അവരിലുണ്ടാക്കുന്ന ചിന്താപരിസരവും സമകാലീനതയിൽ ആ കഥകൾ അവരിൽ വരുത്തുന്ന പരിവർത്തനങ്ങളും എഴുത്തുകാരൻ അടയാളപ്പെടുത്തുന്നുണ്ട് . നമ്മൾ കടന്നുപോയ വഴികളിൽ ഗൃഹാതുരതയോടെ അനുഭവിച്ച് വിസ്മരിച്ച കാഴ്ചോത്...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള