ആഗ്രഹങ്ങളില്ലാതെ ജീവിക്കുക എന്നത് ദുഃഖകരമാണ്!
മുമ്പോട്ട് നോക്കുമ്പോള്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ഞാന്‍ ഭയംകൊണ്ട്
കിടുങ്ങിവിറക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു
ധ്രുവപ്രദേശത്താണ് ഞാന്‍ ജീവിക്കുന്നതെന്ന് തോന്നുന്നു. കുറേക്കാലമായി
പ്രചോദനത്തിന്‍റെ ഒരു ചെറുകണികപോലും എന്നില്‍ പൊട്ടിവിരിഞ്ഞിട്ടില്ല.
'ചില്ലോണിലെ' തടവുകാരന് സ്വന്തം സഹോദരന്‍റെ മരണശേഷം
തോന്നുന്ന വികാരമാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
(ദസ്തയേവ്സ്കി)
Comments