Skip to main content

Posts

Showing posts from June, 2021

വീടുകളും നാടോടികളും ; ചില പുനർവിചിന്തനങ്ങൾ

              സ്ഥിരമായ ഒരു വീടില്ലാതെ വാടകവീടുകളിൽ മാറിമാറി താമസിക്കേണ്ടി വരുന്ന അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. ബാലുമഹേന്ദ്രയുടെ വീട് എന്ന ചിത്രം പറയുന്നത് അങ്ങനെ സ്ഥിരമായി ഒരു വീട് ആഗ്രഹിച്ച് അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ദമ്പതികളുടെ കഥയാണ്. വീടിനായി പ്രവാസജീവിതം പേറി അലയുകയും  ലോൺ എടുത്ത് വീട് വച്ച് അടയ്ക്കാനാകാതെ ആത്മഹത്യാ ചെയ്യേണ്ടി വന്നവരുടെ വാർത്തകൾ എന്നും നമുക്ക് ചുറ്റിലുമുണ്ടായിട്ടുണ്ട്. സ്വന്തമായൊരു വീട് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്. "പ്രതീക്ഷയോടെ നിർമിക്കുന്ന വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ സമാധാനത്തോടെ ജീവിക്കാൻ മനുഷ്യർക്ക് അറിയില്ല. അതിനാൽ ഞാനിനി വീടുകൾ നിർമിക്കില്ല. ഗോപുരങ്ങളെ കെട്ടിപ്പൊക്കുകയുള്ളൂ" എന്ന് ഹെന്ററിക് ഇബ്സെൻ 'മാസ്റ്റർ ബിൽഡർ' നാടകത്തിലൂടെ സോൾനെസ്സിനെക്കൊണ്ട് പറയിക്കുന്നുണ്ട്. എന്നാൽ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒരുപാട് കാലം താമസിക്കാൻ കഴിയാതെ ജീവിതപ്രാരാബ്ധം കൊണ്ട് സ്വന്തം വാനിൽ  ഏകനായി താമസിക്കാൻ വിധിക്കപ്പെടുകയും തുടർന്ന് ആ ജീവിത താളത്തിൽ അനന്ദം കണ്ടെത്തി നിരന്തരം ഒരിടത്ത് കെട്ടിക്കിടക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്...