ഒരിക്കൽക്കൂടി ഈ ആൽമരച്ചുവട്ടിൽ നമ്മളിങ്ങനെ ഇരിക്കുമെന്ന് നീ പ്രതീക്ഷിച്ചിരുന്നോ? പേരക്കുട്ടികൾക്ക് നീ പകർന്നു കൊടുത്ത കഥകളിൽ കാമമില്ലാതെ ശരീരമില്ലാതെ മനസുകൾ കൊണ്ട് പ്രണയിക്കുന്നവരുടെ കഥകൾ ഉണ്ടായിരുന്നോ? ആൽമരങ്ങൾ വീണ്ടും പൂക്കും തളിർക്കും...പുതുനാമ്പുകൾ പൊട്ടി മുളയ്ക്കും...എല്ലാം വിസ്മൃതിയിലാഴ്ത്തിക്കൊണ്ട് യവ്വനം തളിരിടും....വാർദ്ധക്യം പിടിച്ച ഇലകൾ മണ്ണിലേക്കിറങ്ങും....എന്നാൽ മണ്ണിൽ പടർന്നു പിടിച്ച വേരുകൾക്ക് പറയാന്‍ എന്നും ഒരു കഥയെ ഉണ്ടാകുകയുള്ളൂ....
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments