കോളേജിലേക്കുള്ള ആറുമണിക്കൂർ ദൈർഘ്യമുള്ള ബസ്സിലെ പോക്കുവരവാണ് എന്റെ സ്ഥിരമായുള്ള വായനാ സമയം. ശക്തമായ കഴുത്തു വേദന കഴിഞ്ഞ ഒരുമാസക്കാലമായി വായനയിൽ നിന്നും എഴുത്തിൽ നിന്നുമൊക്കെ അകറ്റിയിരുന്നു. വേദനക്ക് നേരിയശമനം അനുഭവപ്പെട്ടപ്പോൾ വായിക്കാൻ ഒന്നുമില്ലല്ലോ എന്നോർത്ത് വെറുതെ ബാഗ് പരിശോധിച്ചപ്പോഴാണ് 'ഹാജിറയുടെ കുതിരകളുടെ' കടിഞ്ഞാൺ കയ്യിൽ കുരുങ്ങിയത്. സ്ഥിരമായി വരാറുള്ള മാസികകളുടെ കൂട്ടത്തിലാണ് 'ഹാജിറയുടെ കുതിരകളെന്ന' അസീം പള്ളിവിളയുടെ ചെറുകഥാ സമാഹാരം എന്റെ പോസ്റ്റ് ബോക്സിൽ കഴിഞ്ഞ മാസം ഇടം പിടിച്ചത്. കയ്യിൽ കിട്ടി ഒരുമാസം കഴിഞ്ഞെങ്കിലും പുസ്തകമൊന്ന് തുറക്കാൻ പോലും കഴുത്ത് അനുവദിച്ചില്ല. ഇന്ന് ഒറ്റയിരുപ്പിലിരുന്ന് അതിലെ കഥകൾ വായിച്ചു തീർത്തപ്പോൾ അസീമിനോട് വല്ലാത്ത അസൂയയും അഭിമാനവും. ഇതിലെ കുറേക്കഥകൾ എന്റെ അനുഭവമാണ്. ഈ പഹയന് അതൊക്കെ എങ്ങനെകിട്ടി. എന്നിലൂടെ ഇത്തരം അനുഭവങ്ങൾ കടന്നുപോകുമ്പോൾ ഞാനതിൽ കഥയുടെ അംശങ്ങൾ കണ്ടിട്ടേയില്ല. സമാനാനുഭവം അസീമിലൂടെ കടന്നുപോകുമ്പോൾ അത് രസകരമായ കഥയായി ഗൃഹാതുരത്വമായി ചിന്തയായി നമ്മെ തഴുകുന്നു. നാ...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള