Skip to main content

Posts

Showing posts from 2016
ഞാനെന്നും പുതിയ ആകാശങ്ങള്‍ സ്വപ്നം കണ്ടു നടക്കാറുണ്ട്... അസ്തമിക്കാത്ത പ്രതീക്ഷയുമായി പുതിയ ആകാശം തേടി നടന്നു... അവസാനം ഞാന്‍ കണ്ടെത്തിയ ആകാശത്തിന്‍റെ നിറം ചുവപ്പാണെന്ന് ആരോ പറഞ്ഞു... എന്നാല്‍ ചുവപ്പും പലനിറങ്ങളുടെ സങ്കലനമായിരുന്നെന്ന് ഞാനറിയാന്‍ വൈകി.... ഇന്ന് ഞാന്‍ മനസിലാക്കുന്നു ആകാശം ഒന്നേയുള്ളൂ... ഭരിക്കുന്നവന്‍റെ മാത്രം ആകാശം...
ഈ ലോകത്തിൽ ഓരോരുത്തനും   അവനവനുവേണ്ടി മാത്രമാണ് ജീവിക്കുന്നതെന്നുള്ളതാണ് സത്യം .  വൃക്ഷലതാദികളുടെ വേരുകൾ നനവിനുവേണ്ടി എങ്ങോട്ടെങ്കിലും   നീളുന്നത് പോലെയാണ് മനുഷ്യൻ സുഖത്തിന് വേണ്ടി   അടുത്ത ബന്ധുക്കളുടെ ആശ്രയം തേടുന്നത് .  ഈ താത്പര്യത്തിന് ലോകം ചിലപ്പോൾ പ്രേമം എന്നു പറയുന്നു .   ചിലപ്പോൾ സ്നേഹമെന്നും മറ്റുചിലപ്പോൾ മൈത്രിയെന്നും പറയുന്നു . വാസ്തവത്തിൽ അത് ആത്മാനുരാഗം തന്നെയാണ് .  ഒരു ഭാഗത്തെ നനവ് നഷ്ടപ്പെട്ടാലുടൻ വൃക്ഷലതാദികൾ   ഉണങ്ങിപ്പോകുന്നില്ല .  അവയുടെ വേരുകൾ നനവുതേടി മറ്റൊരിടത്തേക്ക് തിരിഞ്ഞുപോകും . (" യയാതി ", വി . എസ് . ഖാണ്ഡേക്കർ )

"ഞാന്‍ നുജൂദ്‌, വയസ് 10, വിവാഹമോചിത"

പലസ്തീന്‍കാരിയായ സൌധയുടെ " ജീവനോടെ കത്തിയെരിഞ്ഞവള്‍ " നല്‍കിയ പ്രഹരമാണ് ആ ഗണത്തിലുള്ള പുസ്തകവായനയിലേക്ക് കൂടുതല്‍ ആഴത്തിലെന്നെ തള്ളിയിട്ടത് . അക്കൂട്ടത്തില്‍   2009 ല്‍ പുറത്തിറങ്ങിയ പുസ്തകമാണ് " ഞാന്‍ നുജൂദ്‌ , വയസ് 10, വിവാഹമോചിത ". ഇത്തരം പുസ്തകങ്ങള്‍ നല്‍കുന്ന ആഘാതം വാക്കുകള്‍കൊണ്ട് വരച്ചിടാന്‍ കഴിയാത്തതാണ് . നമുക്ക് ചുറ്റും ഇത്തരം കാര്യങ്ങള്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയത്തതിനാലാകാം ഞെട്ടലോടെ അല്ലാതെ ഈ പുസ്തകം വായിച്ചു മുഴുമിപ്പിക്കാനായില്ല . മുപ്പതുവയസ്സുകാരനായ ഭര്‍ത്താവില്‍നിന്നും   കോടതി വിവാഹമോചനവിധി വായിച്ചു കേള്‍പ്പിച്ചപ്പോള്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടിയ പത്തുവയസുകാരി   കുഞ്ഞുനുജൂദിനോട് എന്ത് തോന്നുന്നുവെന്ന് വക്കീല്‍ ഷാദ ചോദിച്ചപ്പോള്‍ നുജൂദ്‌ പറഞ്ഞതിങ്ങനെയാണ് ; " ചോക്ലേറ്റും കേക്കും തിന്നാന്‍ തോന്നുന്നുണ്ട് . എനിക്ക് കുറച്ച് കളിപ്പാട്ടങ്ങള്‍ വേണം ".   ആ വിധിയിലൂടെ അവള്‍ തന്‍റെ ബാല്യത്തിലേക്ക് മടങ്ങുകയായിരുന്നു . ഒന്‍പതാം വയസ്സില്‍ വിവാഹിതയായ നുജൂദ്‌ ഒരുവര്‍ഷത്തിനുള്ളില്‍...
"നാടകത്തെ പ്രണയിക്കുന്നിടത്ത്  നിന്നെ ഞാന്‍ അറിഞ്ഞു തുടങ്ങുന്നു.  നാടകമറിയുമ്പോള്‍ നീ  എന്നെയും അറിഞ്ഞിരിക്കും".

കല

"സ്വത്വമന്വേഷിച്ച് അലഞ്ഞുതിരിയുന്ന മനുഷ്യന്  അവനവനെതന്നെ കണ്ടെത്തി അടയാളപ്പെടുത്താനും  അതിലൂടെ അതിജീവനം സാധ്യമാക്കുന്നതുമായ   മാധ്യമമാണ് ആത്യന്തികമായി  കല".

കാവാലം - കാലത്തെ മുദ്രണം ചെയ്ത കാവ്യാചാര്യന്‍

സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ...

സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ യാത്ര പോകുന്നില്ല നിങ്ങളെങ്കിൽ, വായനയില്ല നിങ്ങൾക്കെങ്കിൽ, ജീവിതത്തിന്‍റെ ശബ്ദങ്ങൾക്കു കാതു കൊടുക്കുന്നില്ല നിങ്ങളെങ്കിൽ, തന്നെ മതിപ്പില്ല നിങ്ങൾക്കെങ്കിൽ. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ ആത്മാഭിമാനത്തെ കൊല ചെയ്യുന്നു നിങ്ങളെങ്കിൽ; അന്യസഹായം വേണ്ടെന്നു വയ്ക്കുന്നു നിങ്ങളെങ്കിൽ. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ ശീലങ്ങൾക്കടിമയാവുന്നു നിങ്ങളെങ്കിൽ, ഒരേ വഴിയിലൂടെയാണു നിങ്ങൾക്കെന്നും യാത്രയെങ്കിൽ… ദിനചര്യ മാറ്റുന്നില്ല നിങ്ങളെങ്കിൽ, നിറങ്ങൾ മാറിമാറിയുടുക്കുന്നില്ല നിങ്ങളെങ്കിൽ, അപരിചിതരോടു മിണ്ടാൻ നില്ക്കുന്നില്ല നിങ്ങളെങ്കിലും. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ നിങ്ങളുടെ കണ്ണുകളെ തിളക്കുന്ന, നിങ്ങളുടെ ഹൃദയമിടിപ്പു കൂട്ടുന്ന ആസക്തികൾക്കും വിക്ഷുബ്ധവികാരങ്ങൾക്കും ഇടം കൊടുക്കുന്നില്ല നിങ്ങളെങ്കിൽ. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ ചെയ്യുന്ന ജോലിയിൽ, ഏർപ്പെട്ട പ്രണയത്തിൽ തൃപ്തനാവാതെ വരുമ്പോൾ ജീവിതരീതി മാറ്റുന്നില്ല നിങ്ങളെങ്കിൽ, നിശ്ചയമില്ലാത്തതൊന്നിനായി സുരക്ഷിതമായതൊന്നിനെ പണയം വയ്ക്കുന്നില്ല നിങ്ങളെങ്കിൽ, ഒരു സ്വപ്നത...

"ജീവനോടെ കത്തിയെരിഞ്ഞവള്‍"

പെണ്ണെ നീ കാമത്തിന്‍റെ അവസാന രതിയെന്ന് , നിന്‍റെ ശരീരം അവന്‍റെ പൗരുഷത്തിന്‍റെ മേച്ചിൽപുറമെന്ന് , അവന്‍റെ സ്ഖലനം നീ അടിവയറ്റിൽ പേറണമെന്ന് ….. അവന്‍റെ വാരിയെല്ലിൽ നിന്നെ ഉയർത്തിയതെന്ന് ദൈവവചനം . നീ കൊടുത്ത വിവേകത്തിന്‍റെ കനി തിന്നാണത്രേ ദൈവത്തെ അവൻ ചോദ്യം ചെയ്തതെന്ന് ….. എത്ര സമർത്ഥമായാണ് നിന്നെ വെറും പെണ്ണാക്കി അവനും ദൈവവും അവരുടെ   നിഴലിനു പിന്നിലേക്ക് മാറ്റി നിർത്തിയത് …….                               ( അരുണ്‍ ജി.എം. ) "ജീവനോടെ കത്തിയെരിഞ്ഞവള്‍" ജീവനോടെ കത്തിയെരിഞ്ഞവളോ ?          തികച്ചും അവിശ്വസനീയമായ ഈ പേര് കണ്ണുകളെ കവര്‍ന്നെടുത്തപ്പോഴാണ്  ഡി.സി.ബുക്സിന്‍റെ പുസ്തകമേളയില്‍ നിന്നും ഈ പുസ്തകം വാങ്ങിയത്‌. നാല്പത്തിഅഞ്ചാം വയസ്സില്‍ യൂറോപ്പിലിരുന്ന് താന്‍ ജനിച്ച പലസ്തീന്‍ വെസ്റ്റ്‌ബാങ്കിലെ ഒരു കുഗ്രാമത്തിലെ  പുരുഷകേന്ദ്രീകൃത നിയമങ്ങള്‍ തന്നെ എങ്ങനെ വേട്ടയാടിയെന്ന് സൗദ അക്ഷരങ്ങളിലൂടെ...
" ജീവിതം പാതി ദൂരം പിന്നിടുമ്പോള്‍ ചുറ്റിലും ചൂഴുന്ന ഇരുണ്ട വിഷാദം യൌവനത്തിളപ്പില്‍ , വഴിയോരക്കഫേയിലിരുന്ന് നാം പരിഹസിച്ച , സഹതപിച്ച അതേ വിഷാദം "                                                         -ഗി ദുബോർ-                                      

ഒരു തുറന്ന വായനായിടത്തിലേക്ക്......

ഇത്രത്തോളം വായനാശാലകളുള്ള നമ്മുടെ നാട്ടില്‍ "നിഴലാട്ടം" നടത്തുന്ന 'തുറന്ന വായനായിടത്തിന്‍റെ' പ്രസക്തിയെന്താണ്? ചോദ്യം ഒരു സുഹൃത്തിന്‍റെയാണ്. സുഹൃത്തിനെ തെറ്റ് പറയാനാകില്ല. സമാനചിന്താഗതിക്കാരായ അനേകം സുഹൃത്തുക്കള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. തുറന്ന വായനായിടമെന്നത് വെറും അക്ഷരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഇടങ്ങളല്ലാ. മറിച്ച് ആശയങ്ങളിലൂടെ ആയുധങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഇടങ്ങളാണ്.   "Hungry man, reach for the book: it is a weapon". (Bertolt Brecht) ഒരാളൊരു പുസ്തകം വായിക്കുന്നതിലൂടെ ഒരു വിപ്ലവവും ഉണ്ടാകാന്‍ പോകുന്നില്ല. വായിക്കപ്പെടുന്ന ആശയങ്ങള്‍ സംവാദങ്ങളിലൂടെ, ആശയപരാവര്‍ത്തനങ്ങളിലൂടെ കൊള്ളക്കൊടുക്കലുകളിലൂടെ തേച്ചുമിനുക്കിയെടുത്താലേ ഒരു പുതുലോകക്രമം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ.  വായനാശാലകളിലെ അടച്ചുകെട്ടിയ നാലുചുവരുകള്‍ക്കുള്ളില്‍ ആശയങ്ങള്‍ സ്വീകരിച്ച് തലയുയര്‍ത്തുമ്പോള്‍ 'നിശബ്ദത പാലിക്കുക' എന്ന ബോര്‍ഡില്‍ നോക്കി സ്വയം നിശബ്ധനാകേണ്ടി വരുന്ന തലമുറയെയല്ലാ നമുക്കാവശ്യം, മറിച്ച് തലയുയര്‍ത്തി ചര്‍ച്ചകളിലൂടെ ആശയകൈമാറ്റങ്ങളിലൂ...
(ഷൌഖി അബിഷക്കറ)   "നമ്മള്‍ കാറ്റുപോലെയുറങ്ങുക  വിപ്ലവത്തിന്‍റെ കിനാവ്‌.  ഭൂമിയിലെ ഒഴിവുദിനങ്ങള്‍ ഒടുങ്ങിയിരിക്കുന്നു"   (മഹമൂദ്‌ ദര്‍വീശ്) "മരങ്ങളോടവയുടെ അമ്മയെപ്പറ്റി ചോദിക്കരുത്. എന്‍റെ മുഖം പ്രകാശത്തിന്‍റെ ഒരു വാളാണ് ചുഴറ്റുന്നത്. എന്‍റെ കരം അരുവിയുടെ നീരുറവയാണ്. ജനങ്ങളുടെ ഹൃദയങ്ങളാണെന്‍റെ രാജ്യം. എന്‍റെ പാസ്പോര്‍ട്ട് ദൂരെയെടുത്തെറിയുക."                           (മുരീദ് ബര്‍ഗൂസി) നിങ്ങള്‍ കാല്‍പനികനാണെന്നിരിക്കട്ടെ, കാലം നിങ്ങളെ കാര്‍ക്കശ്യത്തോടെ മെരുക്കിയെടുക്കും. കാലം റിയലിസത്തില്‍ നമ്മെ ചുറ്റിക്കളയും!

ഒഴിവു ദിവസത്തെ കളി

ചില സിനിമകള്‍ അങ്ങനെയാണ് . വലിയ ഓളങ്ങളില്ലാതെ എത്തിച്ചേരും . അത് തേടിപ്പിടിച്ച് കണ്ടില്ലെങ്കില്‍ നഷ്ടം അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കല്ലാ , നമുക്കാണ് . അത്തരത്തില്‍ ഈ ജൂണ്‍ 17 ന് എത്തിച്ചേരാന്‍ പോകുന്ന ചിത്രമാണ് ' ഒഴിവു ദിവസത്തെ കളി '. അലസമായ സിനിമാകാഴ്ചകളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കഴിഞ്ഞ IFFK കാലത്താണ് തീര്‍ത്തും അലസനായി ഒഴിവുദിവസത്തെകളി കാണാന്‍ ചെന്നിരുന്നത് . സിനിമ തുടങ്ങി പത്തുമിനുറ്റ് കഴിഞ്ഞതും മനസിലായി ഈ ചിത്രം കണ്ടുപഴകിയ സിനിമാകാഴ്ചകളോ മേക്കിംഗോ അല്ല . പതിവ് സിനിമാനുഭവങ്ങള്‍ക്കുപകരം ഈ കളി വേറിട്ട അനുഭൂതിതന്നെയാണ് . ഷെഡ്യൂള്‍ നോക്കി ഭക്ഷണം പോലുമില്ലാതെ ഓടിയോടി സിനിമകള്‍ കണ്ടുതീര്‍ക്കുന്ന സിനിമ ഉത്സവത്തിനിടയിലും പ്രോജെക്ടര്‍ ഒരുമണിക്കൂര്‍ പണിമുടക്കിയപ്പോള്‍ ഈ ചിത്രം പൂര്‍ണമാകാതെ എഴുന്നേല്‍ക്കില്ലായെന്നു വാശി പിടിച്ചെങ്കില്‍ അതെന്‍റെ പിടിവാശിയല്ല , ആ ചിത്രത്തിന്‍റെ ശക്തി തന്നെയാണ് .                                  ...

ബറാഅത്ത് രാവില്‍ ബര്‍സ

                                             ഇന്നാണ് ബറാഅത്ത് രാവ്. അറബി മാസമായ ശഅ്ബാനിലെ പതിനഞ്ചാംരാവാണ് ബറാഅത്ത് രാവ്. ബറാഅത്തെന്നാല്‍ വിമോചനം. ഇസ്ലാമിലെ ശ്രേഷ്ടമായ അഞ്ചുരാത്രികളിലൊന്ന് ബറാഅത്ത് രാവാണ്. ഖുര്‍ആന്‍ വിശദീകരണം ഹദീസുകളിലൂടെ പറയുന്നതിങ്ങനെ; ബറാഅത്ത് രാത്രിയെന്നാല്‍ പടച്ചവന്‍റെ സന്നിധിയില്‍ യുക്തിപരമായ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന രാത്രി. എല്ലാ സത്യവിശ്വാസികളും നമസ്കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകുന്ന രാത്രി. മഗരിബ് നമസ്കാരത്തിനും ഇശാഹ് നമസ്കാരത്തിനും ഇടയ്ക്കുള്ള സമയം കൊണ്ട് സത്യവിശ്വാസികള്‍ മൂന്നു യാസീന്‍ (ഖുര്‍ആനിലെ ഒരദ്ധ്യായം) ഓതും. ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും  രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാന്‍ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യുന്നത്. സത്യവിശ്വാസിയായ എന്‍റെ ഉമ്മ തികഞ്ഞ ഭക്തിയോടെ യാസീന്‍ പാരായണം...

അവസാനിക്കാത്ത യാത്രകൾ........

"യാത്രകളൊന്നും തന്നെ ഒരിക്കലും അവര്‍ത്തിക്കപ്പെടുന്നില്ല. ഒരു യാത്രയും ഒരിടത്തും അവസാനിക്കുന്നുമില്ല"                          ഓര്‍മകളിലൂടെ അനുഭവങ്ങളിലൂടെ പകര്‍ന്നുകിട്ടിയ പുതുസംസ്കാരങ്ങളിലൂടെ ജീവിതശൈലികളിലെ മാറ്റങ്ങളിലൂടെ യാത്രകളില്‍ കൈമാറിവരുന്ന ശീലങ്ങള്‍ പലതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കും. യാത്രകള്‍ പലതരത്തിലുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ വഴികളിലൂടെയും അപ്രതീക്ഷിതമായ വഴികളിലൂടെയും മുന്നേറുന്ന യാത്രകള്‍. കഴിഞ്ഞ പതിനഞ്ചു ദിവസത്തെ യാത്രകള്‍ അപരിചിതത്വം നിറഞ്ഞ വഴികളിലൂടെ  ലോകം അറിയാനുള്ള, പുതുഭൂമികള്‍ കാല്‍ക്കീഴിലാക്കാനുള്ള അചഞ്ചലമായ ജിജ്ഞാസ നിറഞ്ഞ ഒരു ശ്രമമായിരുന്നു. ബൈക്കിന്‍റെ ടിക് ടിക് എഞ്ചിന്‍ ശബ്ദത്തോട് വല്ലാതെ പ്രണയം തോന്നിയ നാളുകള്‍. വഴിനീളെ പ്രകൃതിയുടെ അത്ഭുതങ്ങള്‍. കീഴടക്കാനുള്ള ഭൂമികളൊന്നും കണ്ടെത്തപ്പെട്ടില്ല. കണ്ടെത്തിയ ഭൂമികളെല്ലാം നേരത്തെ കീഴടക്കപ്പെട്ടിരിക്കുന്നു.       കാടുകളെല്ലാം തന്നെ കാടാണെങ്കിലും ഓരോ കാടും മറ്റുള്ളവയില്‍ നിന്നും വിഭിന്നമാണെന്നും അവയ്...

"എന്‍റെ ഹൃദ്യമായ നാടകദിനാശംസകള്‍"

ഇന്നാണ് ലോക നാടക ദിനം. എനിക്കിന്ന് എന്‍റെ പിറന്നാള്‍ ദിനത്തേക്കാള്‍ കൂടുതല്‍ സന്തോഷം തോന്നുന്നുണ്ട്. വല്ലാത്ത ശാന്തത. മനസ്സില്‍ ഒരു കാരണവുമില്ലാതെ ഊര്‍ജ്ജം തിരയടിച്ചു കയറുന്നു. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെയായി ഒരു വര്‍ഷത്തെ വിഭജിച്ച് പല ദിവസങ്ങളാക്കി പങ്കിട്ടെടുക്കുന്ന കൂട്ടത്തില്‍ ദാ...നാടകക്കാരും കണ്ടെത്തിയിരിക്കുന്നു അവര്‍ക്കായി ഒരു ദിനം. ഒന്നൊത്തൊരുമിച്ച് കൂടാന്‍, പരസ്പരം ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍, കഴിഞ്ഞ നല്ല നാടകക്കാലങ്ങള്‍ അയവിറക്കാന്‍, വരാന്‍ പോകുന്ന നാടകപ്രതീക്ഷകള്‍ സ്വപ്നം കാണാന്‍ ഒരു ദിവസം...     ഒരു രാഷ്ട്രത്തിന്‍റെ സര്‍വതോന്മുഖമായ വികസനത്തിന്‍റെ കാര്യത്തില്‍ നാടകത്തിന്‍റെ പങ്ക് പരമപ്രധാനമാണ്. കാലാകാലങ്ങളായി ഇന്ന രീതിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമി യഥാര്‍ഥത്തില്‍  കറങ്ങേണ്ടിയിരുന്നത് അങ്ങനെയായിരുന്നില്ലെന്ന്  മുന്‍കൂട്ടികണ്ടുകൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തി ശരിയായ പാതയിലൂടെ കൈ പിടിച്ച്കൊണ്ട് കാലത്തിനും മുന്‍പേ നടത്തുന്നതില്‍ നാടകത്തിനും നാടകക്കാര്‍ക്കുമുള്ള പങ്ക് ഒഴിവാക്കാനകാത്തതാണ്. നാടകം പ്രധാന ഉപജീവനമാക്കി  ജീവിതം മുന്‍പോട്ടുകൊണ്ട് പോ...

ഒഴുകി നടക്കുക... ഓര്‍ക്കുക...മനുഷ്യനാകുക...

"ഭൂമിയില്‍ ചുറ്റിക്കറങ്ങുകയാണെങ്കില്‍ നിങ്ങളുടെ ജീവിതം സന്തുഷ്ടമാകും.  വെള്ളം ഒഴുകിക്കൊണ്ടിരുന്നാല്‍ ശുദ്ധമാവുകയും അത്‌ കെട്ടിനിന്നാല്‍ മോശമാവുകയും ചെയ്യുന്നത്‌പോലെ"                                               (ഗസ്സാലി)                         എന്നെ   ഞാനാക്കി തന്നെ നിലനിര്‍ത്തുന്നതില്‍ യാത്രകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌. ഓരോ യാത്രകളും എന്നെ നവീകരിക്കുന്നു; സ്വാര്‍ത്ഥതയുള്ള ചിന്തകളില്‍ നിന്നും, ആര്‍ത്തിപൂണ്ട മനസ്സില്‍ നിന്നും, കെട്ടിക്കിടക്കുന്ന ആന്തരീക കാഴ്ചകളില്‍ നിന്നും...                      ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച് ഭാവിചിന്തകളില്‍ നവോന്മേഷം നിറച്ച്  സമ്പുഷ്ടമാക്കുന്നതില്‍ യാത്രകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌. അത്തരത്തിലുള്ള അവസാന യാത്രയായിരുന്നു അഞ്ചല്‍ കോളേജിലെ അധ്യാപക  വിദ്യാര്‍ഥി സുഹൃത്തുക്ക...