തമിഴില്‍ ഇതുവരെയുള്ള സിനിമകള്‍ പ്രണയത്തില്‍ തുടങ്ങി വിവാഹത്തില്‍ അവസാനിപ്പിച്ചപ്പോള്‍ വിവാഹത്തിനപ്പുറം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന അന്വേഷണം മുന്‍പോട്ടു വച്ചത് "നാടോടികള്‍" എന്ന ചിത്രമാണ്. അതില്‍ നിന്നും ഒരുപടി കൂടി മുന്‍പോട്ടു കടന്നു ചിന്തിച്ച ചിത്രമാണ് "അതലാല്‍ കാതല്‍ സെയ് വീര്‍" എന്ന സുസീന്ദ്രന്‍ സിനിമ. "വെണ്ണിലാ കബഡി കുഴു, അഴകര്‍ സാമിയിന്‍ കുതിരയ്" എന്നി ചിത്രങ്ങളിലൂടെ സംവിധായകന്‍ എന്ന പേര് നേരത്തെ സുസീന്ദ്രന്‍ അന്വര്‍ഥമാക്കിക്കഴിഞ്ഞു. സിനിമയുടെ ആദ്യഭാഗങ്ങളില്‍ 'പ്രണയം' എന്ന വികാരം വെറും affection മാത്രമാണെന്ന് വരുത്തിതീര്‍ക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് തീരെ നിലവാരം പുലര്‍ത്തുന്നില്ല. ഒരാള്‍ മറ്റൊരാളെയും അയാള്‍ വേറൊരാളെയും പ്രണയിച്ച് അതൊരു കണ്ണിപോലെ തുടരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതും സിനിമ നല്‍കുന്ന യാഥാര്‍ത്ഥ്യബോധത്തിന് അല്പം മങ്ങലേല്‍പ്പിച്ചു. എന്നാല്‍ പ്രണയം abortion വരെയെത്തുമ്പോള്‍ പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍, പരസ്പരം പഴിചാരി സ്വയമായി ...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള