ഞാന്‍ തോറ്റുപോയവനാണ് ... നിനക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ തോറ്റുപോയവന്‍ . നിന്‍റെ ലോകത്തിന്‍റെ നടപ്പുസമ്പ്രദായത്തോട് കിടപിടിക്കാനാകാതെ തോറ്റുപോയവന്‍ . എഴുതപ്പെട്ട ലോകനീതികള്‍ പിന്തുടരാന്‍ കഴിയാതെ തോറ്റുപോയവന്‍ . അരങ്ങില്‍ ആടിത്തിമിര്‍ത്ത ആത്മസംതൃപ്തിയുമായി നില്‍ക്കുന്ന എന്നോട് എന്തുകിട്ടിയെന്ന് ചോദിക്കുന്ന സമൂഹത്തിനു മുന്‍പില്‍ തോറ്റുപോയവന്‍ ... ചെയ്യുന്നപ്രവര്‍ത്തികള്‍ക്ക് പണം എണ്ണിവാങ്ങിക്കാനറിയാതെ തോറ്റുപോയവന്‍ ... കാലം ഓടുന്നതോടൊപ്പം ഓടാനാകാതെ കൂട്ടത്തില്‍ നിന്നും ഇടിച്ചു തെറിപ്പിക്കപ്പെട്ടവന്‍ ... പത്തു മണിക്കെന്നും നിങ്ങള്‍ പരക്കംപായുമ്പോള്‍ അത് കണ്ടെപ്പോഴും പകച്ചു നില്‍ക്കുന്നവന്‍ ... സ്വന്തം സ്വത്വത്തില്‍ കഴിയാനാകാത്തവന്‍ ... ഒരു മകനെന്ന നിലയില്‍ പരാജയപ്പെട്ടവന്‍ ... സഹോദരനെന്ന നിലയില്‍ പരായപ്പെട്ടവന്‍ ... കാമുകനെന്ന നിലയില്‍ പരായപ്പെട്ടവന്‍ ... സുഹൃത്തെന്ന നിലയില്‍ പരായപ്പെട്ടവന്‍ ... ബന്ധങ്ങളിലെല്ലാം പരാജയപ്പെട്ടവന്‍ ... എന്‍റെ വിജയം എ...
എന്‍റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്‍റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള