പത്തൊന്‍പതാം കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായമെന്ന് കേട്ട ശേഷം രണ്ടാമത്തെ സ്ക്രീനിംഗിന് അനിയന്ത്രിതമായ തിരക്കിനിടയില്‍ രണ്ട് മണിക്കൂര്‍ സീറ്റ് കിട്ടാതെ പൂര്‍ണമായി നിന്ന് കണ്ട ചിത്രമായിരുന്നു മുഹ്സിന്‍ മഖ്ബല്‍ബഫിന്‍റെ 'പ്രസിഡന്‍റ്'. ചെറിയ കാന്‍വാസില്‍ മികച്ച സിനിമകള്‍ വരച്ചുകൂട്ടിയ സംവിധായകന്‍റെ പുതിയൊരു ചെറുചിത്രം എന്ന നിലയിലാണ് ചിത്രം കണ്ടുതുടങ്ങിയത്. എന്നാല്‍ രണ്ട് മണിക്കൂറും നില്‍ക്കുകയാണെന്ന കാര്യംപോലും വിസ്മരിച്ച് ശ്വാസമടക്കിപ്പിടിച്ച് സ്ക്രീനിലേക്ക് നോക്കിനിന്നുപോയി. അധികാരഭ്രാന്ത് മൂത്ത എകാധിപധിയായ പ്രസിഡന്‍റ് അധികാരത്തിന്‍റെ മയക്കുന്ന ലഹരി ചെറുമകനിലേക്ക് പകരുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. വിമതരാല്‍ അധികാരഭ്രഷ്ടനാക്കപ്പെട്ടപ്പോള്‍ സ്വന്തം ജീവന് ഭയന്ന് തന്‍റെ കൊച്ചുമകനെയും കൊണ്ട് പ്രസിഡന്‍റ് രാജ്യത്തിലൂടെ പലവേഷങ്ങളില്‍ സഞ്ചരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി തന്‍റെ ദുര്‍ഭരണം വര...
എന്‍റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്‍റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള