Skip to main content

"ഞാന്‍ നുജൂദ്‌, വയസ് 10, വിവാഹമോചിത"



പലസ്തീന്‍കാരിയായ സൌധയുടെ "ജീവനോടെ കത്തിയെരിഞ്ഞവള്‍" നല്‍കിയ പ്രഹരമാണ് ആ ഗണത്തിലുള്ള പുസ്തകവായനയിലേക്ക് കൂടുതല്‍ ആഴത്തിലെന്നെ തള്ളിയിട്ടത്. അക്കൂട്ടത്തില്‍   2009ല്‍ പുറത്തിറങ്ങിയ പുസ്തകമാണ് "ഞാന്‍ നുജൂദ്‌, വയസ് 10, വിവാഹമോചിത".
ഇത്തരം പുസ്തകങ്ങള്‍ നല്‍കുന്ന ആഘാതം വാക്കുകള്‍കൊണ്ട് വരച്ചിടാന്‍ കഴിയാത്തതാണ്. നമുക്ക് ചുറ്റും ഇത്തരം കാര്യങ്ങള്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയത്തതിനാലാകാം ഞെട്ടലോടെ അല്ലാതെ ഈ പുസ്തകം വായിച്ചു മുഴുമിപ്പിക്കാനായില്ല.
മുപ്പതുവയസ്സുകാരനായ ഭര്‍ത്താവില്‍നിന്നും  കോടതി വിവാഹമോചനവിധി വായിച്ചു കേള്‍പ്പിച്ചപ്പോള്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടിയ പത്തുവയസുകാരി  കുഞ്ഞുനുജൂദിനോട് എന്ത് തോന്നുന്നുവെന്ന് വക്കീല്‍ ഷാദ ചോദിച്ചപ്പോള്‍ നുജൂദ്‌ പറഞ്ഞതിങ്ങനെയാണ്; "ചോക്ലേറ്റും കേക്കും തിന്നാന്‍ തോന്നുന്നുണ്ട്. എനിക്ക് കുറച്ച് കളിപ്പാട്ടങ്ങള്‍ വേണം".  ആ വിധിയിലൂടെ അവള്‍ തന്‍റെ ബാല്യത്തിലേക്ക് മടങ്ങുകയായിരുന്നു. ഒന്‍പതാം വയസ്സില്‍ വിവാഹിതയായ നുജൂദ്‌ ഒരുവര്‍ഷത്തിനുള്ളില്‍ ഒരായുഷ്കാലത്തേക്കുള്ള പീഡനങ്ങള്‍ ഭര്‍ത്താവില്‍ നിന്നേറ്റു വാങ്ങിയിരുന്നു. ഹെന്‍ട്രിക് ഇബ്സന്‍റെ "പാവവീടിലെ" നോറ വലിച്ചടച്ച വാതില്‍ യുറോപ്പിനെ നടുക്കിയെങ്കില്‍ ഇവിടെ കോടതിവിധിയിലൂടെ യെമന്‍ മുഴുവന്‍ നടുങ്ങുകയായിരുന്നു. നുജൂദയുടെ വിധിയില്‍ പ്രചോദിതരായി മുന്‍പോട്ടുവന്ന ഒന്‍പതുവയസുകാരി അര്‍വയും പന്ത്രണ്ടുവയസുകാരി റിമ്മും   നുജൂദയുടെ വഴിയെ വിവാഹമോചിതരായി. വിവാഹപ്രായം പതിനെട്ടായി ഉയര്‍ത്തിക്കൊണ്ട് കോടതിവിധിയും വന്നു. 

                               യെമന്‍റെ നാട്ടിന്‍പുറങ്ങളിലുള്ള പഴഞ്ചൊല്ല് "സുഖകരമായ ദാമ്പത്യം ഉറപ്പുവരുത്താന്‍ ഒന്‍പതുവയസായ പെണ്‍കുട്ടിയെ കല്യാണം കഴിക്കുക". ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു സമൂഹവും അതിനകത്തെ ഗോത്രവര്‍ഗങ്ങളും  നിരക്ഷരരായി ഏതുസാമൂഹികചുറ്റുപാടില്‍ ജീവിക്കുന്നുവെന്ന് മനസിലാക്കാന്‍ ഈ പഴഞ്ചൊല്ല് തന്നെ ധാരാളം.
നുജൂദയുടെയും  സൌധയുടെയും ഉമര്‍മുഖ്തയിയുടെയും കഥകള്‍ പുറംലോകമറിഞ്ഞെങ്കില്‍ സ്വന്തം കഥകള്‍ ഈ ലോകത്തോട് വിളിച്ചുപറയാനാകാതെ ഒരുജീവിതം പെണ്ണായി ജനിച്ചത്തിന്‍റെ പേരില്‍ നിശബ്ദരായി ജീവിച്ചു തീര്‍ക്കുന്ന എത്രയോപേരുണ്ടീലോകത്തില്‍.

മാറ്റമുണ്ടാകട്ടെ ചിന്തകളിലും പ്രവര്‍ത്തികളിലും............ 

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...