ഈ ലോകത്തിൽ ഓരോരുത്തനും
അവനവനുവേണ്ടി മാത്രമാണ് ജീവിക്കുന്നതെന്നുള്ളതാണ് സത്യം.
വൃക്ഷലതാദികളുടെ വേരുകൾ നനവിനുവേണ്ടി എങ്ങോട്ടെങ്കിലും
നീളുന്നത് പോലെയാണ് മനുഷ്യൻ സുഖത്തിന് വേണ്ടി
അടുത്ത ബന്ധുക്കളുടെ ആശ്രയം തേടുന്നത്.
ഈ താത്പര്യത്തിന് ലോകം ചിലപ്പോൾ പ്രേമം എന്നു പറയുന്നു.
ചിലപ്പോൾ സ്നേഹമെന്നും മറ്റുചിലപ്പോൾ മൈത്രിയെന്നും പറയുന്നു.
വാസ്തവത്തിൽ അത് ആത്മാനുരാഗം തന്നെയാണ്.
ഒരു ഭാഗത്തെ നനവ് നഷ്ടപ്പെട്ടാലുടൻ വൃക്ഷലതാദികൾ
ഉണങ്ങിപ്പോകുന്നില്ല.
അവയുടെ വേരുകൾ നനവുതേടി മറ്റൊരിടത്തേക്ക് തിരിഞ്ഞുപോകും.
("യയാതി", വി.എസ്. ഖാണ്ഡേക്കർ)
Comments