(ഷൌഖി അബിഷക്കറ)
"നമ്മള്‍ കാറ്റുപോലെയുറങ്ങുക
വിപ്ലവത്തിന്‍റെ കിനാവ്.
ഭൂമിയിലെ ഒഴിവുദിനങ്ങള്‍ ഒടുങ്ങിയിരിക്കുന്നു"
(മഹമൂദ് ദര്‍വീശ്)
"മരങ്ങളോടവയുടെ അമ്മയെപ്പറ്റി ചോദിക്കരുത്.
എന്‍റെ മുഖം പ്രകാശത്തിന്‍റെ ഒരു വാളാണ് ചുഴറ്റുന്നത്.
എന്‍റെ കരം അരുവിയുടെ നീരുറവയാണ്.
ജനങ്ങളുടെ ഹൃദയങ്ങളാണെന്‍റെ രാജ്യം.
എന്‍റെ പാസ്പോര്‍ട്ട് ദൂരെയെടുത്തെറിയുക."
നിങ്ങള്‍ കാല്‍പനികനാണെന്നിരിക്കട്ടെ,
കാലം നിങ്ങളെ കാര്‍ക്കശ്യത്തോടെ മെരുക്കിയെടുക്കും.
കാലം റിയലിസത്തില്‍ നമ്മെ ചുറ്റിക്കളയും!
Comments