ഒരുപാടുനാളായി ഒറ്റയിരുപ്പില്‍ ഇരുന്നൊരു
പുസ്തകം വായിച്ചിട്ട്. ഒരു പേജ് എങ്കിലും
ക്രിയാത്മകമായി എഴുതിയ കാലവും മറന്നു.
ഇപ്പോള്‍ തന്നെ ഈ വിര്‍ച്വല്‍ ലോകത്തെ തകര്‍ത്തു
പുറത്തു കടക്കണം. ഫിലാന്ത്രയുടെ ഒരു മരണത്തിന്റെ
തിരുശേഷിപ്പുകള്‍ ഒറ്റയിരുപ്പിലിരുന്ന് വായിച്ച് തീര്‍ക്കണം.
വായിക്കാന്‍ ബുക്ക് കയ്യിലെടുത്തപ്പോഴാണ് ഓര്‍മവന്നത്
ഫെയ്സ്ബുക്ക് സ്റ്റാറ്റസ് നോക്കിട്ടു മണിക്കൂര്‍ ഒന്നായിരിക്കുന്നു.
വാട്ട്സ്അപ്പ് സുഹൃത്തുക്കളും ക്യൂവിലാണ്.
ഇനി മെയിലും ഒന്നു check ചെയ്യണം.
നാളെ വായിച്ചു തുടങ്ങാമല്ലേ?
Comments